Friday, August 20, 2010

ഒടുങ്ങാത്ത അലച്ചിലുകള്‍...

പ്രിയ മനു..,ഇതൊരു ഒളി ചോട്ടമാണെന്ന നിന്റെ പരാതി ഞാന്‍ മുഖവിലക്കെടുക്കുന്നില്ല.ചിലപ്പോള്‍അങ്ങിനെയും ഒരര്‍ത്ഥം കല്‍പ്പിക്കാം.ഒറ്റയാനായി ജീവിക്കുന്നതിന്റെ ഒരു സുഖം നിനക്കറിയില്ല.ബന്ധങ്ങളും കടപ്പാടുകളും മുറിച്ചിട്ട്‌ സ്വാതന്ത്ര്യത്തിന്റെ മലര്‍ക്കെ തുറന്നിട്ട വിശാലമായ വാതായനത്തിലൂടെ അനന്ത വിഹായസ്സിലെക്കുള്ള പ്രയാണം.ബന്ധനങ്ങളുടെ അലച്ചിലുകള്‍ക്കു വിരാമമിട്ടു സ്വാതന്ത്ര്യത്തിന്റെ ഒടുങ്ങാത്ത അലച്ചിലുകള്‍തുടങ്ങുന്നു .






പരസ്പരം യാതൊരു ഉപാധികളുമില്ലാതെ ഇന്നലെ ഞാനും ഇന്ദുവും പിരിഞ്ഞു.ഇന്ദുവിന്റെ ഗര്‍ഭപാത്രം തളിര്പ്പിക്കുവാന്‍ശേഷിയില്ലാത്ത എന്റെ ബീജങ്ങളായിരുന്നു അവളുടെ ദുഖം.കുടുംബ ജീവിതത്തിലെ രഹസ്യങ്ങള്‍മറ്റൊരാളോട് പരസ്യപ്പെടുത്തുന്നത്‌ മഹാപാപാപമെന്നു വിശ്വസിക്കുന്ന ആളാണ്‌ഞാന്‍.പക്ഷെ നിന്നോടെനിക്ക് സത്യം പറയാതിരിക്കാന്‍വയ്യ.കാരണം നീയാണല്ലോ ഞങ്ങളെ കൂട്ടി യോജിപ്പിക്കുവാന്‍ നിമിത്തമായത്.





എന്റെ അലച്ചിലുകള്‍തുടങ്ങുന്നതിനു മുമ്പായി നിന്നെയൊന്നു സന്ധിക്കണം.പ്രകൃതിയുടെ മാന്ത്രിക കരങ്ങളാല്‍ഒരു പകല്‍മുഴുവന്‍ഇരുട്ടാക്കിയ കാപ്പാട് കടല്‍ത്തീരെത്തെ നിന്റെ കുടിലില്‍ഒരന്തിയുറങ്ങണം.പിന്നെ നിന്റെ മോളെ യൊന്നു വാരിയെടുത്തുമ്മ വെക്കണം.ഇനി നാം തമ്മില്‍കണ്ടുമുട്ടിയെന്നു വരില്ല.





ഇന്ദുവിന്റെ മനസ്സിന്റെ ജാലകങ്ങളിലേക്ക് ഒരു വേള അല്പം നൊമ്പരപ്പൂക്കള്‍ കൊഴിഞ്ഞു വീണേക്കാം.ഒരു പക്ഷെ അത് തന്റെ തോന്നലാവാനും മതി.ഞാന്‍ഉറപ്പിച്ചു പറയുന്നു.ഞാന്‍ആഹ്ലാദവാനാണ്.എന്റെ തൂലികയിലേക്ക് ഏതു നിമിഷവും വിരുന്നു വരാന്‍ കാത്തിരിക്കുന്ന അക്ഷരങ്ങള്‍..വാക്കുകള്‍..അത് മതിയെനിക്ക്.എന്റെ പ്രസിദ്ധീകരിച്ച ഓരോ രചനകള്‍ക്കും നിമിഷങ്ങള്‍ക്കകം പ്രതികരിക്കുന്ന എന്റെ രചനകളോട് സത്യ സന്ധമായി സംവദിക്കുന്ന ഞാനിന്നെ വരെ കണ്ടിട്ടില്ലാത്ത ഒരു പാട് സുഹൃത്തുക്കളുടെ സ്നേഹം പ്രാര്‍ത്ഥന അംഗീകാരം അത് മാത്രം ഞാന്‍നെഞ്ചില്‍ഏറ്റുന്നു.



റെയില്‍വേ സ്ടെഷനില്‍പരിചിത മുഖങ്ങളെയൊന്നും കണ്ടു മുട്ടാതിരുന്നത് തന്റെ യാത്രയുടെ ശുഭ സൂചകമാണെന്നയാള്‍വിശ്വസിച്ചു.വൈകി മാത്രം ഓടി ശീലിച്ച ട്രെയിന്‍ പതിവിലും വൈകുമെന്ന അറിയിപ്പ് യാത്രക്കാര്‍ക്ക് നല്‍കിയ ശേഷം പ്ലാട്ഫോമില്‍ സ്ഥാപിച്ച സ്ക്രീനില്‍പഴയൊരു സിനിമാഗാനത്തിന്റെ ദൃശ്യതയിലേക്ക് മടങ്ങി.





നീണ്ട യാത്രക്ക് വേണ്ടി കാത്തിരുന്ന യാത്രികരുടെ നിസ്സംഗതയിലേക്കും,സ്വാതന്ത്ര്യത്തോടെ അലച്ചിലുകളുടെ യാത്രാരംഭത്തിനായി ദൃതി പിടിച്ചു നിന്ന എന്റെ ആകുലതകള്‍ക്കും വിരാമമിട്ടുകൊണ്ട് പ്ലാറ്റ് ഫോമില്‍ കിതച്ചു നിന്ന ട്രെയിനിനു പൊടിപിടിച്ച കാപ്പി നിറമായിരുന്നു.



അജ്ഞാത ങ്ങളായ ഏതോ ലക്ഷ്യത്തിലേക്ക് യാത്രതുടങ്ങിയ ഒരു കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീ തന്റെ എണ്ണ മയമില്ലാത്ത മുടിയൊതുക്കി



കൊച്ചു കുട്ടിയുടെ ച്ഛര്‍ധിയുടെ അവശിഷ്ടങ്ങള്‍എച്ചില്‍ക്കൂനയിലെക്കെറിഞ്ഞു.



വണ്ടി നീങ്ങിത്തുടങ്ങിയിരുന്നു. ബാല്യത്തിലെങ്ങോ മറവിയിലേക്ക് നടന്നു പോയ ഒരു റെയില്‍വേ പോലീസുദ്യോഗസ്ഥന്‍പെട്ടെന്നൊരു പുഞ്ചിരി സമ്മാനിച്ചു വീണ്ടും പ്ലാറ്റ്ഫോമില്‍നിലയുറപ്പിച്ചു. പുറകില്‍വിട പറയുന്ന ഇഷ്ട നഗരം ഒരു പിന്‍വിളി പോലെ അനതതയിലേക്ക് മറഞ്ഞു തുടങ്ങി.







കടലില്‍പകല്‍കത്തി ജ്വലിച്ചു നിന്നു.പിന്നെ വെയില്‍സാവധാനം തന്റെ ജ്വലനങ്ങളിലേക്ക്.ഇരുള്‍പരത്താന്‍ആരംഭിച്ചു.പ്രകൃതിയുടെ പൊടുന്നനെയുള്ള മാറ്റത്തില്‍മുക്കുവര്‍അന്ധാളിച്ചിരുന്നു.മത്സ്യ ബന്ധനത്തിലെര്‍പ്പെട്ട ചെറു വള്ളങ്ങള്‍നിശ്ചലങ്ങളായി.



കാറ്റ് അതി വേഗത്തില് വീശി.തിരമാലകള്‍മീറ്ററുകളോളം ഉയരത്തില്‍പൊങ്ങി ഉയര്‍ന്നു.പകല്‍ നേരം നിമിഷങ്ങള്‍ക്കകം കടല്‍മുഴുവന്‍രാത്രിയേക്കാള്‍ ഇരുട്ടിന്റെ മൂടുപടമണിഞ്ഞു.വലയെങ്ങോട്ടെറിയുമെന്നറിയാതെ ഇരുട്ടില്‍മുക്കുവര്‍വിഷമ സന്ധിയില്‍മുഴുകി. ട്രിനിറങ്ങിയ കോഴിക്കോട് നഗരം തിരക്കില്‍ദീപാവലിയുടെ ആഘോഷത്തിരക്കില്‍കുളിച്ചു നിന്നു.ടാക്ഷിയില് കാപ്പാട് കടല്‍തീരത്തേക്കുള്ള യാത്രയില്‍ദേശീയ പാതയില്‍ മൂന്നിടത്ത് കണ്ട വാഹനാപകടങ്ങള്‍ അയാളുടെ മനസ്സിന്റെ മനോവീര്യം കെടുത്തി.







ദേശീയ പാതയില്‍നിന്നും കടല്‍തീരത്തേക്കുള്ള ചെറു പാതയിലേക്ക് കയറിയ ഡ്രൈവര്‍ ഒന്ന് നിശ്വസിച്ചു.മൌനം കനത്തു നിന്ന പാതയോരങ്ങളില്‍മുക്കുവക്കുടിലുകള്‍ ശ്മശാനമൂകതയോടെ ഉറങ്ങി.









കടല്‍ത്തീരം വിജനമായിരുന്നു.സന്ദര്‍ശകരില്ലാത്ത കടല്‍ത്തീരം അയാളെ കടുത്ത വിഷാദത്തിലാക്കി .മനുവിന്റെ കുടില്‍നിന്നിരുന്നിടം കടലായിരുന്നു.ഉയര്‍ന്നു പൊങ്ങിയ തിരമാലക്കൈകളാല്‍ കടലെടുത്ത കുടിലിന്റെ അവശിഷ്ടങ്ങള്‍ഉയര്‍ന്ന മരത്തിന്റെ ശിഖരങ്ങളില്‍അനാഥമായിതൂങ്ങി ക്കിടന്നു.തിരമാലകള്‍കയറാത്ത ഇത്തിരി ഉയര്‍ന്ന മണല്‍ത്തിട്ടില്‍അയാള്‍ആ രാത്രി അന്തിയുറങ്ങി..........

No comments: