Friday, August 10, 2012

ഒടുക്കം.


ഭൂതം……………
അതാരുമെന്നെ
ഓര്‍മ്മിപ്പിക്കരുത്
പുഴുവരിച്ചു
ചീഞ്ഞു നാറിയ
ഒരു
മാംസപിണ്ഡം
പോലെ
ഞാനൊടുങ്ങും
വരെ
അവയെന്നോട്
ചേര്‍ന്നിരിക്കും
വര്‍ത്തമാനം
തെറ്റ് ചെയ്യാതെ
തെറ്റിദ്ധരിക്കപ്പെട്ടവനായി
വിണ്ടു കീറിയ
ഹൃദയവും പേറി
ആരൊക്കെയോ
തെളിച്ച
വഴിയില്‍ നടക്കാതെ
നടന്ന വഴിയെ
തെളിക്കുക..
ഭാവി……………..
നിന്റെ കാലടികള്‍
എത്രയെന്നു
തിട്ടപ്പെട്ടതാണ്
നിന്റെ വാക്കുകള്‍
എത്രയെന്നു
എണ്ണപ്പെട്ടതാണ്
നിന്റെ ശ്വാസ
നിശ്വാസങ്ങള്‍
പരിധി
നിശ്ചയിക്കപ്പെട്ടതാണ്‌
ഇത്രമാത്രം
നിങ്ങളെന്നെ
ഓര്‍മ്മപ്പെടുത്തുക.
കാലടികള്‍ക്കും
വാക്കുകള്‍ക്കും
ശ്വാസ നിശ്വാസങ്ങള്‍ക്കും
അടിവരയിടുമ്പോഴാണ്
ഭൂതവും വര്‍ത്തമാനവും
ഭാവിയും നഷ്ടപ്പെടുന്നത്.
അവിടെ ഞാനൊടുങ്ങുന്നു


Read more: http://boolokam.com/archives/55220#ixzz23Bt7ymMy

No comments: