Tuesday, July 31, 2012

സാക്ഷി...


ളരെ ദ്രുത ഗതിയിലായിരുന്നു  അയാളുടെ ചലനങ്ങള്‍ .പോക്കെറ്റില്‍ നിന്നും ലൈറ്റര്‍  എടുത്ത്  തന്റെ പാസ്  പോര്ടിന്  തീകൊളുത്തി. നിലത്തു വീഴാന്‍ പോലും സമയമില്ലാതെ  കാറ്റ്  അതിന്റെ അവശിഷ്ടങ്ങള്‍ ഞൊടിയിട കൊണ്ട് മരുഭൂമിയില്‍ അപ്രത്യക്ഷമാക്കി.

എന്റെ വാക്കുകള്‍ തൊണ്ടയിലെവിടെയോ കുരുങ്ങിക്കിടന്നു.ചുട്ടു പഴുത്ത മരുഭൂമി ആര്‍ത്തലച്ചു കിടന്നു.കാറ്റ്  ഘോരമായി വീശിക്കൊണ്ടിരുന്നു.പിന്നീടുള്ള അയാളുടെ ഓരോ ചലനങ്ങളും എന്നെ അമ്പര പ്പിക്കുകയും അതിലേറെ ഭയപ്പെടുത്തുകയും ചെയ്തു.

മരുഭൂമിയില്‍ അല്‍പ നേരം ധ്യാന നിരതനായി  മുട്ട് കുത്തിയിരുന്നു അയാള്‍ ചെറിയൊരു കുപ്പിയുടെ അടപ്പ് തുറന്ന ശേഷം അതിലെ ചുവന്ന ദ്രാവകം തൊണ്ടയിലേക്ക്‌  കമഴ്ത്തി യ പ്പോ ഴാണ്  ഞാനാ ഭയാനകരമായ രംഗത്തിനു സാക്ഷ്യം വഹിച്ച താണെന്ന  യാഥാര്‍ത്ഥ്യം എനിക്ക് മനസ്സിലായത്.

അല്‍പ നിമിഷം കൊണ്ട് എനിക്ക് ഇടതു വശം കണ്ട മണല്‍ക്കുന്ന്‍  ഭയാനക രൂപം പൂണ്ടു എന്റെ പിരടിക്ക്  പുറകില്‍   പ്രത്യക്ഷപ്പെട്ടു.

അയാളെന്റെ സുഹൃത്തായിരുന്നു.പ്രവാസിയായി നരക ജീവിതംനയിക്കാന്‍ വിധിക്കപ്പെട്ടവന്‍..  .അയാളില്‍ നിന്നും  ഒട്ടും വിഭിന്ന മായിരുന്നില്ല   എന്റെ അവസ്ഥയും.എങ്കിലും ആത്മഹത്യ ഭീരുത്വമാണെന്ന്  തന്നെ ഞാന്‍ വിശ്വസിച്ചു.

ഒരു പക്ഷെ ലോകത്ത് ആര്‍ക്കും അഭിമുഖീകരിക്കാന്‍  കഴിയാത്ത ഒരു സത്യം.സുഹൃത്തിന്റെ ആത്മഹത്യ  നേരില്‍  കാണേണ്ടി വന്ന  ദുരന്തം.


ഒടുങ്ങാത്ത ജീവിത ഭാരം താങ്ങിയൊടുവില്‍  നിവര്‍ന്നു നില്‍ക്കാന്‍ ശേഷി നഷ്ടപ്പെടാന്‍ തുടങ്ങി യപ്പോഴാണ്  അയാള്‍ സമ്പന്ന നാവാനുള്ള വഴികള്‍ക്ക് അന്വേഷണം  ആരംഭിച്ചത് .


അസന്മാര്‍ഗികമായ കൂട്ട്‌ കെട്ടിലേക്ക്  ഉള്ള അയാളുടെ  കൂട്‌മാറ്റം  ഞാന്‍  വേദനയോടെ അറിഞ്ഞു.എന്റെ ഉപദേശങ്ങള്‍ക്ക്   അവിടെ പ്രസക്തിയില്ലായിരുന്നു.ഒന്നുകില്‍ എനിക്ക്  അയാള്‍ക്കൊരു ശാശ്വതമായ  പരിഹാരം  നിര്‍ദ്ദേശിക്കാന്‍  കഴിയണം ,അല്ലെങ്കില്‍ അയാളുടെ പ്രശ്നങ്ങള്‍ പരിഹരിച്ചു കൊടുക്കാനുള്ള സാമ്പത്തിക ശേഷി  എനിക്കുണ്ടായിരിക്കണം.

പലിശയിടപാട്  കാരന്റെ  സഹായാത്രികനായപ്പോഴും  വ്യാജ മദ്യ ലോബികളുടെ വില്പനക്കാരനായിരുന്നിട്ടും അരുതെന്ന്  പറയാന്‍ കഴിയാത്ത നിസ്സഹായതാവസ്ഥ.

ഞാനും അയാളെ പ്പോലെ ലക്ഷക്കണ ക്കിന് ഹതഭാഗ്യരായ അവിദഗ്ദ  തൊഴിലാളി കളിലെ കണ്ണികള്‍..  .  .തങ്ങളുടെ  നരക തുല്യമായ ജീവിതത്തിനു  സമാന്തരമായി മറ്റൊരു വിഭാഗം  സുഖ ലോലുപതയില്‍ മുഴുകി ജീവിക്കുന്നെവെന്ന  യാഥാര്‍ത്ഥ്യം പോലും അറിയാത്തവര്‍.


എന്തൊക്കെയായാലും അയാള്‍ പൂര്‍വ്വ ജീവിതത്തിലേക്ക്  തിരിച്ചു വരുമെന്ന എന്റെ പ്രത്യാശകള്‍ അവസാനിച്ചിരുന്നില്ല.എന്നാല്‍ ആ പ്രത്യാശയെ  അര്‍ത്ഥമില്ലാതാക്കി പെണ്‍വാണിഭ സംഘ ത്തിലെ ഇടനിലക്കാരനായി അയാള്‍  പ്രവര്‍ത്തനമാരംഭിച്ച്ചപ്പോഴാണ്  എനിക്കയാളെ പൂര്‍ണ്ണമായും നഷ്ടപ്പെട്ടത്.

ഒടുവില്‍ ചെറിയൊരു  വൈദ്യ പരിശോധനക്കായി  അട്മിട്റ്റ്  ചെയ്യപ്പെട്ട അയാള്‍  എച്  ഐ  വി  റി സല്ട്ടി ന്റെ  പകര്‍പ്പുമായി എന്നെ  സമീപിച്ചപ്പോഴാണ്   ആത്മഹത്യയുടെ  അനിവാര്യത ഞാന്‍ തിരി ച്ച റി ഞ്ഞത്

പലിശ ക്കെടുത്ത  ഒരു ഇടപാടുകാരനില്‍ നിന്നും  കുറച്ചു തുക കിട്ടാനുണ്ടെന്ന്  വിശ്വസിപ്പിച്ചാണ്  അയാളെന്നെ വിജനമായ ഈ  മരുഭൂമിയിലെത്തിച്ചത്.

ഒരു ചുഴലി  രൂപപ്പെടുത്തിയ മണല്‍ ക്കുഴിയിലേക്ക്  പ്രകൃതി തന്നെ അയാളുടെ മൃത ദേഹം  സംസ്കരിച്ചു.

അനേകം മണല്‍ ക്കുന്നുകള്‍  സമാന്തരങ്ങളായി രൂപപ്പെട്ട കുന്നുകള്‍ വകഞ്ഞു മാറ്റി
എന്റെ വാഹനം നഗരം ലക്ഷ്യമാക്കി നീങ്ങുമ്പോഴാണ്  മുന്‍ സീറ്റിലി രുന്ന ആകവര്‍   ഞാന്‍ ശ്രദ്ധിച്ചത്.

അല്പംമുഷിഞ്ഞ  നോട്ടുകലുമൊരു മേല്‍ വിലാസവുമായിരുന്നു അതില്‍..
ഹേമലത ടി
താന്നിക്കല്‍  വീട്
കൂട്ടാലിട ,നരിപ്പറ്റ
കോഴിക്കോട് ജില്ല.

എങ്ങോ ട്ടൊ ക്കെയോ എന്തൊക്കെയോ ലക്ഷ്യത്തിലേക്ക്  കുതിക്കുന്ന വാഹനങ്ങള്‍  നഗരാ രംഭത്തിലെ  ഏറ്റവും വലിയ സിഗ്നലില്‍ തങ്ങളുടെ ഊഴം  കാത്തിരിക്കുമ്പോള്‍ ആത്മഹത്യ  ഒന്നിനുമൊരു പരിഹാര മാവുന്നില്ല എന്ന എന്റെ വിശ്വാസം  നൂറു ശതമാനം  ശരിയായിരുന്നു എന്ന് ഞാനറിഞ്ഞു.





5 comments:

Shaleer Ali said...

ആത്മഹത്യ ഒന്നിനും ഒരിക്കലും ഒരു പരിഹാരമാവുന്നില്ല......
വിഗ്നങ്ങള്‍ ക്ഷണിച്ചു വരുത്തി ചുമലിലേന്തി ..
മരുപ്പറമ്പില്‍ ഓടുങ്ങപ്പെട്ടവന്റെ ദുര്‍ഗ്ഗതി ....
ശക്തമായി തന്നെ ആവിഷ്കരിച്ചു.....
ആശംസകള്‍.....

റോസാപ്പൂക്കള്‍ said...
This comment has been removed by the author.
റോസാപ്പൂക്കള്‍ said...

മരുഭൂമിയില്‍ ഒടുങ്ങാന്‍ വിധിക്കപ്പെട്ട ഒരു പാവം അക്കരപച്ച മോഹി

ajith said...

വേലി ചാടണ പശൂന് കോലുകൊണ്ട് മരണം

ഉദയപ്രഭന്‍ said...

പെണ്ണിന്റെ മാനം വിറ്റ് ജീവിക്കുന്നതിലും ഭേദം ആത്മഹത്യ തന്നെ.