Monday, September 24, 2012

മൃദുഹസിതം


മൃദുഹസിതം
==============
മനോഹരമായ നിൻ 
മൃദുഹസിതത്തിലായിരുന്നു 
ഞാനന്ന് ചെന്താമര പൂത്തുകണ്ടത്‌.
പ്രണയത്തിന്റെ 
ഏദൻതോട്ടത്തിൽ 
വിളഞ്ഞ അത്തിപ്പഴംപോൽ 
തുടുത്ത വദനത്തിലെ
നുണക്കുഴിയിലായിരുന്നു
ഞാനന്ന് കിനാവിൻ
കളിയോടമിറക്കിത്തുഴഞ്ഞത്‌.
നിലാവു തിന്നുംപക്ഷികൾ
രാപ്പാർത്ത ഹിമപാതങ്ങളിലെ
തേനരുവി പൊലെ ഒഴുകിയ
കാർകൂന്തലിലായിരുന്നു
അന്നു ഞാൻ മുഖമൊളിപ്പിച്ചത്‌.
പൊള്ളുന്ന ഗ്രീഷ്മാന്തിയിലും
നിന്റെ തണുത്തു നേർത്ത
നിശ്വാസങ്ങൾക്കു
താഴെയിരുന്നായിരുന്നു
ഞാനന്നു കിനാവ്‌
കണ്ടുറങ്ങിയത്‌.
ഗ്രീഷ്മത്തിനപ്പുറം ഇലകൊഴിയും
ശിശിരമെത്തിയിരുന്നില്ലെങ്കിൽ
നീയെനിക്കൊരിക്കലും 
അന്യയാവില്ലായിരുന്നു.

1 comment:

ഉസ്മാന്‍ പള്ളിക്കരയില്‍ said...

മനോഹരമായ വരികള്‍...

എല്ലാം നഷ്ടമായെന്ന് ഒടുവിലെ വരികളില്‍നിന്നറിഞ്ഞപ്പോള്‍ ഖേദം