Thursday, February 9, 2012

മോഹവും വ്യാമോഹവും..

 മോഹവും വ്യാമോഹവും

തമ്മിലുള്ള അന്തരമെന്താണ്?

എന്തെല്ലാം മോഹിക്കാം

... എന്തെല്ലാം വ്യാമോഹിക്കാം.?.

എന്തും മോഹിക്കാമെങ്കില്‍

മോഹത്തിന് എന്തര്‍ത്ഥം ?

ഒന്നും വ്യാമോഹിക്കരുതെന്നാല്‍

വ്യാമോഹമെന്ന

പദത്തിന് എന്തര്‍ത്ഥം ?

ഇതിനുത്തരം കിട്ടുക

എന്റെ മോഹമോ?

വ്യാമോഹവുമാകുമോ?...

8 comments:

ആത്മരതി said...

aam.....

രമേശ്‌ അരൂര്‍ said...

ഓ എന്‍ വി പറഞ്ഞത് പോലെ
വെറുതെയീ മോഹങ്ങള്‍
എന്നറിയുംപോഴും വെറുതെ മോഹിച്ചോ ..:)

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

എല്ലാവര്‍ക്കും ആ മോഹം..

Absar Mohamed said...

പടച്ചോനേ....
ഇത് പി എസ്സി യുടെ ചോദ്യപ്പേപ്പര്‍ പോലെ ആയല്ലോ....
ഹഹ..:)

Pradeep Kumar said...

മോഹവും വ്യാമോഹവും
തമ്മിലുള്ള അന്തരമെന്താണ്?

ഒരു 'വ്യാ' യുടെ അന്തരം എന്നു ഞാന്‍ പറയും.... മോഹം ഉള്ളിടത്തെ വ്യാമോഹമുള്ളു.ചില മോഹങ്ങള്‍ എങ്കിലും വ്യാമോഹമാവുന്നില്ലെങ്കില്‍ മോഹത്തിന് ഒരു മൂല്യവുമുണ്ടാവില്ല...

മണ്ടൂസന്‍ said...

എന്തൊക്കെ ആരൊക്കെ പറഞ്ഞാലും പാടിയാലും വെറുതേ മോഹിക്കുവാൻ മോഹം. ആശംസകൾ.

Prabhan Krishnan said...

വെർതേ മോഹിക്കണോണ്ട്..കുഴപ്പമൊന്നുമില്ലല്ലോ
മോഹം വ്യാമോഹാവുമ്പളല്ലേ ചെലപ്പം മോഹഭംഗങ്ങളും അംഗഭംഗങ്ങളും ഒക്കെ ഉണ്ടാവണത്..!
ശ്ശൊ..! എന്നിട്ടും നിങ്ങടെ ചോദ്യത്തിന് ഉത്തരമായില്ല..!!

ആശംസകളോടെ..പുലരി

ഷാജി പരപ്പനാടൻ said...

മോഹിക്കാനും, വ്യാമോഹിക്കാനും ഓക്കെ ഓരോ കാരണങ്ങള്‍ അല്ലെ