Thursday, August 9, 2012

ആകാശവേരുകള്‍..



സൂരജ്.. 

തെരുവ് വിളക്കുകളുടെ വെളിച്ചത്തില്‍  കത്തിപ്പോയ രാവിന്റെ കാവല്‍ക്കാരന്‍. ....  ആരായിരുന്നു സൂരജിന് ആ വിശേഷണം പതിച്ചു കൊടുത്തതെന്ന് കൃത്യമായി ഓര്‍മ്മയില്ല.

പ്രകൃതി വിരുദ്ധമായ എന്തിനും തന്നാലാവും വിധം പ്രതിരോധം നല്‍കി ജീവിച്ചവന്‍ ..   ‍ .സമാന ചിന്താഗതി വെച്ചു പുലര്‍ത്തുന്ന സതീര്‍ത്ത്യരിലേക്ക് തന്റെ സന്ദേശങ്ങള്‍ എത്തിക്കാന്‍ പ്രയത്നിച്ചവന്‍.


മനസ്സില്‍ നിന്നു ഒരിക്കലും മായാന്‍ വിസമ്മതിക്കുന്ന ചില ഭൂതകാലങ്ങളുണ്ട്.അവ മനസ്സിന്റെ ദുര്‍ബ്ബലമായ പ്രതിരോധ ഭിത്തികളും കടന്നു പ്രവഹിക്കാറുണ്ട്‌ പലപ്പോഴും.നരച്ച വെയിലിലെ മുറിഞ്ഞ  വെയില്‍ തുണ്ടുകള്‍ പെറുക്കിയെടുത്ത്    ദുഖത്തിന്റെ  ബിംബങ്ങള്‍ പോലെ പ്രതിഫലിക്കുന്നത്  അറിയായ്കയല്ല ഞാനെന്നും.


സൂരജിന്റെ കണ്ണുകളിലെ അതേ തിളക്കമായിരുന്നു ,അവന്‍ ജീവിച്ചിരുന്നുവെന്ന് ലോകത്തിനു വിശ്വസിക്കാന്‍ ഭൂമിയിലവശേഷിപ്പിച്ചു പോയ  അവന്റെ കുഞ്ഞു മകനിലും.


കാലങ്ങളോളം കാതങ്ങള്‍ ഒഴുകിയിട്ടും സംഗമിക്കാന്‍ ഇടമില്ലാത്ത നദികളുടെ ദുഃഖം പോലെ തിളക്കങ്ങല്‍ക്കിടയിലുംഒരു മേഘക്കീറ്.


വെയില്‍ത്തുണ്ടുകളുടെ ദുഃഖബിംബങ്ങള്‍  കനത്തങ്ങനെ  നെഞ്ചില്‍ കിടക്കുമ്പോള്‍  പുഴയിലേക്ക് നോക്കിയങ്ങിനെ നില്‍ക്കുക .   അതാവും ഒരേയൊരു ആശ്വാസം.


ഇത്തവണ പുഴക്കരയില്‍ എനിക്ക് തനിയെപോകാന്‍ കഴിയില്ലായിരുന്നു.അവിശുദ്ധ ബന്ധങ്ങള്‍ക്ക് വിശുദ്ധ പാപമെന്ന അര്‍ത്ഥം നല്‍കാന്‍ ഞാന്‍ ഒരുമ്പെട്ടില്ല.


കാരണം എനിക്ക് സൂരജിന്റെ മകനെ സംരക്ഷി ക്കെണ്ടിയിരിക്കുന്നു .മേഘഗര്‍ജ്ജനങ്ങളില്‍ വിണ്ടു കീറിയ ആകാശത്തില്‍  വേരുകള്‍ രൂപപ്പെട്ടു തുടങ്ങിയിരുന്നു.ആകാശ വേരുകള്‍ കോര്‍ത്ത്  ഒരുക്കിയ  മിന്നല്‍മാലകള്‍ പുഴക്കൊരു വ്യത്യസ്ത  ഭാവം നല്‍കി.


ഓടുന്ന ട്രെയിന്‍ പാളം തെറ്റി വീണ  പുഴയിലെ ,അവയവങ്ങള്‍ നഷ്ടപ്പെട്ട മൃതശരീരങ്ങള്‍  വകഞ്ഞു മാറ്റി പതിനാലു പേരുടെ ജീവന്‍ കരയിലെത്തിച്ചു ജീവന്റെതുടിപ്പുകള്‍  ഇനിയും ബാക്കിയുണ്ടോ എന്നറിയാനായി വീണ്ടും പുഴയുടെ ആഴങ്ങളിലേക്ക് കുതിച്ചപ്രത്യക്ഷനായ  സൂരജ്..


തെരുവ് വിളക്കുകളുടെ വെളിച്ചത്തില്‍ ‍ കത്തിപ്പോയ  രാവിറെ കാവല്‍ക്കാരനായി നന്മ പ്രചരിപ്പിക്കുവാന്‍ ഇതാ നീ ജീവന്‍ തിരിച്ചേല്‍പ്പിച്ച ജീവനുകളുടെ അനുഗ്രഹാശിസ്സുകളുമായി നിന്റെ ജീവന്‍ നഷ്ടപ്പെട്ട ഈ പുഴ സാക്ഷിയാക്കി  നിന്റെ കുഞ്ഞു മകന്റെ സംരക്ഷണം ഞാനേറ്റെടുക്കുന്നു..വിശുദ്ധ പാപമെന്നോ  അവിശുദ്ധ പാപമെന്നോ നിങ്ങള്‍ അര്‍ത്ഥം കൊടുത്താലും.

സൂരജിന്റെ വിധവയെയും കുഞ്ഞു മകനെയും ചേര്‍ത്തു പിടിച്ചു ഞാനാ പുഴയോട് യാത്ര പറയുമ്പോള്‍  മേഘ ഗര്ജ്ജനങ്ങളുടെ അകമ്പടിയില്ലാതെ പെയ്യുന്ന മഴ ആകാശ വേരുകളില്‍ തൂങ്ങി  പുഴയിലേക്ക് ഊര്ന്നിറങ്ങുന്നുണ്ടായിരുന്നു.

9 comments:

ajith said...

അവിശുദ്ധ ബന്ധങ്ങള്‍ക്ക് വിശുദ്ധ പാപമെന്ന അര്‍ത്ഥം നല്‍കാന്‍ ഞാന്‍ ഒരുമ്പെട്ടില്ല.

നല്ല വാക്കുകള്‍

വര്‍ഷിണി* വിനോദിനി said...

ആകാശവേരുകളിലൂടെ ഊര്‍ന്നിറങ്ങുന്ന മഴ..ഹൊ...നല്ലൊരു കാഴ്ച..

ആശംസകള്‍...!

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

നന്നായിട്ടുണ്ട്

Pradeep Kumar said...

പതിവുപോലെ ,പലതരം പ്രയോഗങ്ങളിലൂടെ ,ബിംബകൽപ്പനകളിലൂടെ, മൊഴിമുത്തുകൾ കോർത്തിണക്കിയ മുത്തുമാലപോലൊരു, ഷാജഹാൻ കഥ......

Unknown said...

നല്ല കഥ

വരികൾ നന്ന്.

അവിശുദ്ധ ബന്ധങ്ങള്‍ക്ക് വിശുദ്ധ പാപമെന്ന അര്‍ത്ഥം നല്‍കാന്‍ ഞാന്‍ ഒരുമ്പെട്ടില്ല.

അതു പോലെ

kochumol(കുങ്കുമം) said...

നല്ല വാക്കുകള്‍ കൊണ്ടുള്ള നല്ല കഥ !!

Joselet Joseph said...

ഓണത്തിന് മുന്‍പേയെത്തി വാക്കുകള്‍ ഊഞ്ഞാലാടിയ കഥ.

വിരോധാഭാസന്‍ said...

നന്നായി

ശിഹാബ് മദാരി said...

നല്ല നിരീക്ഷണങ്ങൾ ഉള്ള കഥ / ബിംബ കൽപനകളും രസമുള്ള വാക്കുകളും -
- പക്ഷെ -
ഇങ്ങനെ ഒരു ഘട്ടം കഴിഞ്ഞിരിക്കുന്നു എന്നാണു എന്റെ തോന്നൽ.
ബുദ്ധിയെ പരീക്ഷിക്കുന്ന കഥകളിൽ നിന്ന് മനസ്സ് ഓടിപ്പോകുന്നു.
-
നന്ദി - നന്മന്ദൻ ശൈലികൾ തുടരട്ടെ