വെറുതെയോരുമ്മ തന്നുറക്കിയെന്നമ്മ
ചെറുതെനില്‍ ചാലിചോരുമ്മയും..
ചെറു മന്ദഹാസവും കരലാളനത്തില്‍
മയങ്ങിയോരോര്‍മ്മയും ..
ഒത്തിരി നിശാഗന്ധികള്‍ പൂത്തൊരു
തടാകക്കരയില്‍
വെന്മേഘക്കീറിനിടയിലെ
പൂര്‍ണ ചന്ദ്രനെ ദ്യോതിപ്പിക്കുമാ അമ്മ മുഖം
ആവോളം അമ്മിഞ്ഞപ്പാലിനായ്പിളര്ന്നേന്‍
ചുണ്ടുകള്‍ നിര്ഗ്ഗളമായ് ചുരത്തിയ
വാത്സല്യം നുകര്‍ന്ന്
മാലാഖമാര്‍ തോലിലെറ്റിയെന്നെ തടാകത്തിലെ
താമരയിലയിലിരുത്തി
തെളിനീര്‍ത്തടാകത്തില്‍ പരല്മീനുകളോട് കൊഞ്ഞനം കുത്തി
നീര്‍ലജമായ് താരകങ്ങള്‍
താമരയിതളുകളില്‍ മുത്തമിട്ടു താന്തോന്നിക്കാറ്റു
നിശാഗന്ധിയെ തഴുകി വീശി
പുലരാനിനി അരനാഴിക നേരം
കിനാവ് രാത്രിയിതാ ശുഭം ..,
തണുത്തുറഞ്ഞ അമ്മിഞ്ഞ കണ്ണ് ചുണ്ടില്‍
നിന്നും ഊര്‍ന്നു വീണു
തേങ്ങിയെന്‍ഹൃത്തടം നുകരാനാവില്ലിനീ സ്നേഹാമൃതം
ഇനിയൊരിക്കലും വിഷാദ പൂര്‍വ്വമീ പ്രഭാതം
അമ്മക്കേറെ ഇഷ്ടപ്പെട്ട മൂവാണ്ടന്‍ മാവിനോപ്പം
ഒരിക്കലും മറക്കാത്തോരോര്‍മ്മയായ് എന്നമ്മ
No comments:
Post a Comment