ഒരു ദിവസം മുഴുവന്‍ യാത്ര ചെയ്‌താല്‍ എത്താവുന്ന നഗരത്തില്‍ ഒരു മീറ്റിംഗ്.ഗൌതം പറഞ്ഞപ്പോഴാണ് ശശികല തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്.അതെ നഗരത്തില്‍ മരണം കാത്തു കഴിയുന്ന തന്റെ പഴയ കൂട്ടുകാരിയെ ഒന്ന് കാണണം.
ജീവിതം എന്നയാഥാര്‍ത്ഥ്യം ഒന്നാണെങ്കിലും പലര്‍ക്കും അത് വെവ്വേറെ
അനുഭവങ്ങളാണ് സമ്മാനിക്കുന്നത്.ചിലര്‍ക്കവ ദുരിതങ്ങളായും,ചിലര്‍ക്കത്
സുഖ സൌകര്യങ്ങളുടെ പറുദീസയും ആയിട്ടാവും അനുഭവപ്പെടുക.
മറ്റുചിലര്‍ക്ക് ആദ്യം സുഖവും അവസാനം ദുരിതമായും അനുഭവപ്പെടാം.
ശശികലയുടെ കൂട്ടുകാരി മഞ്ജുവിന് അവസാന ഗണത്തിലായിരുന്നു ജീവിതത്തിന്റെ സ്ഥാനം.
യാത്രയുടെ വിരസത കുറയ്ക്കുവാന്‍ ഗൌതം പതിവ് തമാശകള്‍ പറയുമെന്ന് വിശ്വസിച്ച ശശികലക്ക് ഗഹനമായ ഏതോ ചിന്തകളില്‍ സ്വയം നഷ്ടപ്പെട്ട ഗൌതമിന്റെ മുഖമാണ് കാണാന്‍ കഴിഞ്ഞത്.
മുഖത്തെപ്പോഴും പ്രസരിപ്പ്,ആര്‍ക്കും അസൂയ തോന്നുന്ന സൌന്ദര്യം,എല്ലാറ്റിലുമുപരി നല്ലൊരു നര്‍ത്തകി കൂടി ആയിരുന്നു തന്റെ കൂട്ടുകാരി എന്ന് ശശികല ഓര്ത്തു.
കലാലയ ജീവിതത്തിന്റെ പാതി വഴിയില്‍ തന്നെ പ്രശസ്തിയുടെ ഉന്നതിയിലേക്ക് ചേക്കേറിയ മഞ്ജു എന്ന കൂട്ടുകാരിക്ക് എവിടെയാണ് പിഴച്ചത്?
വളരെ പോപ്പുലറായ പുതിയൊരു ചലച്ചിത്രം തിയേറ്ററില്‍ നിന്നും കണ്ടിറങ്ങിയ യുവത്വം നായകനായ നടന്റെ വലിയ പോസ്ടരുകളുമായി
തെരുവില്‍ ആനന്ദ നൃത്തമാടിയ ട്രാഫിക് കുരുക്കുകളിലേക്ക്
വാഹന ഗാതാഗതം സ്തംഭിച്ചിരുന്നു.
നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രശസ്തിയുടെ കൊടുമുടിയില്‍ വിരാജിച്ച
തന്റെ മഞ്ജു എന്ന കൂട്ടുകാരിയെയും ഇതേ തെരുവില്‍ അന്നത്തെ യുവത്വം നെഞ്ചിലെറ്റിയിരിക്കാം ഈനു ശശികല വിശ്വസിച്ചു.
ഗൌതമിന് കമ്പനി അനുവദിച്ച ഇടത്തരം ഹോടലിലായിരുന്നു താമസം.
മീറ്റിങ്ങിനു ശേഷം തിരികെയുള്ള യാത്രയുടെ ഇടയിലുള്ള നാല് മണിക്കൂ റായിരുന്നു മഞ്ജുവിനെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നത്.
ഹോട്ടലിലെ റിസപ്ഷനിലിരുന്ന വെളുത്തു മെലിഞ്ഞ പെണ്‍കുട്ടിയാണ് മഞ്ജുവിന്റെ ചരിത്രം ശശികലക്ക് മുമ്പില്‍ അനാവരണം ചെയ്തത്.
അപ്രതീക്ഷിതമായി ലഭിച്ച പ്രശസ്തി ,സൌഭാഗ്യം വീണ്ടും പണത്തോടുള്ള അടങ്ങാത്ത ആര്‍ത്തി അവിടെയായിരുന്നു അവള്‍ക്കു പിഴച്ചത്.
കുത്തഴിഞ്ഞ ജീവിതത്തിനു പ്രോത്സാഹനം നല്‍കിയ അമ്മയും ഒരുനാള്‍ നഷ്ടപ്പെടുമ്പോള്‍ ഒരിക്കലും ഭേദമാവാത്ത എയിഡ്സ് രോഗത്തിന് അവള്‍ അടിമപ്പെട്ടു പോയിരുന്നു.
ആരും തിരിഞ്ഞു നോക്കാനില്ലാതെ ഒരിക്കലും വിശ്വസിക്കാന്‍ പോലുമാവാത്ത വിധം ഒരു ജീവച്ഛവമായി മഞ്ജുവിനെ
കാണാതിരിക്കുകയാണ് ഉത്തമമെന്ന ഉപദേശവും ആ പെണ്‍കുട്ടി ശശികലക്ക് നല്‍കുകയായിരുന്നു.
ഒരു പക്ഷെ ഇപ്പോഴുള്ള മഞ്ജുവിന്റെ രൂപം നിന്റെ ജീവിതത്തിലുടനീളം
ഒരു കറുത്ത നിഴല്‍ പോലെ നിന്നെ പിന്തുടരാം ,,പ്രിയ കൂട്ടുകാരിയുടെ പഴയ രൂപം മാത്രം മനസ്സില്‍ സൂക്ഷിക്കുക ,ഇതായിരുന്നു ഗൌതമും ഉപദേശിച്ചത്.
മഞ്ജുവിനെ സന്ദര്‍ശിക്കാതെ യുള്ള മടക്ക യാത്രയില്‍ ഗൌതമിന്റെ പതിവ് ശൈലിയിലുള്ള തമാശകളില്‍ ലയിച്ചു വീടണയുമ്പോള്‍ മഞ്ജു എന്ന കൂട്ടുകാരി ഈ ലോകത്തോട് വിട പറഞ്ഞിരുന്നു.
1 comment:
ഈ കഥ വായിച്ചപ്പോള്‍ മലയാളത്തിലെ ഒരു നടിക്ക് (പേരോര്‍മയില്ല ) ഇതുപോലെ എയ്ഡ്സ് വന്നു മരിച്ച സംഭവം ആണ് ഓര്‍ത്തത്
പിന്നെ അക്ഷര തെറ്റുകളുടെ സുത്താന്‍ എന്നാ ബഹുമതി ഭൂലോകത്ത് എനിക്കാനുല്ലത് അത് തട്ടി എടുക്കാന്‍ ശ്രമിക്കരുത്
Post a Comment