Monday, November 15, 2010
കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങള്‍ ...
പൂന്തോട്ടത്തിലെ നാല് മണി പ്പൂക്കള്‍ക്ക് അല്പം കൂടി വെളിച്ചം നല്‍കാന്‍ കാത്തു നിന്നു സൂര്യന്‍ പടിഞ്ഞാറ് ഭാഗത്തേക്ക് സാവകാശം നീങ്ങിത്തുടങ്ങി ,പുറകില്‍ അനുഗമിച്ചു കൊണ്ട് അനേകം നിഴലുകളും.വീടിനടുത്തെ കോമ്പൌണ്ടില്‍ നഴ്സറി സ്കൂള്‍ വിട്ടു ആരവ ങ്ങളെ ല്ലാമൊഴിഞ്ഞപ്പോള്‍ ആതിര പൂന്തോട്ടത്തിലെക്കിറങ്ങി.ഋതു ഭേദങ്ങള്‍ക്ക് കാത്തു നില്‍ക്കാതെ തന്റെ പരിലാളനയില്‍ വളരുന്ന മിക്ക ചെടികളും പൂത്തു നിന്നിരുന്നു.രവി എത്താനാവുന്നതെ യുള്ളൂ ,തനിക്കു താല്പര്യ മില്ലാതിരുന്നിട്ടും പാര്‍ട്ടിയുടെയും സുഹൃത്തുക്കളുടെയും അഭ്യര്‍ത്ഥന മാനിച്ചു പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്തിയാവുകയായിരുന്നു രവി.പരാജയം ഉറപ്പായിരുന്ന മണ്ഡലം .പാര്‍ടിയുടെ മുങ്ങി മരിക്കാന്‍ പോകുന്ന പ്രത്യ യ ശാസ്ത്രങ്ങളുടെ ഒരു കച്ചി ത്തുരുമ്പാ യിരുന്നു ജന സമ്മതനായ രവിയെ സ്ഥാനാര്‍ത്തി യാക്കുന്നതിലൂടെ പാര്‍ട്ടിയുടെ ലക്‌ഷ്യം.പാര്‍ടിയെ കുറ്റം പറയാന്‍ തനിക്കും ആവില്ല.പാര്‍ടിയുടെ നിലപാടുകളോ ടായിരുന്നു വിയോജിപ്പ്.വിപ്ലവം കത്തി നിന്ന യൌവ്വനത്തില്‍ വയനാട്ടിലെ ആദിവാസി കോളനിയിലെ ഒരു പാര്‍ടി ക്ലാസ്സില്‍ ആദ്യമായി ക്ലാസ്സെടുക്കാന്‍ വന്ന രവി ആതിരയുടെ ഹൃദയത്തിലേക്കും കുടിയേറുകയായിരുന്നു.പിന്നീട് രണ്ടു ദിശകളില്‍ സഞ്ചരിച്ച ഇരുവരും ഒരുമിച്ചൊരു ദിശയിലേക്കു പ്രയാണം ആരംഭിക്കുകയായിരുന്നു.കോളനിയിലെ ചേരു വിദ്യാലയത്തിലെ ടീച്ചര്‍ പണി ഉപേക്ഷിച്ചു രവിയുടെ കൂടെ ഇറങ്ങുമ്പോള്‍ ദൂരെ പ്രത്യാശ പോലെ കിട്ടാനുളൊരു പുതിയ ലോകത്തിന്റെ അക്ഷരങ്ങളില്‍ മാത്രം കുരുങ്ങിക്കിടന്ന ഒരു പുതു പുലരി മാത്രമായിരുന്നു.പിന്നെ പാര്‍ട്ടിക്ക് വേണ്ടി മാത്രമുള്ളൊരു ജീവിതം.ഒരു വേള പാര്‍ട്ടി പ്രവര്‍ത്തനത്തിന് വേണ്ടി ഗര്‍ഭ പാത്രം വരെ മുറിച്ചു മാറ്റി ഊഷരമാക്കിയ തന്റെ സ്ത്രീത്വം ,അവസാനം തൊഴിലാളി വര്‍ഗ്ഗമെന്ന അടിത്തറ വിട്ടു മുതലാളി വര്‍ഗ്ഗത്തോട് തോള്‍ ചേര്‍ന്നുള്ള പാര്‍ട്ടിയുടെ പ്രയാണം കിട്ടാനുണ്ടൊരു സ്വര്‍ഗ്ഗമെന്ന മരുപ്പച്ച ഒരിക്കലും സഫലമാവാത്തൊരു സമസ്യ യാണെന്ന് ആതിര ക്ക നു ഭാവപ്പെടുകയായിരുന്നു.ഭരണത്തിലേറിയ പാര്‍ട്ടിയുടെ അധികാരങ്ങള്‍ അനര്‍ഹമായ കൈകളിലായിരുന്നു അവരോധിക്കപ്പെട്ടത്.എന്ടോ സള്‍ഫാന്‍ പോലുള്ള മാരക കീട നാശിനികള്‍ ഉത്പാദിപ്പിക്കുന്ന കുത്തക കമ്പനി കളോടുള്ള മൃദു സമീപനത്തിലുപരി ഇരകളോടുള്ള ഭരണ വര്‍ഗ്ഗത്തിന്റെ നിരുത്തരവാദ പരമായ ഇടപെടലായിരുന്നു പാര്‍ട്ടിയില്‍ നിന്നും ആതിരയെ പൂര്‍ണ്ണമായും വിട്ടു നില്‍ക്കാന്‍ പ്രേരിപ്പിച്ചത്.ഒരു വേള ഒരു പെണ്ണായി ജീവിക്കണം എന്ന് തോന്നിയ നിമിഷത്തില്‍ ഗര്‍ഭ പാത്രം പോലുമിലാത്ത ശൂന്യമായ വയറു താനൊരു പെണ്ണാ ണെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുവാന്‍ ആറു തയ്യാറാവുമെന്ന് അറിയുമ്പോഴേക്കും വളരെ വൈകിയിരുന്നു.മറവിയില്‍ ഒളിപ്പിചില്ലാതാക്കിയ വിപ്ലവ വീര്യം പോലെ കുങ്കുമ നിറ മണി ഞ്ഞു ആകാശം അസ്തമയത്തിനായി ഒരുങ്ങി നിന്നു.വിടരാന്‍ മറന്ന ഒരു നാല് മണി പ്പൂ മൊട്ടു ഇനിയൊരിക്കലും വിടരാനാവില്ലെന്ന ദുഖത്തോടെ അസ്തമയത്തിലേക്ക് കണ്ണ് നട്ടു നിന്നു.പാര്‍ട്ടിക്ക് വേണ്ടി ഹോമിച്ച ജീവിതത്തില്‍ ഒന്നും നേടാനാവാതെ ശൂന്യത മാത്രം ബാക്കിയാക്കിയ ഏതോ ഒരു ഉന്മാദത്തില്‍ വീട്ടിനു ള്ളിലെക്കോടി ക്കയറിയ ആതിര ഷെല്‍ഫില്‍ അടുക്കി വെച്ച കാലഹരണ പ്പെട്ട പ്രത്യയ ശാസ്ത്രങ്ങളുടെ പുസ്തക ക്കൂമ്പാരങ്ങള്‍ മുറ്റത്തേക്കു വലിച്ചെറിഞ്ഞു അഗ്നി ക്കിരയാക്കുമ്പോള്‍ ഒരനുഷ്ടാനം പോലെ ആര്‍ക്കോ വേണ്ടി വോട്ടു തെണ്ടി ക്ഷീണിച്ചു രവി ഗെയ്റ്റ് കടന്നു മുറ്റത്തെ ക്കെത്തിയിരുന്നു .....
പ്രാവുകള്‍ കുറുകുന്നു.... ..
അനാഥാലയത്തിലെ കുശിനിയുടെ അടുത്തായി നിര്‍മ്മിച്ച മുറിയില്‍ ഉച്ച മയക്കത്തിലായിരുന്നു ഖലീല്‍.
അനാഥാലയത്തിലെ മറ്റൊരു അന്തേവാസിയായ തലമുണ്ഡനം ചെയ്ത ഒരു പത്ത് വയസ്സുകാരന്‍ വന്ന് വിളിച്ചപ്പോളാണ് അയാള്‍ മയക്കത്തില്‍ നിന്നെഴുന്നേറ്റത്. അവനോടൊപ്പം അനാഥാലയത്തിന്‍റെ കാര്യകര്‍ത്താവിന്‍റെ മുറിയില്‍ ചെന്നപ്പോളാണ് ഇനി ഇവിടെ താമസിക്കാന്‍ പാടില്ല എന്ന ഉത്തരവ് ലഭിച്ചത്.
ചട്ടമനുസരിച്ച് പ്രായ പൂര്‍ത്തിയായാല്‍ പിന്നെ അനാഥാ ലയത്തില്‍ നിന്നും പുറത്താക്കപ്പെടും.എന്നാല്‍ ഖലീലിന്റെ കാര്യത്തില്‍ മാത്രം അധികൃതര്‍ ആ പതിവ് തെറ്റിച്ചു. നിയമാനുസൃത പ്രായപരിധിക്ക് ശേഷം ഇത് നാലാമത്തെ കൊല്ലമാണ്.
.രണ്ടാമത്തെ വയസ്സിലാണ് താനിവിടെ എത്തിയതെന്ന് രേഖകള്‍ പറയുന്നു..ഖലീല്‍ എന്ന പെരിട്ടതാരെന്നോ.. താനെങ്ങിനെ ഇവിടെ എത്തിയതെന്നോ അറിയില്ല. ആരും പറഞ്ഞില്ല.
നീണ്ട ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം തന്‍റെതെന്ന് വിശ്വസിച്ചിരുന്ന ഒരു ലോകം തനിക്ക് പിറകെ വാതിലുകള്‍ അടക്കുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രവും മുന്നില്‍ അനന്തമായി നീണ്ട് കിടക്കുന്ന പാതയും മാത്രം.
നീണ്ട അലച്ചിലുകള്‍ക്ക് ശേഷം നിറയെ കായ്ച്ച് നില്‍ക്കുന്ന ആപ്പിള്‍ തോട്ടങ്ങളുള്ള ജുമാനയുടെ ഗ്രാമത്തിലെത്തിയപ്പോള്‍ ഉള്ളില്‍ ഒരു പുത്തനുണര്‍വ്വ് അറിയാതെ ഉടലെടുക്കുകയായിരുന്നു. ആ ഗ്രാമത്തിലെ സ്നേഹനിധികളായ ഗ്രാമീണരും വിളവെടുപ്പിന്‍റെ കാലവും ജീവിതം ഇവിടെ തുടങ്ങേണ്ടിയിരിക്കുന്നു എന്ന് ഉള്ളിലിരുന്ന് ആരോ മന്ത്രിക്കുന്നത് പോലെ.
ഒലിവ് മരങ്ങള് കാറ്റിനോട് കിന്നരിച്ചുണ്ടാകുന്ന മര്‍മ്മരം കാതോര്‍ത്ത്, കൊഴിയുന്ന ഇലകളെ നോക്കി നില്‍ക്കുകയായിരുന്നു ജുമാന.
പ്രണയ പരവശരായ ഇണപ്രാവുകള്‍ സ്വകാര്യതക്കായി തട്ടിന്‍ മുകളിലെ ഇരുട്ടിലേക്ക് പ്രണയ ചാപല്യത്തിന്റെ പൂര്‍ണ്ണത ക്കായി അപ്രത്യക്ഷരായി .
മനസ്സില്‍ തോന്നിയ ഇഷ്ടം പ്രണയാഭ്യര്‍ത്ഥനയായി പരിണമിച്ചപ്പോള്‍ മൌനം പൂണ്ട മിഴികളോടെ ജുമാന പ്രതിഷേധിച്ചു ഇറങ്ങിപ്പോയ വഴിയിലേക്ക് അല്പം പഴുത്ത ഇലകള്‍ കൂടി മരം പൊഴിച്ചിട്ടു.
വിളവെടുപ്പിന്റെ കാലമായിരുന്നു ഖലീല്‍ ഗ്രാമത്തിലെത്തിയത്.
അയാളെ കണ്ട മാത്രയില്‍ തന്നെ ആദ്യാനുരാഗം തോന്നിയത് ഇത് വരെ ജുമാന മറച്ചു വെക്കുകയായിരുന്നു.വിളവെടുപ്പിന്റെ കാലത്ത് മാത്രം ഇത് പോലെ പല ചെറുപ്പക്കാരും അയല്‍ ഗ്രാമങ്ങളില്‍ നിന്നും എത്താറുണ്ട്. തുടുത്ത ആപ്പിള്‍ പോലെ നിന്റെ വദനങ്ങളെന്നു കാതില്‍ മന്ത്രിച്ചു പ്രണയ പരവശയാക്കി വിളവെടുപ്പ് കഴിഞ്ഞാല്‍ എവിടെയോ അപ്രത്യക്ഷരാവും.
വയ്യ …!! തന്റെ ആദ്യാനുരാഗം ഒരു ഒരു ദുരന്തപര്യവസാനിയാവാന്‍ താന്‍ ആഗ്രഹിക്കുന്നില്ല.
ആപ്പിള്‍ തോട്ടങ്ങളിലെ വിളവെടു പ്പിനോപ്പം ആകാശത്തു മേഘങ്ങളും വിളവെടുത്തു തുടങ്ങി.
ആരവ മൊഴിഞ്ഞ തോട്ടത്തിലെ വടക്ക് കോണി ലിരുന്നു ഖലീല്‍ തല താഴ്ത്തി വിതുമ്പുകയായിരുന്നു. തിരിച്ചു പോവാനിട മില്ലാത്ത അനാഥ ത്വത്തിലേക്ക് ജുമാനയോടുള്ള പ്രണയം ഒരു വിശപ്പ് പോലെ മനസ്സിലേക്ക് ഇഴഞ്ഞെത്തുന്നു.
ഉമ്മു ജുമാന ശേഖരിച്ച വിറകു കൊള്ളികള്‍ ഖലീല്‍ സ്വയം ചുമന്നു അവളുടെ വീട്ടിലെത്തുമ്പോള്‍ ഇണ പ്രാവുകള്‍ വീണ്ടും കുറുകിത്തുടങ്ങിയിരുന്നു.ജുമാനയോടുള്ള പ്രണയം മൂത്ത് അവളുടെ വീട്ടിലെ നേര്ച്ച ക്കാള യുടെ പരിപാലകനായി ഖലീല്‍ സ്വയം അവരോധിതനായി.
വിളവെടുപ്പ് കഴിഞ്ഞ വൃക്ഷശിഖരങ്ങള്‍ക്ക് മുകളില്‍ ആകാശത്തു നക്ഷത്രങ്ങള്‍ വിരുന്നു വന്നു. ഒരു മേഘത്തുണ്ടിനു പുറകിലായി പ്രകാശം കുറഞ്ഞൊരു നക്ഷത്രം ഏകനായി നിലകൊണ്ടു.അനാഥ നായ തന്റെ പ്രതിച്ഛായ യാവാം അതെന്നു ഖലീല്‍ കരുതി.
തട്ടിന്‍ പുറത്തെ ഇണ പ്രാവുകളുടെ കുറുകല്‍ രാവിന്‍റെ നിശബ്ദതയിലേക്ക് ഇഴുകിച്ചേര്‍ന്നു. നേര്ച്ചക്കാളയുടെ ആലയിലേക്ക് പ്രണയം പോലെ തണുപ്പ് ഇറങ്ങി വന്നു. പ്രണയാതുരനായ ഖലീല്‍ തിരസ്കരിക്കപ്പെട്ട തന്റെ പ്രണയത്തെ പറ്റി പാടുകയായിരുന്നു.
ഒരു തടാകത്തിന്റെ നീലിമ മുഴുവന്‍ നിഴലിച്ച ജമാനാ നിന്റെ കണ്ണുകളിലേക്കു തന്റെ അനാഥമായ പ്രണയം ഞാന്‍ ഒഴുക്കി വിട്ടിട്ടും നീയെന്തേ മൌനം ദീക്ഷിക്കുന്നു എന്ന ആ പാട്ടിന്റെ ആദ്യ ഈരടി മതിയായിരുന്നു ജുമാന ഖലീലിന്റെ പ്രണയം സ്വീകരിക്കുവാന്‍.
നേര്ച്ച കാളക്കു കാടി കലക്കും നേരമാണ് ഖലീല്‍ ഉമ്മു ജുമാനയോടു തന്റെ പ്രണയം വെളിപ്പെടുത്തിയത്.ഉമ്മു ജുമാന അല്‍പ നേരം നിശബ്ദമായി നിന്നു. പിന്നെ ഗദ്ഗദം നിറഞ്ഞ വാക്കുകളില്‍ ഊമ യായ ഒരു പെണ്‍കുട്ടിയാണ് ജുമാനയെന്ന സത്യം ഖലീലിന്റെ കാതുകളിലേക്ക് പതിക്കുമ്പോള്‍ അവളെ അറിയാതെ പോയതില്‍ മനസ്സ് വിങ്ങുകയായിരുന്നു.
ജീവിത കാലം മുഴുവന്‍ തന്റെ പ്രാണനെ പ്പോലെ ജുമാനയെ സ്നേഹിച്ചു സംരക്ഷിച്ചു കൊള്ളാമെന്ന ഖലീലിന്റെ വാക്കുകള്‍ക്കു ഉമ്മു ജുമാനയുടെ കണ്ണുകളില്‍ നിന്നും സന്തോഷത്തിന്റെ രണ്ടിറ്റു കണ്ണ് നീരായിരുന്നു പകരം ലഭിച്ചത്.
ഉമ്മു ജുമാനയുടെ നേര്ച്ച പോലെ നേര്ച്ചക്കാളയെ പള്ളിയിലെല്‍പ്പിച്ചു ഖലീല്‍ ജുമാനയുടെ ചാര ത്തെത്തുമ്പോള്‍ പ്രാവുകള്‍ വീണ്ടും കുറുകി ത്തുടങ്ങിയിരുന്നു.ജുമാനയുടെ അകതാരില്‍ ഖലീലിനോടുള്ള പ്രണയവും.........
Tags:
Share Twitter Facebook

നിഴലുകളുടെ പെരുങ്കളിയാട്ടം....
വാരിഭാഗത്തു രണ്ടാനച്ചന്റെ പീഡനമേറ്റ് മുറിഞ്ഞ പാടുകളിലുപരി തടയാന്‍ പോലുമാവാതെ നിസ്സഹായയായി നിന്ന അമ്മയുടെ നോവ് ഒരു നീറ്റലായി കരളില്‍ പൊള്ളി ക്കിടന്നു.
വേണ്ടായിരുന്നു അച്ഛനെന്നു വിളിക്കാന്‍ അമ്മ നിര്‍ദേശിച്ച അയാളുടെ കൂടെ ഈ പട്ടണത്തിലേക്ക് ,അമ്മ വരേണ്ടിയിരുന്നില്ല.അത്ര കൊടിയ പീഡന മാണ് അയാള്‍ അമ്മയ്ക്കും തനിക്കും സമാനിച്ചത്.അതിനു വേണ്ടി മാത്രമാണ് തങ്ങളെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വന്നതെന്ന് തോന്നും അയാളുടെ പെരുമാറ്റം കാണുമ്പോള്‍.
ദേഹത്തു അഴിച്ചു വിടുന്ന ക്രൂരതകള്‍ നിശബ്ദം സഹിക്കാന്‍ ശീലിച്ച അമ്മ തന്റെ നേര്‍ക്ക് പൊങ്ങിയ കൈകളോട് മാത്രം പ്രതികരിക്കാന്‍ ശ്രമിച്ചു.അവസാനം തന്റെ ജീവന്‍ തന്നെ അപകടമാകുമായിരുന്ന ഒരു ഘട്ടത്തില്‍ അമ്മയുടെ പരാതി പ്രകാരം അയാളെ നിയമപാലകര്‍ വിലങ്ങണിയിച്ചു കൊണ്ട് പോകുമ്പോള്‍ ഒരു പ്രതികാരത്തിനായി അയാളിനിയും തിരിച്ചു വരുമെന്ന് ക്രൌര്യ ഭാവം പൂണ്ട അയാളുടെ മുഖത്തു നിന്നും ബാലന്‍ വായിച്ചെടുത്തു.
ഇനി രണ്ടു നാള്‍ കൂടി .അയാള്‍ ശിക്ഷ കഴിഞ്ഞു പുറത്ത് വരും മുമ്പ് ഗ്രാമ്മത്തിലെ മുത്തശ്ശിയമ്മ മാത്രം ബാക്കിയായ തറവാട്ടിലേക്ക് അമ്മയെയും കൊണ്ട് രക്ഷപ്പെടണം.രാവ് ഒരു കറുത്ത പാത പോലെ ദീര്‍ഘമായി വാനത്തിനു ചോട്ടില്‍ ഒരിക്കലും ഒടുങ്ങില്ലെന്ന വാശിയോടെ നീണ്ടു കിടന്നു.ഇരുട്ടിന്റെ രാപ്പാതയുടെ ഏതതിര്‍ത്തി യിലാണ് പുലരിയുടെ ആരംഭമെന്നറിയാന്‍ മിന്നാമിന്നിക്കൂട്ടങ്ങള്‍ യാത്ര തിരിച്ചു.
സന്ധികളില്‍ അയാളഴിച്ചു വിട്ട ക്രൂര മര്‍ ദ്ധനങ്ങളുടെ ബാക്കി പത്രമായ് രാവിന്റെ നിശബ്ദതയില്‍ അമ്മയുടെ ഞരക്കം മാത്രം പ്രതിധ്വനിച്ചു പിന്നെ നേര്‍ത്തില്ലാതായി.ഒരിക്കലും ഒടുങ്ങില്ലെന്നു കരുതിയ രാവിന്റെ ഏതോ ദശാസന്ധിയില്‍ മയങ്ങിപ്പോയ ബാലന്‍ ഉണര്‍ന്നെണീറ്റതു അമ്മ ജീവിച്ചിരുന്നു വെന്ന യാഥാര്‍ത്ഥ്യം വെറും സങ്കല്പ്പമാക്കിയ മാതൃജഡത്തിന്റെ ദുഖ സാന്ദ്രമായ മധ്യാഹ്നത്തിലെക്കായിരുന്നു.
അമ്മ കൂടെയില്ലാതെ ഗ്രാമത്തിലേക്കുള്ള മടക്ക യാത്രയില്‍ മുത്തശ്ശിയമ്മയുടെ ദൈന്യം നിറഞ്ഞ കണ്ണുകള്‍ മാത്രമായിരുന്നു മനസ്സില്‍ അവശേഷിച്ചത്.കരിയിലകള്‍ വീണു നിഴലുകള്‍ പെരുംകളിയാട്ടമാടുന്ന ഇടവഴിയിലെ മാളങ്ങളില്‍ മുത്തശ്ശിയമ്മ പകര്‍ന്ന അറിവ് പോലെ ചുട്ട കപ്പയുടെ മണം പ്രസരിപ്പിച്ചു സര്‍പ്പങ്ങള്‍ വായ തുറന്നു കിടന്നു.
വിജനമായ പറമ്പിലെ ഒറ്റപ്പെട്ട തറവാട് വീടിന്റെ കാലങ്ങളായി കിളക്കാത്ത വരമ്പുകളില്‍ കരടിപ്പുറ്റുകള്‍ ചെറു പാതാളങ്ങള്‍ തീത്തിരുന്നു.വരണ്ടുണങ്ങി നിന്ന ഭൂമി ഇപ്പോള്‍ പെയ്യുമെന്ന് വ്യാമോഹിപ്പിച്ചു നിന്ന മേഘ ക്കൂട്ടങ്ങളെ ദാഹാര്‍ത്തയായ് നോക്കി നിന്നു.
പ്രകൃതിയുടെ അജ്ഞാതമായ ഏതോ കരങ്ങളില്‍ നിന്നും അനുവാദം ചോദിച്ചു പുതു മഴത്തുള്ളികള്‍ ഭൂമിയിലേക്ക് പെയ്തിറങ്ങും നേരം ബാലന്‍ തറവാടിന്റെ ദ്രവിച്ച കല്‍പ്പടവുകള്‍ കയറുകയായിരുന്നു.കാറ്റ് തല്ലിക്കൊഴിച്ചിട്ട ഇലകളുടെ ജഡങ്ങളിലേക്ക് മഴ നാരുകള്‍ ആര്‍ത്തു പെയ്തു.മഴവെള്ളം നഷ്ടപ്പെടുത്തിയ മണല്‍ക്കുഴി വീടുകളില്‍ കുഴിയാനകള്‍ തണുത്തു വിറച്ചു കിടന്നു.ഇനിയും പെയ്തൊഴിയാന്‍ ഭാവമില്ലെന്നറിയിച്ച് ചെറു മിന്നല്‍പ്പിണറുകള്‍ക്ക് കൂട്ടിനായി ഇടിനാദങ്ങള്‍ മഴയുടെ ആരവങ്ങള്‍ക്കും മുകളിലേക്കായി ശബ്ധമഴിച്ചു വിട്ടു .
അടഞ്ഞു കിടന്ന തറവാടിന്റെ മുന്‍ വാതിലിനു പിറകില്‍ മുത്തശ്ശിയമ്മയുടെ മറുപടിയില്ലാത്ത ബാലന്റെ വിളികള്‍ വാതിലില്‍ തട്ടി മഴയുടെ ആരവത്തിലേക്ക് ലയിച്ചില്ലാതായി.
മുന്‍ വാതിലിനിടയിലൂടെ അകത്തു നിന്നും ഞെരുങ്ങി ഇഴഞ്ഞു വന്ന സര്‍പ്പം
പെരുവിരലിലൊന്നു ചുംബിച്ച നീല നിറത്തിലേക്കു നോക്കി ബാലന്‍ പൊട്ടിപ്പൊളിഞ്ഞ കല്ത്തൂണിനു താഴെ തണുത്തുറഞ്ഞ തറയിലിരിക്കുമ്പോള്‍ മുത്തശ്ശിയമ്മയുടെ കര സ്പര്‍ശന ത്തിനൊപ്പം വാരിയെല്ലിന്റെ ഭാഗത്തെ മുറിവുകളില്‍ അമ്മയുടെ സ്വാന്തനം പോലെ പുറത്ത് അപ്പോഴും മഴ ആര്‍ത്തു പെയ്യുന്നുണ്ടായിരുന്നു. .....,,,.....

Subscribe to:
Posts (Atom)