Thursday, April 26, 2012

അന്നയുടെ മന്ദസ്മിതങ്ങളില്‍ ‍ പൂക്കുന്ന കാനനങ്ങള്‍..

രുഭൂമിയില്‍ ‍ പൂക്കുന്ന സൌഹൃദങ്ങള്‍ക്ക് പലപ്പോഴും രക്തബന്ധത്തോളം വിലയുണ്ടാവുമെന്നു എന്റെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു.ഒരു കുഞ്ഞുമഴ തോര്‍ന്ന പകലറുതിക്കും ശേഷവും ഈന്തപ്പനമരങ്ങള്‍ പെയ്ത ഒരു സന്ധ്യക്കും ഇടവേളയിലായിരുന്നു ആ ഫോണ്‍കോള്‍ എന്നെത്തേടി എത്തിയത് .നമ്പര്‍ തെളിയാത്ത ''കാള്‍'' എന്ന് മാത്രം സ്ക്രീനില്‍ തെളിഞ്ഞതിനാല്‍ സ്വീകരിക്കണമോ എന്ന ശങ്കയോടെ ഞാന്‍ നിന്നത് അതെനിക്ക് പ്രിയപ്പെട്ടവര്‍ ആരോ ആയിരിക്കുമെന്ന്‍ തീരെ പ്രതീക്ഷയിലാത്തതിനാലായിരുന്നു.
എന്നാല്‍ എന്റെ ചിന്തകള്‍ക്ക് വിപരീതമായി മറുവശം അവള്‍ അന്നയായിരുന്നു.അന്നയുടെ മന്ദസ്മിതങ്ങളില്‍ കാനനങ്ങള്‍ പൂക്കുമെന്നു സുഹൃത്തായിരുന്നു എന്നോട് പറഞ്ഞത്.
''ജീവിതം ഒരു സ്വപ്നാടനമാണ് .ഉറക്കിനും ഉണര്വ്വിനുമിടയിലെ അല്‍പ സഞ്ചാരങ്ങള്‍.ഈ അല്‍പ സഞ്ചാരങ്ങള്‍ പലരുടെയും മനോ വ്യാപാരങ്ങള്‍ പോലെ നിമിഷമായും ,ഋജുവായും ദീര്‍ഘ മായും അനുഭവപ്പെടുന്നു.''അപ്പുറത്ത് അന്ന  വേദാന്തി യാവുന്നത് ഞാനറിഞ്ഞു.
''നീതന്ന സൌഹൃദത്തിന് നന്ദി പറയുന്നില്ല.ഒരു നന്ദി പറയലില്‍ നീയെന്നെ ഓര്‍മ്മകളില്‍ നിന്നും പറിച്ചെറിഞ്ഞുകളയുമെന്ന് ഞാന്‍ ഭയപ്പെടുന്നു.''നീയൊന്നും മിണ്ടാത്തതെന്താണ്? '' എന്ന ചോദ്യത്തിന് മാത്രം ഞാന്‍ ''പറയൂ ഞാന്‍ കേള്‍ക്കുന്നുണ്ട് '' എന്ന മറുപടി പറഞ്ഞു.
''എന്നെ ..അല്ല ..എന്റെ മന്ദ സ്മിതങ്ങളെ പ്രണയിച്ച സുഹൃത്തിനോട് ക്ഷമ ചോദിക്കുന്നു.മധുരമായ ഒരു പ്രതികാരത്തിനിടയിലെ സ്വപനാടനങ്ങളില്‍ അല്‍പ നിമിഷം എനിക്ക് വേണ്ടി അഭിനയിച്ചതിനു നന്ദിയും.
പ്രവാസ ജീവിതത്തിന്റെ ദശാസന്ധികളില്‍ എവിടെയോ വെച്ചു എനിക്ക് ലഭിച്ചതായിരുന്നു അന്നയുടെ സൗഹൃദം.ഏറെത്താമസിയാതെ എന്റെ സുഹൃത്തിന്റെ കാമുകിയുമായി ത്തീര്ന്നവള്‍.കാറ്റും കോളും നിറഞ്ഞ  പ്രക്ഷുബ്ദമായൊരു സ്വകാര്യ ജീവിതത്തിന്റെ തീരാ മുറിവുകള്‍ മനസ്സിലൊളിപ്പിച്ചു മനോഹരമായി മന്ദസ്മിതം തൂകുന്നവള്‍.
''അതേ പണ്ട് ഫെര്‍ണാണ്ടസ്സും എന്റെ കാതില്‍ മന്ത്രിച്ചത് എന്റെ മന്ദസ്മിതത്തെ ക്കുറിച്ചായിരുന്നു.''അവളെന്നോട് സ്വകാര്യമായി പറഞ്ഞത് ഞാന്‍ സുഹൃത്തിനോട് പറഞ്ഞില്ല.പിന്നെ അവളെന്നോട് മൊഴിഞ്ഞതില്‍ പലതും.
നര വീണു തുടങ്ങിയ എന്റെ മുടിയിഴകള്‍ കറുത്ത ചായം തേച്ചു കാത്തിരിക്കുന്ന ഇട വേളകളില്‍ അവളുടെ മടിയില്‍ തലവെച്ചു മയങ്ങാ റുണ്ടയിരുന്നു ഞാന്‍ പലപ്പോഴും.മധുരോദാരങ്ങളായ നഷ്ടപ്പെട്ട ശൈശവം വീണ്ടെടുത്ത ഇത്തരം അല്‍പ സമയങ്ങള്‍ എനിക്ക് സമ്മാനിച്ചതായിരുന്നു അന്നയെ ഞാന്‍ ഏറെയിഷ്ടപ്പെട്ടത്.
സമ്പന്നമായ ഒരു ജീവിത പശ്ചാത്തലത്തില്‍ നിന്നും അന്ന പ്രവാസം വരിക്കാന്‍ കാരണം മധുരമായ ഒരു പ്രതികാരം തീര്‍ക്കാനായിരുന്നുവെന്ന അറിവ് എന്നെ കൂടുതല്‍ ആശ്ച്ചര്യവനാക്കി.
വശ്യമായ മന്ദസ്മിതവും ചുറുചുറു ക്കൊടെയുള്ള ജോലിയും അവളെ ഓഫീസിന്റെ നിയന്ത്രണചുമ തല എല്പിച്ചതില്‍ അധികൃതര്‍ക്ക് തെറ്റിയില്ല എന്ന് ഞാന്‍ വിശ്വസിച്ചത് നൂറു ശതമാനം ശരിയായിരുന്നു.
നിയമപരമായിത്തന്നെ ഫെര്‍ണാണ്ടസുമായി വിവാഹകരാറില്‍ നിന്നും ഒഴിവായിരുന്നുവെങ്കിലും പ്രവാസത്തിന്റെ ആദ്യനാളുകളില്‍ അയാള്‍ തന്നെ വിളിച്ചെന്നും തികച്ചും അപരിചിതയെപ്പോലെ അവള്‍ സംസാരിച്ചെന്നും അവളെന്നോട് പറഞ്ഞത് മഞ്ഞിനെ ആശ്ലേഷിച്ചു ഒരു രാവ്‌ മതിമറന്നു ഉറങ്ങാന്‍ നിഴല്‍പ്പെരുക്കങ്ങളുമായി നിലാവ് വിരുന്നുവന്ന ഒരു നിശയിലായിരുന്നു.
ജീവിതവും ഫെര്നാണ്ടസ്സിനോടുള്ള പ്രണയവും സമ്പന്നതയില്‍ ആറാടിയ വര്‍ഷങ്ങള്‍ക്കൊടുവില്‍ കടല്‍കടന്ന അയാള്‍ പുതിയ കൂട്ട് തേടിപ്പിടിച്ചതും രണ്ടു ആണ്‍മക്കളെയും  അവളെയും മറന്നതും മധുരമായ ഒരു പ്രതികാരത്തിനായി അവളും കടല്‍ കടന്നതും എല്ലാം എല്ലാം.
ജീവവേരുകള്‍ അള്ളിപ്പിടിച്ച ജന്മസ്ഥലങ്ങളിലേക്ക് ഞാന്‍ തിരിച്ചു യാത്രയാവുമെന്ന അന്നയുടെ പ്രഖ്യാപനം പ്രത്യക്ഷത്തില്‍ സുഹൃത്തിനെയായിരുന്നു ഏറെ മനോവിഷമത്തിലാക്കിയത്.അത്ര അഗാധമായി അവളെ സ്നേഹിക്കരുതെന്ന എന്റെ താക്കീത് അവന്‍ ധിക്കരിച്ചതിന്റെ പരിണിതഫലം.
കാറ്റുവന്നു വിളിക്കുമ്പോള്‍ അനുഗമിക്കുന്ന അപ്പൂപ്പന്‍താടിയെപ്പോലെ ഒരു നാള്‍ എന്റെയും സുഹൃത്തിന്റെയും സ്വകാര്യദുഖമായി അന്ന മാറുമെന്നു എനിക്കുറപ്പായിരുന്നു.
സുമുഖനും ആരോഗ്യദൃഡഗാത്രനുമായ സുഹൃത്തിന്റെ വിരല്‍ത്തുമ്പു പിടിച്ചു അന്ന ഫെര്നാണ്ടസ്സിന്റെ ദൃശ്യവലയത്തില്‍ പാറി നടന്നു.അയാള്‍ അന്നയോടു ചെയ്തപോലെ ഫെര്നാണ്ടസ്സിന്റെ കൂട്ടുകാരി മറ്റൊരു കൂട്ട് തേടിപ്പോയിരുന്നു.സുഹൃത്തിനായി അന്ന തൂകിയ മന്ദസ്മിതങ്ങള്‍ ഫെര്നാണ്ടസ്സിന്റെ നെഞ്ചില്‍ക്കിടന്നു പൊള്ളിത്തുടങ്ങിയിരുന്നു.
സഭ്യതയുടെ അതിരുകള്‍ ഒരിക്കലും വിടാത്ത ഞങ്ങളുടെ ഇടപഴകലുകള്‍ ക്കു അന്ന രക്തബന്ധത്തോളം വിലകല്പിച്ചത് ആയിരുന്നു എന്നെ അവളുടെ ഹൃദയത്തോട് ചേര്‍ത്തു വെച്ചത്.മരുഭൂമിയില്‍ പൂക്കുന്ന സൌഹൃദങ്ങള്‍ക്ക് രക്തബന്ധത്തോളം വിലയുണ്ടെന്ന് അറിഞ്ഞത് അപ്പോഴായിരുന്നു.അതേ ഹൃദയബന്ധമായിരിക്കാം നൈനിത്താളില്‍ പുതിയ വിദേശി സുഹൃത്തിനൊപ്പം തന്റെ രണ്ടാന്മക്കളുടെ കൂടെ ഉല്ലാസജീവിതം നയിക്കുമ്പോഴും അന്നയ്ക്ക് എന്നെവിളിക്കാന്‍ തോന്നിയ ചേതോവികാരവും.

14 comments:

കണ്ണന്‍ | Kannan said...

First comment from me..((((O))))
will comment detail after reading it well

റോസാപൂക്കള്‍ said...

അന്നയെയും ഫെര്‍ണാണ്ടസിനെയും നല്ല വരകളില്‍ അവതരിപ്പിച്ചു.

Sreekumar Cheathas said...

അന്നയും മറ്റും മനസ്സില്‍ നിന്ന് മായാതെ നില്‍ക്കുന്നു

പട്ടേപ്പാടം റാംജി said...

ഇപ്പോള്‍(ഇന്നത്തെ കാലത്ത്‌) രക്തബന്ധത്തോളം വിലയുണ്ട് എന്ന് പറയുന്നതില്‍ യുക്തി കുറയുന്നു എന്ന് തോന്നുന്നു.

അംജത്‌ said...

നിഴല്‍പെരുക്കങ്ങള്‍ കൊണ്ട് നിലാവ് വരുന്നതിനു തൊട്ടുമുന്നേ എന്റെ മുഖപുസ്തകത്തിലെ ചുവന്ന അടയാളമയ് വന്നത് അന്നയും,ഫെര്നാണ്ടാസ്സും പിന്നെ നീയുമടങ്ങുന്ന ഈ ലോകത്തിലേക്കുള്ള ചെറുവഴിചൂണ്ടുപലകയായിരുന്നു.നന്ദി നന്മാണ്ടന്‍, കാനനങ്ങള്‍ പൂക്കുന്ന ആ മന്ദസ്മിതത്തെ കുറഞ്ഞ സുന്ദര വാക്കുകളാല്‍ മനസ്സില്‍ കോറിയിട്ടത്തിന്. അക്ഷരങ്ങള്‍ പൂക്കുന്നു മനസ്സില്‍.

ajith said...

ചില സൌഹൃദങ്ങള്‍ പിന്തുടരുന്നു

പള്ളിക്കരയില്‍ said...

വ്യംഗ്യഭംഗിയിൽ ഒരു പോസ്റ്റ്. നന്നായി.

കണ്ണന്‍ | Kannan said...

മുഴുവൻ ഇന്ന് വായിച്ചു തീർത്തു, ഇഷ്ടായി.

വര്‍ഷിണി* വിനോദിനി said...

സുപ്രഭാതം..
ബന്ധങ്ങള്‍ ഇങ്ങനെയാണ്‍...ആഗ്രഹിച്ചാലും പിടിവിടാത്തതും പിടി കൊടുക്കാത്തതുമായ ഒരു തരം മായ..!

ആശംസകള്‍ ട്ടൊ...നന്നായിരിയ്ക്കുന്നു...!

SumeshVasu said...

നന്നായി....ജീവിതം ഒരു വല്ലാത്ത കളിയാണു

SumeshVasu said...

നന്നായി....ജീവിതം ചിലപ്പോഴൊക്കെ ആശിപ്പിച്ചിട്ട് പോകും

kochumol(കുങ്കുമം) said...

സൌഹൃദങ്ങള്‍ എന്നും നല്ലതാണ് ...!

Jefu Jailaf said...

നന്നായിട്ടുണ്ടല്ലോ..

Najeemudeen K.P said...

പ്രിയ സുഹൃത്തേ,

ഞാനും താങ്കളെപ്പോലെ വളര്‍ന്നു വരുന്ന ഒരു എളിയ എഴുത്തുകാരനാണ്‌. മുപ്പതോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഒരു പുതിയ സംരംഭത്തിന് നാന്ദി കുറിക്കുവാന്‍ എനിക്ക് താങ്കളുടെ സഹായം ആവശ്യപ്പെടാനാണ് ഈ കുറിപ്പെഴുതുന്നത്.

ഞാന്‍ ഈയിടെ ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി അതുമായി ഒരു പ്രമുഖ വാരികയുടെ പത്രാധിപരെ കാണുവാന്‍ പോയി. പക്ഷെ അദ്ദേഹം അത് വായിച്ച് നോക്കുന്നത് പോയിട്ട് ഒന്ന് വാങ്ങി നോക്കുവാന്‍ പോലും തയ്യാറായില്ല. പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ ആവശ്യമില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒന്ന് വായിച്ച് നോക്കിയിട്ട് തിരികെ തന്നോളൂ എന്ന് പറഞ്ഞപ്പോള്‍ വായിച്ച് നോക്കേണ്ട കാര്യമൊന്നുമില്ലെന്നും പുതിയ എഴുത്തുകാര്‍ എഴുതുന്നതൊന്നും ഇനി അത് എത്ര നല്ലതാണെങ്കിലും വായനക്കാര്‍ക്ക് വേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. പുതിയ ആളുകളുടെയൊക്കെ കഥകള്‍ ആര്‍ക്കു വേണം? എന്നാണ് അദ്ദേഹം ചോദിച്ചത്.

വലിയ എഴുത്തുകാര്‍ കുത്തിക്കുറിച്ചു വിടുന്ന ഏത് ചവറുകളും അവരുടെ വീട്ടുപടിക്കല്‍ കാത്തു കെട്ടിക്കിടന്ന് വാങ്ങിക്കൊണ്ടുപോയി പ്രസിദ്ധീകരിക്കുന്ന ഈ പത്രാധിപന്മാര്‍ നമ്മെപ്പോലുള്ള പുതിയ എഴുത്തുകാര്‍ എത്ര നല്ല സൃഷ്ടികള്‍ എഴുതി അയച്ചാലും ഒന്ന് വായിച്ച് നോക്കുക പോലും ചെയ്യാതെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയാണ്‌ പതിവ്.

ഈ സ്ഥിതിക്ക് ഒരു മാറ്റം വരേണ്ടത് അത്യാവശ്യമല്ലേ? ഇവിടെ ഒരു എം.ടിയും മുകുന്ദനും പുനത്തിലും മാത്രം മതിയോ? അവരുടെ കാലശേഷവും ഇവിടെ സാഹിത്യവും വായനയും നില നില്‍ക്കേണ്ടേ?

മേല്‍ പറഞ്ഞ പത്രാധിപരുടെ മുന്നില്‍ നിന്ന് ഇറങ്ങിവന്ന ശേഷം ഞാനൊരു കാര്യം മനസ്സിലുറപ്പിച്ചിരിക്കുകയാണ്. ഇനി ഒരു കാരണവശാലും ഞാന്‍ ആ നോവലും കൊണ്ട് മറ്റൊരു പത്രാധിപരെ കാണാന്‍ പോകില്ല . ഇന്ന് മുതല്‍ ഞാനതെന്‍റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ പോകുകയാണ്. 'മുഖം' എന്ന് പേരിട്ടിരിക്കുന്ന ഈ നോവല്‍ ആദ്യന്തം ഉദ്വേഗഭരിതമായ, സസ്പെന്‍സ് നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ്.വായനക്കാര്‍ക്ക് മടുപ്പ് തോന്നാതിരിക്കാന്‍ ഓരോ വരിയിലും, ഓരോ സംഭാഷണത്തിലും ഞാന്‍ വളരെയധികം ശ്രദ്ധ കൊടുത്തിട്ടുണ്ട്‌.

ഇന്ന് മുതല്‍ ഞാന്‍ ഇതിന്‍റെ ഓരോ അദ്ധ്യായങ്ങളായി പോസ്റ്റ്‌ ചെയ്യാന്‍ തുടങ്ങുകയാണ്. താങ്കള്‍ ഇത് മുടങ്ങാതെ വായിച്ച് താങ്കളുടെ മൂല്യവത്തായ അഭിപ്രായ നിര്‍ദേശങ്ങള്‍ നല്‍കി എന്നിലെ എളിയ കലാകാരനെ പ്രോത്സാഹിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. താങ്കള്‍ പറയുന്ന നല്ല അഭിപ്രായങ്ങളെ സ്വീകരിക്കുന്ന അതേ ഹൃദയവിശാലതയോടെ താങ്കളുടെ വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവ യഥാസമയം തിരുത്തി മുന്നോട്ട് പോകുമെന്നും ഞാന്‍ ഇതിനാല്‍ ഉറപ്പു നല്‍കുന്നു. നോവല്‍ നല്ലതല്ല എന്ന് വായനക്കാര്‍ക്ക് തോന്നുന്ന പക്ഷം അത് എന്നെ അറിയിച്ചാല്‍ അന്ന് തൊട്ട് ഈ നോവല്‍ പോസ്റ്റ്‌ ചെയ്യുന്നത് ഞാന്‍ നിര്‍ത്തിവെക്കുന്നതാണെന്നും നിങ്ങളെ അറിയിക്കുന്നു. ഇതിന്‍റെ ലിങ്ക് താങ്കളുടെ സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കണമെന്നും അപേക്ഷിക്കുന്നു.

എനിക്ക് എന്‍റെ നോവല്‍ നല്ലതാണെന്ന് വിശ്വാസമുണ്ട്‌. അത് മറ്റുള്ളവര്‍ക്കും കൂടി കാണിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനവുമായി ഇറങ്ങിയത്‌. പുതിയ എഴുത്തുകാരുടെ രചനകളെല്ലാം മോശമാണെന്ന ധാരണ തിരുത്തിക്കുറിക്കുവാനുള്ള ഒരു എളിയ ശ്രമം കൂടിയാണിത് . ഇതിലേക്ക് താങ്കളുടെ നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.

എന്ന്,
വിനീതന്‍
കെ. പി നജീമുദ്ദീന്‍