Monday, October 3, 2011

അപ്രത്യക്ഷരാവുന്നവര്‍..


''ജാനെറ്റിന്റെ വിയര്‍പ്പിന് കറുകപ്പുല്ലിന്റെ മണമാണ്'' ക്രിസ്റ്റഫര്‍ എന്റെ ചെവിയില്‍ മന്ത്രിച്ചത് തടാകക്കരയിലെ ഈ ബഞ്ചില്‍ വെച്ചായിരുന്നു.

അവന്റെ തിരോധാനത്തിനു ശേഷം തടാകക്കരയില്‍ സായാഹ്ന സവാരിക്കെത്തിയ ഓരോ മുഖങ്ങളിലും ഞാന്‍ അവനെ തിരയുകയായിരുന്നു.

കടല്‍ തുരന്ന് സംഭരിച്ച തടാകം മുറിച്ചു കടന്നു ഏകദേശം പത്തു മിനിട്ട് നടന്നാല്‍ ഞങ്ങളുടെ വാസസ്ഥലം ,അതായിരുന്നു എന്നും വൈകുന്നേരം ഞങ്ങളാ തടാകക്കരയില്‍ വന്നിരുന്നത്.

യാത്രാബോട്ടുകള് ഊഴം കാത്തിരിക്കുന്ന തടാകത്തിലെ അനുരണങ്ങള്‍  
യാത്രികരുടെ മുഖഭാവങ്ങള്‍ക്കൊപ്പം മാറിക്കൊണ്ടിരുന്നു.

യാതൊരു മുന്നറിയിപ്പുമില്ലാതെ അപ്രത്യക്ഷരാവുന്നവര്‍ കൂടെ
ഇടപഴകിയിരുന്നവര്‍ക്ക് സമ്മാനിക്കുന്ന മനോവ്യഥ എത്രയായിരിക്കുമെന്ന് അവര്‍ ഓര്‍ക്കുന്നുണ്ടാവുമോ എന്നായിരുന്നു ഞാന്‍ ചിന്തിച്ചിരുന്നത്.

വാരാന്ത്യങ്ങളിലായിരുന്നു ജാനെറ്റ് ക്രിസ്റ്റഫറെ തേടി എത്താറുള്ളത്.തമാശകള്‍ പറഞ്ഞും ഓരോ യാത്രികരുടെയും മനോഗതങ്ങള്‍ അവരുടെ മുഖ ഭാവങ്ങളില്‍  നിന്നും വായിചെടുത്തും ,..വാരാന്ത്യങ്ങളിലെ ആ ദിവസം മാത്രം ഞാന്‍ ഒറ്റക്കായിരുന്നു വാസ സ്ഥലത്തേക്ക് മടങ്ങിയിരുന്നത്.

കടലില്‍  വേലിയേറ്റത്തിന്റെ  അനുരണനങ്ങള്‍  തടാകത്തിലും  പ്രതിഫലിച്ചു.
തടാകത്തിനു  അതിര് തീര്‍ത്ത  കോണ്‍ക്രീറ്റ്   കാലുകളുടെ  അഴികളില്‍ കൂടി 
ചെറു മീനുകളെ  തൊടാമെന്ന്  വ്യാമോഹിച്ച   കുട്ടികള്‍  ആഹാരശകലങ്ങള്‍ 
വെള്ളത്തിലേക്ക്  എറിഞ്ഞു കൊണ്ടിരുന്നു. 

ക്രിസ്റ്റഫര്‍ ഇല്ലാത്ത തടാകക്കരയിലെ സായാഹ്നസന്ദര്‍ശനം ഞാന്‍ അവസാനിപ്പിച്ചിരുന്നു.പക്ഷെ  ക്രിസ്റ്റഫറെ  തേടി വന്ന ഒരു കൂട്ടം എഴുത്തുകളാണ് വീണ്ടുമെന്നെ ഇവിടെയെത്താന്‍ പ്രേരിപ്പിച്ചത്.

ആകാശം ഭൂമിയെ സന്ധിക്കാത്തത് കൊണ്ട് ആകാശം ഭൂമിയോട് പറഞ്ഞു,നീയെനിക്കന്യനാണെന്ന്,എന്നാല്‍ കടലും ആകാശവും സന്ധിച്ചിരുന്നു.കടല്‍ ആകാശത്തോട് പറഞ്ഞു ഞാന് നീയും ഒന്നാണ്.

ആകാശവും ഭൂമിയും തമ്മിലുള്ള അകലമായിരുന്നു ക്രിസ്റ്റഫറും അമ്മയും സൂക്ഷിച്ചിരുന്നത്.കാരണങ്ങള്‍ എഴുത്തുകളില്‍ സൂചനയില്ലെങ്കിലും ക്രിസ്റ്റഫര്‍ തന്റെ പിതൃത്വത്തിനായി ആഗ്രഹിച്ചിരുന്നുവെന്നു വ്യക്തമായിരുന്നു.

കറുകപ്പുല്ലിന്റെ മനം അന്തരീക്ഷത്തില്‍ തങ്ങിനിന്ന ഒരു 
വൈകുന്നേരമായിരുന്നു ജാനെറ്റിന്റെ മൃത ദേഹം  തടാകക്കരയില്‍ അടിഞ്ഞതും,ക്രിസ്റ്റഫര്‍ അപ്രത്യക്ഷനായതും.

വീര്യം കുറഞ്ഞ ലഹരി ചേര്‍ത്ത ഹുക്കയുടെ പുകച്ചുരുളുകള്‍ തടാകത്തിനു സമീപത്തെ ഭോജനശാലയില്‍ നിന്നും  വര്‍ണ്ണ വെളിച്ചത്തില്‍  കുളിച്ചു  തടാകത്തിനു  നടുവിലേക്ക്  മെല്ലെ 
നീങ്ങിത്തുടങ്ങി.

കേടുപാടുകള്‍   തീര്‍ക്കാന്‍   തടാകത്തിന്റെ  ഒഴിഞ്ഞ  ഭാഗത്തേക്ക്  
നങ്കൂരമിട്ട   ചെറിയ പായക്കപ്പലിന്റെ  തുള  വീണ  പായകളില്‍   കാറ്റ്  
ഹുങ്കാരമിട്ടു.

അതിപുരാതനമായ  വൈരക്കല്ലുകള്‍  ചേര്‍ത്ത്   നിര്‍മ്മിച്ച  മോതിരം 
വ്യാപാരം  ചെയ്യുന്ന വൃദ്ധന്‍   അതിപുരാതനമായൊരു  പുഞ്ചിരി 
സമ്മാനിക്കുമ്പോഴും എന്റെ നോട്ടം യാത്രാ ബോട്ടുകളില്‍ നിന്നും 
ഇറങ്ങുന്ന  യാത്രികരിലായിരുന്നു.  

വെളിപ്പെടുത്താനാവാത്ത രഹസ്യം മനസ്സില്‍ സൂക്ഷിച്ച്‌ മണ്ണടിയുവാനായിരുന്നു  ക്രിസ്റ്റഫറിന്റെ  അമ്മയെന്ന തന്റെ 
നിയോഗമെന്നായിരുന്നു  അവസാന എഴുത്തിലെ ചുരുക്കം.

ഭോജന ശാലയിലെ അവസാനത്തെ ചുവരിലെ  കൃത്രിമ വൃക്ഷത്തില്‍ 
സൂക്ഷിച്ച ഘടികാരം പാതിരാവായെന്നു ഓര്‍മ്മിപ്പിച് പന്ത്രണ്ടു  
തവണ ശബ്ദിച്ചു.

തടാകക്കരയില്‍ അവസാന ബോട്ടും യാത്രികരെ ഇറക്കി കരയോടടുപ്പിച്ചു 
നിശ്ചലമായി.വിയര്‍പ്പു വറ്റി ഉപ്പിന്‍ തരികളാല്‍ കോമാളികളെ പോലെ 
തോന്നിച്ച ബോട്ട് ജീവനക്കാരിലെ മുഖങ്ങളിലേക്ക് ആകാശത്തു നിന്നും ചന്ദ്രന്‍ ഒരു കിരീടം നീട്ടി.

വ്യാപാരം  അവസാനിപ്പിച്ചു  പൂട്ടിയ ഭോജനശാലയുടെ  മാര്‍ബിള്‍ 
തിണ്ണയിലേക്ക്  പുരാതന വൃദ്ധന്‍  തന്റെ മുഷിഞ്ഞ വിരിപ്പ് നിവര്‍ത്തിയിട്ടു. 

ക്രിസ്റ്റഫറെയും  വഹിച്ചു  ഒരു ബോട്ട് കൂടി വരുമെന്ന്  ഞാന്‍ വിശ്വസിച്ചു.
ആരവങ്ങള്‍  ഒഴിഞ്ഞ  തടാകക്കരയിലെ വിജനതയില്‍ അന്തരീക്ഷത്തെ മങ്ങലേല്പിച്ച  
ലഹരി നിറഞ്ഞ പുകച്ചുരുളുകളും പുരാതന വൃദ്ധന്റെ  ചുമയും ഞാനും മാത്രം ബാക്കിയായി.





 ‍ 

11 comments:

മൻസൂർ അബ്ദു ചെറുവാടി said...

വ്യത്യസ്തമായ ഇത്തരം കഥകള്‍ ഇനിയും വരട്ടെ .
നന്നായിട്ടുണ്ട്.
ആശംസകള്‍

Ismail Chemmad said...

നല്ല കയ്യടക്കത്തില്‍, വെത്യസ്തമായ രചന.
മനോഹരമായ ഒരു കഥ ... ആശംസകള്‍

yas said...

nice story

yas said...

nice story

കൊമ്പന്‍ said...

ഓരോ കാത്തിരിപ്പും ഓരോ പ്രത്യാശ ആണ് ആപ്രത്യാഷ ആണ് ജീവിക്കാനുള്ള ഉത്തേജകവും
അങ്ങനെ ഉള്ള ഒരു പ്രത്യാശ യെ ആണ് വെത്യസ്തതയില്‍ ആഖ്യാനിചിരിക്കുന്നു നന്നായിരിക്കുന്നു സഹോദരാ

കൊമ്പന്‍ said...

ഓരോ കാത്തിരിപ്പും ഓരോ പ്രത്യാശ ആണ് ആപ്രത്യാഷ ആണ് ജീവിക്കാനുള്ള ഉത്തേജകവും
അങ്ങനെ ഉള്ള ഒരു പ്രത്യാശ യെ ആണ് വെത്യസ്തതയില്‍ ആഖ്യാനിചിരിക്കുന്നു നന്നായിരിക്കുന്നു സഹോദരാ

Unknown said...

വീര്യം കുറഞ്ഞ ലഹരി ചേര്‍ത്ത ഹുക്കയുടെ പുകച്ചുരുളുകള്‍ തടാകത്തിനു സമീപത്തെ ഭോജനശാലയില്‍ നിന്നും വര്‍ണ്ണ വെളിച്ചത്തില്‍ കുളിച്ചു തടാകത്തിനു നടുവിലേക്ക് മെല്ലെ
നീങ്ങിത്തുടങ്ങി...great....

ഇലഞ്ഞിപൂക്കള്‍ said...

വ്യത്യസ്ഥമായ് ഈ ശൈലി തന്നെയാണ്‍ കഥയുടെ ആകര്‍ഷകത്വം..മനോഹരം...

kARNOr(കാര്‍ന്നോര്) said...

മനോഹരം...

കുഞ്ഞൂസ്(Kunjuss) said...

ജാനെറ്റിനും ക്രിസ്റ്റഫറിനും എന്താണ് സംഭവിച്ചത് ... അമ്മ പറയാതെ പോകുന്ന രഹസ്യങ്ങള്‍ എന്താവും...? വിഹല്വമായ കഥ പറച്ചിലിലൂടെ വായനക്കാരന്റെ ഭാവനയെയും തട്ടിയുണര്‍ത്തുന്നു കഥാകാരന്‍ ...!

ലംബൻ said...

കഥ ഇഷ്ടപ്പെട്ടു.. വായിച്ചതിനു ശേഷവും കുറെ നേരം കഥാപാത്രങ്ങളുടെ കൂടെ സഞ്ചരിച്ചു... അഭിനന്ദനങ്ങള്‍.