Monday, August 30, 2010

അടിക്കാടുകളില്‍ മുളച്ച വളം തീനിപ്പുല്ലുകള്‍ ..

''എന്നാല്‍ ഞങ്ങളിറങ്ങുന്നു..''മുഖത്തേക്ക് നോക്കാതെ ബിനു പറഞ്ഞപ്പോള്‍ ഓര്‍മ്മകളില്‍ നിന്നും ചന്ദ്ര കാന്തന്‍ ഞെട്ടി ഉണര്‍ന്നു.ബിനുവിന്റെ ഭാര്യ യാത്ര പോലും പറയാതെ നേരത്തെ ഇറങ്ങിയിരുന്നു.




ചന്ദ്ര കാന്തന്റെ മനസ്സ് ശാന്തമായിരുന്നു.അനിയന്‍ ബിനുവും കുടുംബവും പടിയിറങ്ങിയപ്പോള്‍ തന്റെ അസ്വസ്ഥതക ളിലെക്കവരിനി വരില്ലെന്നയാല്‍ വിശ്വസിച്ചു.ഒപ്പം അവരുടെ ജീവിതം സന്തോഷ പൂര്‍ണ്ണ മാവട്ടെ എന്നയാള്‍ പ്രാര്‍ഥിച്ചു.

കൂട്ട് കുടുംബവും സ്നേഹ ബന്ധങ്ങളും കാലഹരണ പ്പെട്ടിരിക്കുന്നു എന്ന അറിവ് മനസ്സിലാക്കാന്‍ വളരെ വൈകിയെന്ന ഒരു വിഷമം മാത്രം ബാക്കിയാവുന്നു.



മാതൃത്വത്തിന്റെ അടങ്ങാത്ത ത്വരയുമായി പടിയിറങ്ങിപ്പോയ അനിയന്റെ കുഞ്ഞു മകനെ നോക്കി തേങ്ങിയ സുമിത്രയെ അഭിമുഖീകരിക്കാന്‍ ചന്ദ്ര കാന്തന്‍ ഏറെ പാടു പെട്ടു.

ഇത് പോലൊരു കൂട്ട് കുടുംബത്തില്‍ നിന്നും ആട്ടി യിറക്കപ്പെട്ടു ഈ ഗ്രാമത്തിലെത്തുമ്പോള്‍ ബിനു കൈക്കുഞ്ഞായിരുന്നു.ഉടു തുണിക്ക് മറുതുണിയില്ലാതെ തങ്ങള്‍ക്കു വേണ്ടി ജീവിതം ഹോമിച്ചു മറവി യിലെക്കെ ങ്ങോ നടന്നു പോയ അച്ഛനമ്മമാരുടെ കാല ശേഷം ജീവിതം അനിയന് വേണ്ടി ഉഴിഞ്ഞു വെക്കുകയായിരുന്നു ചന്ദ്ര കാന്തന്‍ .



അടിക്കാട് വെട്ടിയെടുത്ത തരിശു ഭൂമിയില്‍ വിതച്ച വിത്തുകള്‍ മുളക്കുന്നതിനോപ്പം സ്വപ്നങ്ങളുടെയും ചിറകുകള്‍ മുളക്കുകയായിരുന്നു. തന്റെ പ്രാണ നേക്കാള്‍ സ്നേഹിച്ച അനിയന് ഒരു ശോഭനമായ ഭാവി തീര്‍ത്ത്‌ നല്‍കുക അത് മാത്രമായിരുന്നു പിന്നെ ലക്‌ഷ്യം.തന്റെ യൌവ്വനം ഹോമിചെങ്കിലും ലക്‌ഷ്യം പൂര്‍ത്തീകരിച്ച ചാരിതാര്ത്യത്തിലായിരുന്നു ചന്ദ്ര കാന്തന്‍.



പിന്നെ എപ്പോഴാ ണെ ല്ലാം താളം തെറ്റിയത്? തനിക്കു പൂര്‍ണ്ണമായും ഇഷ്ടമിലാതിരുന്നിട്ടും സാമ്പത്തികമായി ഒരു പാടു മുന്നോക്കം നിലക്കുന്ന ഒരു കുടുംബത്തിലെ പെണ് കുട്ടിയെ ബിനു വിവാഹം കഴിച്ചു.പൊരുത്തം നിറഞ്ഞ അവരുടെ ജീവിതം കണ്ടു ആഹ്ലാ ദിക്കുകയായിരുന്നു പിന്നെ അയാള്‍ .



പ്രായം അതി ക്രമിചെങ്കിലും ബിനുവിന്റെ സ്നേഹ പൂര്‍ണ്ണമായ നിര്‍ബന്ധത്തിനു വഴങ്ങി നിര്‍ധനയായ വീട്ടിലെ അംഗമായ സുമിത്രയെ ചന്ദ്ര കാന്തന്‍ വേള്‍ക്കുകയായിരുന്നു.നിര്ധനയെങ്കിലും സൌന്ദര്യവും സല്സ്വഭാവവും കൊണ്ട് ധന്യയായിരുന്നു സുമിത്ര.പലപ്പോഴും അനിയന്റെ ഭാര്യയുടെ ആജ്ഞകള്‍ ക്ഷമയോടെ അനുസരിച്ച സുമിത്ര ഒരു ദേവതയായി അയാള്‍ക്കനുഭവപ്പെട്ടു.



നിനച്ചിരിക്കാതെ പച്ചവളങ്ങള്‍ നിര്‍ത്തി രാസവളങ്ങള്‍ പ്രയോഗിച്ച കൃഷിയിടത്തിലെ കുരുമുളക് വള്ളികള്‍ കരിഞ്ഞു തുടങ്ങി .അടിക്കാടുകളില്‍ വളം തീനിപ്പുല്ലുകള്‍ തഴച്ചു വളര്‍ന്നു.കൃഷിയിടങ്ങളില്‍ വിഷം നിറഞ്ഞ കീടങ്ങള്‍ പെറ്റു പെരുകി.



അനിയന്റെ മനസ്സില്‍ തലയണ മന്ത്രങ്ങളാല്‍ ഒരു വിരോധാഭാസം പോലെ സുമിത്ര ശപിക്കപ്പെട്ടവളായിത്തീര്‍ന്നു.ഈ ഗ്രാമം ഉപേക്ഷിച്ചു പോവാന്‍ ചന്ദ്ര കാന്തനാവില്ലായിരുന്നു.അത്രയേറെ അയാളീ ഗ്രാമത്തെ ഇഷ്ടപ്പെട്ടു.

''ദയവു ചെയ്തു നിങ്ങളിവിടെ നിന്നു പോവരുത് എന്ന് അനിയന്റെ ഭാര്യയുടെ കാലു പിടിച്ചപെക്ഷിച്ച സുമിത്ര അപമാനിക്കപ്പെട്ടതും ഈ നാളുകളിലായിരുന്നു .

പെരു മഴ പെയ്തു വെള്ളം കുത്തിയൊലിച്ചു പോയ കൃഷിയിടങ്ങളില്‍ സ്വാന്തനം പോലെ കുരുമുളക് വള്ളികള്‍ പൂത്തു തുടങ്ങി.പ്രകൃതി വളങ്ങളെ പ്രതിരോധിക്കാനാവാതെ കീടങ്ങള്‍ എവിടെയോ പോയൊളിച്ചു.ഉരുണ്ടു വീണ രണ്ടു തുള്ളി കണ്ണ് നീര്‍ വിരലുകളാല്‍ വടിച്ചെടുത്ത് സുമിത്രയെ മാറോട്‌ ചേര്‍ക്കുമ്പോള്‍ ,പൂത്ത തന്റെ കൃഷിയിടത്തിലെ പൂത്ത കുരുമുളക് വള്ളികള്‍ക്കൊപ്പം ചന്ദ്ര കാന്തന്റെ പുതിയൊരു ജീവിതം തുടങ്ങുകയായിരുന്നു....

3 comments:

Abdulkader kodungallur said...

കാല്‍പ്പനികതകളില്ലാതെ പച്ചയായ ജീവിതത്തിന്റെ ചൂടും ചൂരും മണ്ണും പെണ്ണും വളങ്ങളും വിളകളും ചേര്‍ത്ത് പ്രകൃതിയോടിണക്കി പഴുത്തുനില്‍ക്കുന്ന കുരുമുളക് പോലെ ചെറു മധുരവും എരിവും പ്രദാനം ചെയ്യുന്ന കഥ . പ്രമേയം അല്‍പ്പം പഴകിയതാനെങ്കിലും അവതരണത്തില്‍ പുതുമ.

Jishad Cronic said...

അവതരണ ശൈലി നന്നായിട്ടുണ്ട്.. ആശംസകള്‍...

അന്ന്യൻ said...

തുടങ്ങട്ടെ ഇനിയെങ്കിലും, ഒരു പുതിയ ജീവിതം…