ആത്മാക്കളുടെ പോരിശയരിഞ്ഞു
മീസാന്‍ കല്ലുകള്‍
ഖബറിടങ്ങളുടെ വേലിയരികില്‍
ആത്മാക്കളുടെ സായൂജ്യം പോലെ
വിരിഞ്ഞ മുല്ലകള്‍
ആത്മ നൊമ്പരം പോലെ
വയലറ്റ് നിറമുള്ള
ഇലകളാല്‍ പേരറിയാ ചെടിയും
ഋതുഭേദങ്ങള്‍ മാറി
നിഘൂടതകള്‍ പേറി
മൌനമുറഞ്ഞു മീസാന്‍
കല്ലുകള്‍ ....
അനിയത്തിയുടെ ,
പ്രിയ സ്നേഹിതന്റെ
പ്രണയിനിയുടെ ,വേശ്യയുടെ
ഒടുങ്ങാത്ത ജീവിത ത്വരയായ്
ഓരോ മീസാന്‍ കല്ലും
ഖബറുകളുടെ അതിരില്‍ബോഗയിന്‍
വില്ലപ്പൂക്കള്‍ ക്ഷമാപണം പോലെ
മീസാന്‍ കല്ലുകളിലേക്ക് തല കുനിക്കുന്നു
പുതു മണ്ണിനാല്‍ വലയം ചെയ്തു
കനത്ത മൌനം പേറി
ഒരു മീസാന്‍ കല്ലു കൂടി ജനിക്കുന്നു
No comments:
Post a Comment