Friday, August 10, 2012

ഏഴാമത്തെ പകല്‍.


 രു വാക്കുപോലും
എഴുതാന്‍ കഴിയാത്ത
ആറു രാത്രികള്‍ക്കും
...
ആറു പകലുകള്‍ക്കുമിടയില്‍
ഞാന്‍ പകച്ചിരുന്നു.


വ്യത്യസ്തമായൊരു പേരിലോ
വ്യക്തിയുടെ ഭാവത്തിലോ
ആള്‍ തെറ്റിവന്ന ഒരു ഫോണ്‍
കാളിനറെ രൂപത്തിലോ
അവയെന്നെ തേടിയെത്തുമെന്ന്
തന്നെ വൃഥാ ഞാന്‍മോഹിച്ചു.


നിലാവൊഴുക്കി
രാപ്പുള്ളുകള്‍ ജപംചെയ്ത്
മഞ്ഞ് വീഴ്ത്തിയ രാവെങ്കിലും
ഓര്‍മ്മകളുടെ പൂക്കാലം തരുമെന്ന്
ഞാന്‍ വ്യാമോഹിച്ചു.

വീര്‍പ്പുമുട്ടലിന്റെ
അസഹ്യമായ സാന്നിധ്യംകൊണ്ട്
തുറന്നിട്ട ജാലകത്തില്‍ക്കൂടി
എഴുതിമടുത്ത മരുക്കാററ്
ദാക്ഷിണ്യമില്ലാതെ
എന്നെ വേട്ടയാടി

എന്നിട്ടും ഞാന്‍ കാത്തിരുന്നത്
ഒരുകുഞ്ഞെഴുത്തെങ്കിലും
പിറവിയെടുക്കുമെന്ന
വിശ്വാസത്തിലായിരുന്നു.


സഞ്ചരിച്ചു തീര്‍ത്ത
കനല്‍വഴികളും
മരുക്കാറ്റും മാനസിക
സംഘര്‍ഷത്തിലാക്കിയ
ഏഴാമത്തെ രാത്രിക്ക്ശേഷം
എനിക്കൊരു
പകലില്ലായിരുന്നു.

അന്നാണ് നിങ്ങളെന്റെ
ജീവിതം വായിച്ചത്.

Modern art artist cathy moren

1 comment:

rameshkamyakam said...

കൊള്ളാം എല്ലാപേരുംകൂടി വായിച്ച് ജീവിതം ഒരരുക്കാക്കിക്കളയാതിരുന്നാല്‍ മതി.കവിത നന്നായി.