ചുവരില്‍ അഞ്ചു വര്‍ണങ്ങളില്‍ തൂക്കിയിട്ട കാര്‍ഡ് ബോര്‍ഡുകള്‍ .മനോരോഗ വിദഗ്ദ്ധന്‍ കറുപ്പിലേക്ക് തന്നെ കുറെ നേരം നോക്കിയിരിക്കാന്‍ അയാളോട് പറഞ്ഞു. അയാള്‍ മഞ്ഞയിലെക്കായിരുന്നു ശ്രദ്ധിച്ചത് മഞ്ഞ നിറം അതി ഭാവുകത്വത്തോടെ അയാളുടെ മനസ്സിലേക്ക് നിറഞ്ഞൊഴുകി .
പേരറിയാത്ത ഒരുതരം ഉന്മാദത്തോടെ അയാളുടെ മനസ്സ് വികലമായ ചിത്രങ്ങളില്‍ മഞ്ഞനിറം വാരിപ്പുരട്ടാന്‍ തുടങ്ങി .ഒഴിഞ്ഞ തറവാട്ടു പറമ്പില്‍ ഇരുട്ടിലും പൂത്ത കൊന്നമരം മഞ്ഞ നിറം വമിച്ചു കൊണ്ടേയിരുന്നു .വേലി തലപ്പുകള്‍ക്കിടയില്‍ മഞ്ഞ കോളാമ്പി പ്പൂക്കള്‍ വിടര്‍ന്നു നിന്നു
പടിഞ്ഞാറ് ആകാശ ചെരുവില്‍ അസ്തമയതിന്നായി കാത്തു നിന്ന സൂര്യനും മഞ്ഞയില്‍ കുളിചായിരുന്നു നില്പ് ,ഒരു വാന്‍ഗോഗ് ചിത്രം പോലെ.
വിപ്ലവം സിരകളില്‍ ഓടിത്തുടങ്ങിയ നാളുകളില്‍ ചെന്കൊടിയെന്തിയെങ്കിലും മനസ്സിലായാല്‍ മഞ്ഞ നിറങ്ങള്‍ക്കായി ഒരു മുറി തുറന്നിട്ടു,മഞ്ഞ നിറങ്ങളെ അയാള്‍ അത്രമേല്‍ ഇഷ്ടപ്പെട്ടിരുന്നു .
പാര്ടിയോ വ്യക്തിയോ ആരായിരുന്നു ജന്മിയെ വകവരുത്താന്‍ അയ്യാളെ പ്രേരിപ്പിച്ചതെന്ന് എത്ര ഓര്‍ത്തിട്ടും വികലമായ മനസ്സില്‍ തെളിയുന്നില്ല.
ജന്മി നല്ലവനായിരുന്നു ജന്മിയുടെ ബംഗ്ലാവിന്നു അകത്തളങ്ങളില്‍ മറ്റു കുടിയേറ്റ ക്കാര്‍ക്ക് ഇല്ലാത്ത സ്വാതന്ത്ര്യം അയാള്‍ക്ക് ലഭിച്ചിരുന്നു അത് തന്നെ ആയിരിക്കാം ജന്മിയെ വകവരുത്തുക എന്നത് അയാളില്‍ അര്‍പ്പിതമായതും
വിശപ്പിന്റെ ബാല്യവും ഒറ്റപ്പെടലിന്റെ കൌമാര ദശയും കടന്നു വിപ്ലവത്തിന്റെ യൌവനത്തില്‍ തീജ്വാലകലായ് പ്രണയങ്ങള്‍ വിരിഞ്ഞ സായാഹ്നങ്ങള്‍ ,പൂത്ത കണിക്കൊന്ന പോലെ മഞ്ഞ നിറങ്ങളാല്‍ ഉത്സവ തിമാര്പ്പിലാണ്ട്.ആതിരകള്‍ മഞ്ഞ നിറങ്ങളില്‍ കുളിച്ചു മഞ്ഞു നൂലുകളാല്‍ ഭൂമിയില്‍ പെയ്തിറങ്ങി .
യൌവനത്തിന്റെ ദശാസന്ധിയില്‍ വിഷാദ രോഗം മനസ്സിനെ വേട്ടയാടാന്‍ തുടങ്ങിയ വേളയിലാണ് ജന്മിയെ വകവരുത്തിയത് .
കാശാവ് മരങ്ങള്‍ക്ക് താഴെ ,ജന്മിയുടെ അടിവയറിന് താഴെ നിന്നും പുറത്തേക്കു തെറിച്ച രക്ത തുള്ളികള്‍ മഞ്ഞ നിറങ്ങളേ പരിണമിച്ചു .ക്യ്കുടന്നയില്‍ കൊന്നപ്പൂവുകള്‍ പോലെ .
കാശാവ് മരക്കുറ്റികള്‍ പുറം വേദനിപ്പിച്ചതറിയാതെ ഒരു റാവു മുഴുവന്‍ ജന്മിയുടെ മൃത ശരീരതിനരികെ യാതൊരു വികാര വിക്ഷോഭങ്ങള്‍ ഇല്ലാതെ മഞ്ഞ നിറമുള്ള സൂര്യന്‍ പ്രഭാത സവാരിക്കായ് വരും വരെ അയാള്‍ കിടന്നു .
തടവറയില്‍ അയാള്‍ തനിച്ചായിരുന്നു . ജയില്‍ മനോരോഗ വിദഗ്ദ്ധന്‍ തന്റെ സാമഗ്രികള്‍ എടുത്തു പോയ്കഴിഞ്ഞിരുന്നു .ചുവരില്‍നിരമുള്ള കാര്‍ഡ് ബോര്‍ഡു കള്‍ക്ക് പകരം ഇരുണ്ട ചുവരില്‍ മഞ്ഞ നിറമുള്ള മൂട്ടകള്‍ ഘോഷ യാത്ര ചെയ്തു
No comments:
Post a Comment