ഒരു തെളിനീരില്‍ ഒരുപാട്
ജീവിതമുണ്ടെന്ന് ഒരു
പുഴയെന്നോടോതി ...
ഒരു ചെറു പുഞ്ചിരിയില്‍
ഒരുപാട് നന്മയുന്ടെന്നൊരു
മനമെന്നോട് ചൊല്ലി...
ഒരു ചെറു ധ്യാനതിലോരുപാട്
ധര്മ്മമുന്ടെന്നൊരു
മുനി എന്നോട്ചൊല്ലി ..
ഒരു ചെറു നോട്ടതിലോരുപാട്
അര്‍ത്ഥമുന്ടെന്നൊരു
കാമുകി എന്നോട് ചൊല്ലി ...
ഒരു ചെറു ചുംബനതിലോരുപാട്
ഓര്‍മ്മകള്‍ ഉണ്ടെന്നു
കാമിനിയെന്നോട് ചൊല്ലി ...
ഒരു ചെറു സ്വാന്താനത്തിലോരുകോടി
പുന്യമുണ്ടെന്നൊരു
മുത്തച്ചനെന്നോട് ചൊല്ലി...
ഒരു ചെറു യാത്രയില്‍ ഒരുപാട്
അറിവുകള്‍ എന്നൊരു വഴി പോക്കെന്‍
എന്നോട് ചൊല്ലി ...
ഒരുതുള്ളി കന്നുനീരിലോരുപാട്
വിരഹമെന്നോരുനാള്‍
പ്രിയതമയെന്‍ കാതില്‍ ചൊല്ലി...
ഒരു ചെറു ജ്വാലയില്‍
ഒരു ദേഹം ഒരുനാള്‍
എരിയുമെന്നു കാലമെന്നോട് ചൊല്ലി...
ഒരു മരണത്തിലൊരു പാട്
ദുഖമുന്ടെന്നു ഒരു
മരണമേന്നെയുനര്‍ത്തി...
No comments:
Post a Comment