Friday, August 10, 2012

ഞാന്‍ ബോണ്‍സായ്


നെഞ്ചു വിരിച്ച്
നിവര്‍ന്നു നിന്നൊന്ന്
ചില്ലക ളി ളക്കാന്‍
ആകാശം
നിഷേധിക്കപ്പെട്ടവന്‍
വിരിമാറില്‍
കൂടുകൂട്ടിയനേകം
പറവകള്‍ക്ക്
തൊട്ടി ലൊരുക്കാന്‍
അവസരം
നിഷേധിക്കപ്പെട്ടവന്‍
ആഞ്ഞൊന്നു
ശ്വസിക്കാന്‍
ദീര്‍ഘമായൊന്നു
നെടുവീര്‍പ്പിടാന്‍
ചില്ലലമാരകളില്‍
ജീവ വായു
നിഷേധിക്കപ്പെട്ടവന്‍
പ്രണയി ക്കുവാനോ
പ്രണയ പരാഗമേറ്റു
വാങ്ങുവാനോ
യോഗം
നിഷേധിക്കപ്പെട്ടവന്‍
മഴയിരമ്പം
കേള്‍ക്കാതെ
മഴ നനയാതെ
അലിയാന്‍ മനമില്ലാതെ
കാഴ്ചവസ്തുവാക്കി
മാറ്റിയ
ഞാന്‍ ബോണ്‍സായ്
എനിക്കും ജീവനുണ്ട്


Read more: http://boolokam.com/archives/55218#ixzz23Btdasxm

1 comment:

sheeja said...

good.................