ഞങ്ങളുടെ പ്രിയപ്പെട്ട ചാത്തു ..
വര രക്തത്തിലലിഞ്ഞു
പഞ്ചായത്ത് കിണര്‍ മതിലും
പീടിക മുറികളുടെ പുറം ചുവരുകളും,
കുന്നും മലയും
വൃക്ഷ ലദാതികളും..
ചാത്തുവിന്റെ കരവിരുതിന്
നേര്‍ സാക്ഷിയായി
വരയുടെ മധ്യാഹ്നങ്ങളില്‍ ഒരു നാള്‍
ഒടുങ്ങാത്ത വര തൃഷ്ണയുടെ
അഭിനിവേശത്തില്‍
വെളിപ്പരംബിലിരുന്നു തൂറിയ സ്വന്തമപ്പനെ
കൊയിലോത്തങ്ങാടിയിലെ പീടികയുടെ
നിരയിന്മേല്‍ വരഞ്ഞിട്ടു
ഗുരുത്വം പിടിക്കില്ലെന്ന
അപ്പന്റെ ശാപം
ഒരു ദിനം അപ്പന്‍ സ്വപ്നമായപ്പോള്‍
ഒഴിഞ്ഞ വെളിമ്പരമ്പുകള്‍
തേടി ചാത്തു അലഞ്ഞു ..
No comments:
Post a Comment