Thursday, May 27, 2010

തടവറ പറഞ്ഞത്....

തടവറയില്‍ വന്യമായ ഇരുട്ടായിരുന്നു .മുതുകിലൂടെ ഒരു ചൊറിയന്‍ പഴുതാര അരിച്ചു നീങ്ങി.കൈകള്‍ ചങ്ങലയാല്‍ ബന്ധിചിരുന്നതിനാല്‍ പാതി മരണപ്പെട്ട ശരീരം ഒന്നനക്കാന്‍ പോലും അയാള്‍ക്ക്‌ കഴിഞ്ഞില്ല.വീര്‍ത്ത വലതു കണ്‍


പോള ക്ക് താഴെ ഒരു കണ്ണ് തൂങ്ങി നിന്നു.



ഇരുമ്പഴികള്‍ ക്കിടയിലൂടെ വെള്ളം ശക്തിയായി മുഖത്തേക്ക് പതിച്ചപ്പോള്‍ ഹൃദയം ഒന്നിളകി ,പിന്നെ നെഞ്ചിന്‍ കൂടില്‍ വീണ്ടും മയങ്ങാന്‍ തുടങ്ങി.

തടവറ മരുഭൂമിക്കു നടുവിലാനെന്നു തടവറ ക്കുള്ളിലെക്കെത്തുന്ന കാറ്റിന്റെ മുഴക്കത്താല്‍ അറിയുന്നു.ഒരു ചരിതമാവസാനിക്കുന്ന ലോകാവസാനത്തിന്റെ മുന്നോടി ആയിരിക്കുമോ ഈ കാറ്റും?.

വാര്‍ത്തകള്‍ പോലുമെത്താത്ത ഗ്രാമത്തിലെ മഞ്ഞു വീണ ഒരു പുലരിയിലാണ് ഭടന്മാര്‍ ഗ്രാമത്തിലേക്ക് ഇരച്ചു കയറിയത്.നിരപരാധി കളായ മുഴുവന്‍ ചെറുപ്പക്കാരെയും ഭടന്മാര്‍ വിലക്ക ണിയിച്ചു കൊണ്ട് പോയി.



തടവറയില്‍ പാറാവ്‌ നിന്ന ഒരു ഭടന്‍ തൂങ്ങി നിന്ന വലതു കണ്ണിലേക്കു നോട്ടം കൊണ്ടൊരു കുത്ത് നല്‍കി പൂര്‍വ്വ സ്ഥാനത്തേക്ക് ചെന്ന് നിന്നു.ഇത്രയും കൊടിയ പീഡനങ്ങള്‍ ഏറ്റു വാങ്ങാന്‍ ചെയ്ത കുറ്റ മെന്തെന്നു ഇപ്പോഴും അയാള്‍ക്ക്‌ അജ്ഞാതമായിരുന്നു.

തടവറയുടെ മുന്‍പിലെ പുല്‍ത്തകിടിയില്‍ പെണ് പാറാവ്‌ കാരി ഒരു തടവുകാരന്റെ ശവത്തിനു കാവലിരുന്നു .ശവം തീനി ഉറുമ്പുകള്‍ ശവത്തിനു ചുറ്റും ഘോഷയാത്ര ചെയ്തു .


തൂങ്ങാത്ത ഇടതു കണ്ണില്‍ നക്ഷത്ര ത്തിളക്കം എന്നോ മറന്നിരുന്നു., വിലങ്ങ ണിയിച്ചു വാഹനത്തിലേക്ക് കയറ്റുമ്പോള്‍ മാറത്തടിച്ചു കരയുന്ന മാതാവിന്റെ മുഖം മാത്രം മനസ്സില്‍ തങ്ങി നില്‍ക്കുന്നു.ഭാക്കിയവുന്നത് മുഴുവന്‍ ശൂന്യത മാത്രം..

മുതുകില്‍ ചൊറിയന്‍ പഴുതാര തീര്‍ത്ത തിണ ര്പ്പില്‍ പഴുതാര വിശ്രമിച്ചു.മറ്റേതോ ഇരുട്ട് മുറിയില്‍ ഉച്ച സ്ഥായിയായ ഒരു അലര്‍ച്ച രോദനമായി ഒരു ഞരക്കത്തിലവസാനിച്ചു .ബൂട്സിന്റെയും തോക്കിന്റെ ബയനട്ടു വസ്ത്രത്തില്‍ ഉരയുന്ന ശബ്ദവും അബോധാവസ്ഥയിലും ഞെട്ടലുളവാക്കി



ഇന്നലെകളില്‍ പുല്‍ത്തകിടിയില്‍ വിഹരിച്ച പൂച്ച ഭക്ഷണമായി മുന്നിലെത്തിയപ്പോള്‍ ആമാശയത്തില്‍ അവശേഷിച്ച മഞ്ഞ ദ്രാവകം മുഴുവന്‍ പുറത്തേക്ക് വമിച്ചു. കഠിനമായ താപത്താല്‍ വിളഞ്ഞ ഈത്തപ്പഴങ്ങള്‍ പഴുത്തു തുടങ്ങി, വിളഞ്ഞ ഈന്തപ്പന ത്തോട്ടങ്ങളില്‍ ഭ്രാന്തു പിടിച്ച അമ്മമാര്‍ മക്കളെ ത്തിരയാന്‍ തുടങ്ങി...

3 comments:

കൂതറHashimܓ said...

ആരാ അയാള്, എന്തിനാ അയാളെ ജെയിലിലിട്ടെ??..!!
എന്തായാലും മര്‍ദ്ദിതന്‍ പാവം..!!

Nileenam said...

എനിക്കൊന്നും മനസ്സിലയില്ലട്ടാ

Naushu said...

കാരണം പറഞ്ഞിട്ട് തല്ലിയാല്‍ കൊള്ളാന്‍ ഒരു സുഖമുണ്ടാവും...
ഇതിപ്പോ... ?