Friday, August 10, 2012

ദൂരം..


ഷാഡ
മേഘങ്ങള്‍
നരച്ചങ്ങനെ
ആകാശത്ത്‌
തുള വീണിരുണ്ട
നിഴലുകള്‍
ഭൂമിയിലും
നീയും ഞാനും
തമിലുള്ള
ദൂരമത്രയോ
പകലിന്റെ
വിരഹം
നെഞ്ചിലേറ്റാന്‍
സന്ധ്യയിലേക്കുള്ള
ദൂരം ?

Read more: http://boolokam.com/archives/53656#ixzz23BuluLzg

മരുഭൂമിഴുക്കുമ്പോഴാവും
ജീവിതവും
ദുസ്സഹമാവുന്നത്
നഷ്ടങ്ങളെക്കാള്‍
ഏറെ നേട്ടങ്ങളോ
നേട്ടങ്ങളെ ക്കാള്‍
ഏറെ നഷ്ടങ്ങളോ
എന്ന്
തിരിച്ചറിയാനുള്ള
വിവേചന ‍ശേഷി
പോലുംനഷ്ടപെട്ടത്
പ്രാരാബ്ദങ്ങളുടെ
നുകം ഒരിക്കലും
അഴിച്ചു വെക്കാനുള്ള
നേരമില്ലാത്തത്
കൊണ്ടാവാം.
മനസ്സിന്റെ
ആകാശങ്ങള്‍ക്കു
അന്നും ഇന്നും
നരച്ച നിറമാണ്.
നരച്ച ആകാശത്തിനും
കത്തുന്ന പകലിനും
ഇടയില്‍
എന്റെ സഞ്ചാരം
ഇപ്പോഴും
എന്റെ നിഴലിന്റെ
നീളം വരെ മാത്രം


Read more: http://boolokam.com/archives/55213#ixzz23Btxvahm

ഞാന്‍ ബോണ്‍സായ്


നെഞ്ചു വിരിച്ച്
നിവര്‍ന്നു നിന്നൊന്ന്
ചില്ലക ളി ളക്കാന്‍
ആകാശം
നിഷേധിക്കപ്പെട്ടവന്‍
വിരിമാറില്‍
കൂടുകൂട്ടിയനേകം
പറവകള്‍ക്ക്
തൊട്ടി ലൊരുക്കാന്‍
അവസരം
നിഷേധിക്കപ്പെട്ടവന്‍
ആഞ്ഞൊന്നു
ശ്വസിക്കാന്‍
ദീര്‍ഘമായൊന്നു
നെടുവീര്‍പ്പിടാന്‍
ചില്ലലമാരകളില്‍
ജീവ വായു
നിഷേധിക്കപ്പെട്ടവന്‍
പ്രണയി ക്കുവാനോ
പ്രണയ പരാഗമേറ്റു
വാങ്ങുവാനോ
യോഗം
നിഷേധിക്കപ്പെട്ടവന്‍
മഴയിരമ്പം
കേള്‍ക്കാതെ
മഴ നനയാതെ
അലിയാന്‍ മനമില്ലാതെ
കാഴ്ചവസ്തുവാക്കി
മാറ്റിയ
ഞാന്‍ ബോണ്‍സായ്
എനിക്കും ജീവനുണ്ട്


Read more: http://boolokam.com/archives/55218#ixzz23Btdasxm

ഒടുക്കം.


ഭൂതം……………
അതാരുമെന്നെ
ഓര്‍മ്മിപ്പിക്കരുത്
പുഴുവരിച്ചു
ചീഞ്ഞു നാറിയ
ഒരു
മാംസപിണ്ഡം
പോലെ
ഞാനൊടുങ്ങും
വരെ
അവയെന്നോട്
ചേര്‍ന്നിരിക്കും
വര്‍ത്തമാനം
തെറ്റ് ചെയ്യാതെ
തെറ്റിദ്ധരിക്കപ്പെട്ടവനായി
വിണ്ടു കീറിയ
ഹൃദയവും പേറി
ആരൊക്കെയോ
തെളിച്ച
വഴിയില്‍ നടക്കാതെ
നടന്ന വഴിയെ
തെളിക്കുക..
ഭാവി……………..
നിന്റെ കാലടികള്‍
എത്രയെന്നു
തിട്ടപ്പെട്ടതാണ്
നിന്റെ വാക്കുകള്‍
എത്രയെന്നു
എണ്ണപ്പെട്ടതാണ്
നിന്റെ ശ്വാസ
നിശ്വാസങ്ങള്‍
പരിധി
നിശ്ചയിക്കപ്പെട്ടതാണ്‌
ഇത്രമാത്രം
നിങ്ങളെന്നെ
ഓര്‍മ്മപ്പെടുത്തുക.
കാലടികള്‍ക്കും
വാക്കുകള്‍ക്കും
ശ്വാസ നിശ്വാസങ്ങള്‍ക്കും
അടിവരയിടുമ്പോഴാണ്
ഭൂതവും വര്‍ത്തമാനവും
ഭാവിയും നഷ്ടപ്പെടുന്നത്.
അവിടെ ഞാനൊടുങ്ങുന്നു


Read more: http://boolokam.com/archives/55220#ixzz23Bt7ymMy

ഇതിഹാസം..


ന്മാന്തരങ്ങള്‍
തേടിയലഞ്ഞലഞ്ഞ്
കാല്പനികതയുടെ
വര്‍ത്തമാനങ്ങളും
താണ്ടി
അതി ജീവനത്തിന്റെ
മാറാപ്പുമേ റി
നീയും ഞാനു-
മൊ ടുങ്ങുമെങ്കിലും
ഒന്നോ ഒരായിരം
സമൂഹങ്ങ ളൊ
മണ്ണടി ഞ്ഞാലും
ഒരു പക്ഷേ
നീയൊ ഞാനോ
ഒരു ഇതിഹാസമായി
വീണ്ടും
പുനര്‍ജ്ജനി ച്ചേക്കാം
അന്നും
അത് ഞാനായിരുന്നുവെന്നും
അല്ലെങ്കില്‍
നീയായിരുന്നുവെന്നും
തിരിച്ചറിയാനാവാതെ
മറ്റൊരു
ഇതിഹാസത്തിനായി
ഇവിടെയെവിടെയോ
ഉണ്ടാവാം.
മഴ പെയ്തൊഴിയാന്‍
വിസമ്മതിക്കുന്ന
കാറ്റ്
പയ്യാരം പറയാന്‍
മടിക്കുന്ന
ഗതിമാറ്റിയൊഴുക്കിയ
പുഴയുടെ വിലാപവും
മണലൂറ്റിയെടുത്തു
ഗര്ത്തമാക്കിയ
നദീഹൃദയവും
പച്ചപ്പിലാത്ത
ഊഷര ഭൂമിയും
കണ്ടെന്തിനു
ഇനിയുമൊരിതിഹാസം?


Read more: http://boolokam.com/archives/56215#ixzz23BsmHREU

പ്രാണികള്‍


നീയും ഞാനും
കണ്ടു മുട്ടുമ്പോഴെല്ലാം
നീ പറഞ്ഞിരുന്നത്
നീയും ഞാനും
ഇല്ലാത്ത
ലോകത്തെക്കുറി-
ച്ചായിരുന്നു.
ഞാനും നീയുമെന്ന
പ്രാണികള്‍
ഇല്ലെങ്കിലും
അനുസ്യൂതം
തുടരുന്ന
ലോകത്തെക്കുറിച്ച്..
എന്നാല്‍
ഞാനും നീയും
ജീവിച്ചിരിക്കുന്നതിലെ
പ്രസക്തിയേക്കു-
റിച്ചായിരുന്നു
ഞാന്‍ നോന്നോട്
പറഞ്ഞത്.
ലോകം
വെട്ടിപ്പിടിക്കാന്‍
ഇറങ്ങിപ്പുറപ്പെട്ട
വിഡ്ഢികളായ
രണ്ട് പ്രാണികള്‍
നമ്മള്‍


Read more: http://boolokam.com/archives/56404#ixzz23BsMEZgy

ചരിത്രം ..


നൂറ്റിയൊന്ന്
മഴക്കവിതകളില്‍
മഴയും,
മുഖപുസ്തക-
ചുവരുകളില്‍
ചിത്രമായിതൂങ്ങി
പച്ചപ്പും
ബെഡ്റൂമിലെ
നിദ്രോപകരണങ്ങളുടെ
പരസ്യമായി
വൃക്ഷങ്ങളും
മിനറല്‍വാട്ടറിന്റെ
പരസ്യമുഖമായ്
പുഴകളും
ചുരുങ്ങുമ്പോള്‍
നീയുണ്ടെങ്കില്‍
പറയുമായിരുന്നു
മഴ ,പച്ചപ്പ്‌,
പുഴ ,മരങ്ങള്‍
ഇവയൊക്കെ
ചരിത്രമായിരുന്നു.
അതെ…ചരിത്രം മാത്രം


Read more: http://boolokam.com/archives/56557#ixzz23Bs2PzjG

നിഘണ്ടു…


പ്രണയത്തിനു
ഒരു ദൂരം
നിശ്ചയിച്ചത്
നീയായിരുന്നു..
എന്നാല്‍
പ്രണയത്തെ
മൌനം കൊണ്ട്
നിര്‍വ്വചിക്കാന്‍
എനിക്കായിരുന്നു
ഇഷ്ടം
കാരണം
മൌനം
ഒരിക്കലും
ഓടിത്തളരാതെ
ഉറഞ്ഞങ്ങിനെ
കിടക്കും
കൂടെ പ്രണയവും.
ഓടിത്തളര്‍ന്ന
നിന്റെ
പ്രണയത്തിനു
ദൂരം
അടിവരയിട്ടപ്പോള്‍
ജീവിതത്തെ
ഒരു നിഘണ്ടുവില്‍
മാത്രമൊതുക്കി
നീയെനിക്ക് നല്‍കി.
പക്ഷെ എന്റെ
മൌനത്തില്‍
അന്നും ഇന്നും
നിന്നോടുള്ള
പ്രണയം
ഉണ്ടായിരുന്നു


Read more: http://boolokam.com/archives/56604#ixzz23BrcVdlM

യാത്രാമൊഴി.


മ്മള്‍
ഒരുമിച്ചിഷ്ടപ്പെട്ട
മഞ്ഞ്,
മഴ
മഞ്ഞവെയില്‍
സന്ധ്യകള്‍
നിലാവ് പെയ്യുന്ന
രാത്രികള്‍
വയല്‍ക്കരയിലെ
നനുത്ത
പ്രഭാതങ്ങള്‍
എല്ലാം ഇനി
നിനക്ക് വേണ്ടി
മാത്രമാണ്.
എന്റെ അഭാവത്തില്‍
നീപൊഴിച്ച
കണ്ണീര്‍ മഴയാവുമോ
കാവല്‍ക്കാരനില്ലാത്ത
ശ്മശാനത്തിലെ
പാതി കത്തിയ
ചിതയ ണ ച്ചത്
വെന്തു തീരാത്ത
എന്റെ നഗ്നതയിലെക്ക്
ഈ ഉതിര്‍ത്ത
നെടുവീര്‍പ്പുക ളാവാം
നിലാവായ്
പെയ്തിറങ്ങിയത്
ഇനി ശോകം
നിനക്കുചിതമല്ല
ചിത കത്തിച്ച
അണയാത്ത
ചൂട്ടു കറ്റയാഞ്ഞു വീശി
ശോകക്കടലിന്റെ
മറുകര കടക്കുക
കാറ്റ് പ്രളയമായ്
വന്നെന്റെ
അണഞ്ഞു
പോയ ചിതക്ക്‌
വീണ്ടും അഗ്നി
കൊളുത്തട്ടെ
നേരാണിത്
മുന്നേറുക
അന്നും ,ഇന്നും,
എന്നും നിന്റെ
നിഴലില്‍ ഞാനുണ്ട്,


Read more: http://boolokam.com/archives/56790#ixzz23BrDNW00

പ്രാചീനം..


ളരെ പ്രാചീനമെന്നു
നീയാക്ഷേപിച്ച
ചിന്തകളായിരുന്നു
എന്നെ നേര്‍വഴിക്കു
നടത്തിയത്…
അതിപുരാതനമെന്നു
നീ കരുതിയ
എന്റെ രീതികളായിരുന്നു
എന്റെ നന്മകള്‍
നില നിര്‍ത്തിയത് …
അബദ്ധ ജഡിലമാണെന്ന്
നീ പരിഹസിച്ച
എന്റെ വാക്കുകളായിരുന്നു
പിന്നീട്
ഇതിഹാസമായത്…
ഉഷ്ണ മുറ ഞ്ഞ്‌
നിറം മങ്ങിപ്പോയെന്നു
നീയാരോപിച്ച
എന്റെ സ്വപ്നങ്ങളായിരുന്നു
എന്റെ ജീവിതം…
നിന്നോടോരപേക്ഷ മാത്രം…
പ്രാചീനമായ
വാക്കുകളില്‍
പുരാതന ചിന്തകളുടെ
വാക്കുകള്‍ കോറിയിട്ട്
ഞാന്‍ നിനക്ക് സമ്മാനിച്ച
പ്രണയലേഖനം
എനിക്ക് തിരിച്ചു തരിക
ഒപ്പം
ഉഷ്ണമുറഞ്ഞ മധ്യാഹനത്തില്‍
എന്റെ ഹൃദയ രക്തം ചാലിച്ചു
നിനക്ക് തന്ന എന്റെ ഹൃദയവും.


Read more: http://boolokam.com/archives/57523#ixzz23Bqqii5G

ജീവിതം..ല്ലാമുണ്ടായിട്ടും
ചിലനേരങ്ങളില്‍
ഒറ്റപ്പെടുന്നുവെന്നു നീ
ആ ഒറ്റപ്പെടലിന്റെ
സാക്ഷ്യമായിരുന്നു
എന്റെ ജീവിതവും
ജീര്‍ണ്ണിച്ച ഓര്‍മ്മകളുടെ
കടലിരമ്പം തിരക്കേറിയ
കരയിലുപേക്ഷിക്കുക നി
ശബ്ദമായി നിന്നിലുറഞ്ഞുകൂടിയ
അക്ഷരങ്ങളെ
വാക്കുകളാക്കിയൊരു
വെള്ളക്കടലാസ്സില്‍
അടുക്കി വെക്കുക ക
വിതകള്‍ മേഘമല്‍ഹാറായി
വാക്കുകളിലൂടെ
പെയ്തിറങ്ങട്ടെ
നമ്മുടെ ചിന്തകള്‍
സമാന്തരാമാവുമ്പോള്‍
ഒറ്റപ്പെടലും അതേ വഴി
സ്വീകരിക്കുന്നു,
ഞാനും നീയുമെന്നതിലെ
പൊരുത്തം
ഒറ്റപ്പെടലിന്റെതായിരുന്നല്ലോ
ജീവിതം പലപ്പോഴും
ഒറ്റപ്പെടലും
ഒറ്റപ്പെടുത്തലുമാണ്


Read more: http://boolokam.com/archives/57620#ixzz23BqIKtwq

ബിബം..റിഞ്ഞുടച്ച
കണ്ണാടിക്കും
പിഴുതെറിഞ്ഞ
പുഷ്പത്തിനും
ഒരേ നൊമ്പരം..
മുറിഞ്ഞ മുഖത്തുണ്ടുകളും
ഷഡ് പദങ്ങള്‍
ചുംബിക്കാന്‍
മറന്ന ദളങ്ങളും
പ്രണയം മുറിഞ്ഞുപോയ
ദിനത്തെ ഓര്‍മ്മിപ്പി ക്കാറുണ്ട്
ഓര്‍മ്മകള്‍ക്ക്
നിറം മങ്ങുമ്പോഴാണത്രെ
പ്രണയത്തിനു
വര്‍ണ്ണങ്ങള്‍
നഷ്ടപ്പെടുന്നത്
പൊട്ടാത്ത കണ്ണാടിയും
പിഴുതെറിയാത്ത പുഷ്പവും
പ്രണയത്തിന്റെ
ബിംബങ്ങളാ ണെന്നു
ആരായിരുന്നു
കാതിലോതിയത്..


Read more: http://boolokam.com/archives/57661#ixzz23BpaxeKZ

അതിര്‍


ന്റെ ജീവിതത്തിനും
നിന്നോടുള്ള
പ്രണയത്തിനും
നിയ്ക്ക് അതിര്‍
തീര്‍ക്കാനാവും
എന്നാല്‍ എന്റെ
വാക്കുകള്‍ക്കോ
എന്റെ ചിന്തകല്‍ക്കോ
നിനക്ക് തീ
കൊളുത്താനാവില്ല.
പൊട്ടിയ കണ്ണാടിത്തുണ്ടുകളില്‍
മുറിഞ്ഞു കിടന്ന
എന്റെ മുഖത്തിനു
നീ കൊടുത്ത അര്‍ത്ഥം
ചാരിത്ര്യമില്ലാതെ
ചാരിത്ര്യമുണ്ടെന്നു
നീ അഭിനയിച്ച
ജീവിതത്തോടുള്ള
വെല്ലു വിളിയായെ
ഞാന്‍ കരുതുന്നുള്ളൂ
വാക്കുകള്‍ മുറിഞ്ഞു
സ്ഫുടമാവാത്ത എന്റെ
കവിതകള്‍ പോലെ
ചിതറിപ്പോയ
ഓര്‍മ്മകള്‍ക്ക് മാത്രം
നീയോരതിര്‍ തീര്‍ക്കുക
എല്ലാം മറന്നുറങ്ങാന്‍
ഇന്നെനിക്കൊരു അതിര്‍
ആവശ്യമാണ്.


Read more: http://boolokam.com/archives/53658#ixzz23BuKesMy


ഏഴാമത്തെ പകല്‍.


 രു വാക്കുപോലും
എഴുതാന്‍ കഴിയാത്ത
ആറു രാത്രികള്‍ക്കും
...
ആറു പകലുകള്‍ക്കുമിടയില്‍
ഞാന്‍ പകച്ചിരുന്നു.


വ്യത്യസ്തമായൊരു പേരിലോ
വ്യക്തിയുടെ ഭാവത്തിലോ
ആള്‍ തെറ്റിവന്ന ഒരു ഫോണ്‍
കാളിനറെ രൂപത്തിലോ
അവയെന്നെ തേടിയെത്തുമെന്ന്
തന്നെ വൃഥാ ഞാന്‍മോഹിച്ചു.


നിലാവൊഴുക്കി
രാപ്പുള്ളുകള്‍ ജപംചെയ്ത്
മഞ്ഞ് വീഴ്ത്തിയ രാവെങ്കിലും
ഓര്‍മ്മകളുടെ പൂക്കാലം തരുമെന്ന്
ഞാന്‍ വ്യാമോഹിച്ചു.

വീര്‍പ്പുമുട്ടലിന്റെ
അസഹ്യമായ സാന്നിധ്യംകൊണ്ട്
തുറന്നിട്ട ജാലകത്തില്‍ക്കൂടി
എഴുതിമടുത്ത മരുക്കാററ്
ദാക്ഷിണ്യമില്ലാതെ
എന്നെ വേട്ടയാടി

എന്നിട്ടും ഞാന്‍ കാത്തിരുന്നത്
ഒരുകുഞ്ഞെഴുത്തെങ്കിലും
പിറവിയെടുക്കുമെന്ന
വിശ്വാസത്തിലായിരുന്നു.


സഞ്ചരിച്ചു തീര്‍ത്ത
കനല്‍വഴികളും
മരുക്കാറ്റും മാനസിക
സംഘര്‍ഷത്തിലാക്കിയ
ഏഴാമത്തെ രാത്രിക്ക്ശേഷം
എനിക്കൊരു
പകലില്ലായിരുന്നു.

അന്നാണ് നിങ്ങളെന്റെ
ജീവിതം വായിച്ചത്.

Modern art artist cathy moren

Thursday, August 9, 2012

ആകാശവേരുകള്‍..സൂരജ്.. 

തെരുവ് വിളക്കുകളുടെ വെളിച്ചത്തില്‍  കത്തിപ്പോയ രാവിന്റെ കാവല്‍ക്കാരന്‍. ....  ആരായിരുന്നു സൂരജിന് ആ വിശേഷണം പതിച്ചു കൊടുത്തതെന്ന് കൃത്യമായി ഓര്‍മ്മയില്ല.

പ്രകൃതി വിരുദ്ധമായ എന്തിനും തന്നാലാവും വിധം പ്രതിരോധം നല്‍കി ജീവിച്ചവന്‍ ..   ‍ .സമാന ചിന്താഗതി വെച്ചു പുലര്‍ത്തുന്ന സതീര്‍ത്ത്യരിലേക്ക് തന്റെ സന്ദേശങ്ങള്‍ എത്തിക്കാന്‍ പ്രയത്നിച്ചവന്‍.


മനസ്സില്‍ നിന്നു ഒരിക്കലും മായാന്‍ വിസമ്മതിക്കുന്ന ചില ഭൂതകാലങ്ങളുണ്ട്.അവ മനസ്സിന്റെ ദുര്‍ബ്ബലമായ പ്രതിരോധ ഭിത്തികളും കടന്നു പ്രവഹിക്കാറുണ്ട്‌ പലപ്പോഴും.നരച്ച വെയിലിലെ മുറിഞ്ഞ  വെയില്‍ തുണ്ടുകള്‍ പെറുക്കിയെടുത്ത്    ദുഖത്തിന്റെ  ബിംബങ്ങള്‍ പോലെ പ്രതിഫലിക്കുന്നത്  അറിയായ്കയല്ല ഞാനെന്നും.


സൂരജിന്റെ കണ്ണുകളിലെ അതേ തിളക്കമായിരുന്നു ,അവന്‍ ജീവിച്ചിരുന്നുവെന്ന് ലോകത്തിനു വിശ്വസിക്കാന്‍ ഭൂമിയിലവശേഷിപ്പിച്ചു പോയ  അവന്റെ കുഞ്ഞു മകനിലും.


കാലങ്ങളോളം കാതങ്ങള്‍ ഒഴുകിയിട്ടും സംഗമിക്കാന്‍ ഇടമില്ലാത്ത നദികളുടെ ദുഃഖം പോലെ തിളക്കങ്ങല്‍ക്കിടയിലുംഒരു മേഘക്കീറ്.


വെയില്‍ത്തുണ്ടുകളുടെ ദുഃഖബിംബങ്ങള്‍  കനത്തങ്ങനെ  നെഞ്ചില്‍ കിടക്കുമ്പോള്‍  പുഴയിലേക്ക് നോക്കിയങ്ങിനെ നില്‍ക്കുക .   അതാവും ഒരേയൊരു ആശ്വാസം.


ഇത്തവണ പുഴക്കരയില്‍ എനിക്ക് തനിയെപോകാന്‍ കഴിയില്ലായിരുന്നു.അവിശുദ്ധ ബന്ധങ്ങള്‍ക്ക് വിശുദ്ധ പാപമെന്ന അര്‍ത്ഥം നല്‍കാന്‍ ഞാന്‍ ഒരുമ്പെട്ടില്ല.


കാരണം എനിക്ക് സൂരജിന്റെ മകനെ സംരക്ഷി ക്കെണ്ടിയിരിക്കുന്നു .മേഘഗര്‍ജ്ജനങ്ങളില്‍ വിണ്ടു കീറിയ ആകാശത്തില്‍  വേരുകള്‍ രൂപപ്പെട്ടു തുടങ്ങിയിരുന്നു.ആകാശ വേരുകള്‍ കോര്‍ത്ത്  ഒരുക്കിയ  മിന്നല്‍മാലകള്‍ പുഴക്കൊരു വ്യത്യസ്ത  ഭാവം നല്‍കി.


ഓടുന്ന ട്രെയിന്‍ പാളം തെറ്റി വീണ  പുഴയിലെ ,അവയവങ്ങള്‍ നഷ്ടപ്പെട്ട മൃതശരീരങ്ങള്‍  വകഞ്ഞു മാറ്റി പതിനാലു പേരുടെ ജീവന്‍ കരയിലെത്തിച്ചു ജീവന്റെതുടിപ്പുകള്‍  ഇനിയും ബാക്കിയുണ്ടോ എന്നറിയാനായി വീണ്ടും പുഴയുടെ ആഴങ്ങളിലേക്ക് കുതിച്ചപ്രത്യക്ഷനായ  സൂരജ്..


തെരുവ് വിളക്കുകളുടെ വെളിച്ചത്തില്‍ ‍ കത്തിപ്പോയ  രാവിറെ കാവല്‍ക്കാരനായി നന്മ പ്രചരിപ്പിക്കുവാന്‍ ഇതാ നീ ജീവന്‍ തിരിച്ചേല്‍പ്പിച്ച ജീവനുകളുടെ അനുഗ്രഹാശിസ്സുകളുമായി നിന്റെ ജീവന്‍ നഷ്ടപ്പെട്ട ഈ പുഴ സാക്ഷിയാക്കി  നിന്റെ കുഞ്ഞു മകന്റെ സംരക്ഷണം ഞാനേറ്റെടുക്കുന്നു..വിശുദ്ധ പാപമെന്നോ  അവിശുദ്ധ പാപമെന്നോ നിങ്ങള്‍ അര്‍ത്ഥം കൊടുത്താലും.

സൂരജിന്റെ വിധവയെയും കുഞ്ഞു മകനെയും ചേര്‍ത്തു പിടിച്ചു ഞാനാ പുഴയോട് യാത്ര പറയുമ്പോള്‍  മേഘ ഗര്ജ്ജനങ്ങളുടെ അകമ്പടിയില്ലാതെ പെയ്യുന്ന മഴ ആകാശ വേരുകളില്‍ തൂങ്ങി  പുഴയിലേക്ക് ഊര്ന്നിറങ്ങുന്നുണ്ടായിരുന്നു.