പഴുക്കുമ്പോഴാവും
ജീവിതവും
ദുസ്സഹമാവുന്നത്
നഷ്ടങ്ങളെക്കാള്‍
ഏറെ നേട്ടങ്ങളോ
നേട്ടങ്ങളെ ക്കാള്‍
ഏറെ നഷ്ടങ്ങളോ
എന്ന്
തിരിച്ചറിയാനുള്ള
വിവേചന ശേഷി
പോലുംനഷ്ടപെട്ടത്
പ്രാരാബ്ദങ്ങളുടെ
നുകം ഒരിക്കലും
അഴിച്ചു വെക്കാനുള്ള
നേരമില്ലാത്തത്
കൊണ്ടാവാം.
മനസ്സിന്റെ
ആകാശങ്ങള്‍ക്കു
അന്നും ഇന്നും
നരച്ച നിറമാണ്.
നരച്ച ആകാശത്തിനും
കത്തുന്ന പകലിനും
ഇടയില്‍
എന്റെ സഞ്ചാരം
ഇപ്പോഴും
എന്റെ നിഴലിന്റെ
നീളം വരെ മാത്രം
Read more: http://boolokam.com/archives/55213#ixzz23Btxvahm
1 comment:
jeevitham tholkkalum tholppikkappedalumanu
Post a Comment