ഈജിപ്തില്‍ ഒരാഴ്ചത്തെ കോഴ്സ് ,ടിക്കറ്റ് കൈയില്‍ കിട്ടിയപ്പോള്‍ സാന്ദ്രക്ക് സന്തോഷമോ ദുഖമോ തോന്നിയില്ല. ഒരു തരം സ്ഥായിയാ മരവിപ്പ് മാത്രം മനസ്സിലെവിടെയോ കല്ലിച്ചു നിന്നു .
ഉടനെ അസ്കറിനു ഒരു മെയിലയച്ചു .മറ്റന്നാള്‍ ഈജിപ്തിലേക്ക് പോവുന്നു .മൌസ് പാടിലൂടെ ഇഴയുന്ന ജീവിതം ഒരു പ്രത്യേക സ്ഥലത്ത് ക്ലിക്ക് ചെയ്യുമ്പോള്‍ മുറിഞ്ഞു പോവുന്നു.വീണ്ടും ഗതി തിരിഞ്ഞുള്ള സഞ്ചാരം .ജീവിതം യാത്രകളാല്‍ നിറയും പോളാണ് പൂര്‍ണ മാവുക എന്ന് അസ്കര്‍ ഒരിക്കല്‍ പറഞ്ഞത് സാന്ദ്ര ഓര്‍മ്മിച്ചു .
അസ്കറിനു മാത്രമായുള്ള ഐടിയുടെ ഇന്‍ബോക്സില്‍ ഉടനെ മറുപടിയും എത്തി.ഒരു ഈജിപ്ത് യാത്ര എനിക്കും അനിവാര്യമാണ് .പക്ഷെ തീയതി നിശ്ചയിച്ചിട്ടില്ല .ഇളയ മകന്റെ സുന്നത്ത് കര്‍മ്മം അത് ഈ ആഴ്ച തീരുമാനിച്ചതാണ് .മാറ്റുവാന്‍ പ്രയാസം.ഈജിപ്തിലെത്തിയാല്‍ താമസിക്കുന്ന ഹോട്ടല്‍ അഡ്രസ് മെയില്‍ അയക്കുക പിന്നെ ഓര്‍മ്മിക്കാന്‍ ഒരു മിസ്സ്കോളും.ചിലപ്പോള്‍ കോഴ്സ് കഴിയുമ്പോഴേക്കും നമുക്കവിടെ സന്ധിക്കാം .
സാന്ദ്രക്ക് ഉന്മേഷം തോന്നി.അസ്കര്‍ യാത്രയില്‍ കൂടെയില്ലെങ്കിലും അവനെ ഈജിപ്തില്‍ സന്ധിക്കാം എന്ന ഒരു പ്രതീക്ഷ അവളെ കൂടുതല്‍ ഉല്‍ സാഹവതിയാക്കി .അസ്കര് മൊന്നിച്ചു ഒരു മരുഭൂമിയിലൂടെ ഒരു യാത്ര, ആഗ്രഹിച്ചതാണ് പിന്നെ നൈല്‍ നദിക്കരയില്‍ ഒരു സായാഹ്നവും .അയാള്‍ക്കൊരു സര്‍പ്രൈസ് ആവട്ടെ എന്ന് കരുതി മൌനമവലംബിച്ചു.
അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പൊരു ദിവസം ദുബായ് വിമാനത്താവളത്തില്‍ നിന്നാണ് അവനെ ആദ്യമായി പരിച്ചയപെടുന്നത് .സ്പെയിനിലെക്കുള്ള ഒരു യാത്രയുടെ ആരംഭത്തില്‍ .ആരെയും ശ്രദ്ധിക്കാതെ ഒരു ഇംഗ്ലീഷ് പത്രം അരിച്ചു പെരുക്കുകയായിരുന്നു അസ്കര്‍.ആകര്‍ഷകമായി പാശ്ചാത്യ വസ്ത്രം ധരിച്ച തനി മലബാര്‍ മുഖമുള്ള ചെറുപ്പക്കാരന്‍.പരിചയപ്പെടാന്‍ സ്വല്പം ബുദ്ധിമുട്ടി യെങ്കിലും .മസില് പിടിച്ചു നിന്ന അവനെ അയച്ചു കൊണ്ടുവന്നപ്പോള്‍
അവിടെ ഒരു സൌഹൃദത്തിന്റെ വന്മരം വളരുകയായിരുന്നു .
പിന്നെ പലപ്പോഴും യാത്രകളില്‍ യാദൃശ്ചികമായി കണ്ടുമുട്ടി .ചിലപ്പോള്‍ രണ്ടു പേരും പല രാജ്യങ്ങളിലെക്കായിരുന്നു യാത്ര ചെയ്തിരുന്നതെങ്കിലും യാദൃശ്ചികമായ കണ്ടുമുട്ടലുകള്‍ സഞ്ചാരത്തിന്റെ ആരോചകത കുറക്കാന്‍ സഹായിച്ചു.
മരുഭൂമിയെക്കുരിച്ചു സംസാരിക്കുമ്പോള്‍ നൂറു നാവായിരുന്നു അസ്കറിനു .ഒരു മുഴു പ്രവാസി കുടുംബത്തിലെ അവസാന കണ്ണിയായിരുന്നു അയാള്‍ .മനസ്സില്‍ കോഴിക്കോട്ടെ പയ്യോളി എന്ന ഗ്രാമത്തിനെ ഗൃഹാതുരതയില്‍ കൊണ്ട് നടക്കുമ്പോഴും മരുഭൂമിയെ നെഞ്ചോടു ചേര്‍ത്തു വെക്കുന്ന വെറുമൊരു മലബാരുകാരന്‍.
ഫ്ലൈറ്റില്‍ മുക്കാല്‍ ഭാഗം സീറ്റും ഒഴിഞ്ഞു കിടന്നു.അതിസുന്ദരിയായ എയര്‍ ഹോസ്ടസ് മനോഹരമായി പുഞ്ചിരിച്ചു, കഴിച്ചു കഴിഞ്ഞ ഭക്ഷണ വശിഷ്ടങ്ങള്‍ എടുത്തു മാറ്റി. റഷ്യക്കാരായ ഒരു കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീ അഴകുള്ളൊരു പെണ്‍കുട്ടിയുടെ നാപ്കിന്‍ മാറ്റിയുടുപ്പിക്കുന്നു.ഭക്ഷണത്തിനു ശേഷം കപ്പിലേക്ക് കാപ്പി ഒഴിച്ച് തരുമ്പോള്‍ യാര്‍ ഹോസ്ടസ്സില്‍ നിന്നും അറേബ്യന്‍ അത്തറിന്റെ പരിമളം മനസ്സിനെ ഏതോ ഒരു ലോകത്തിലേക്ക് നടത്തി.
ഇനി രണ്ടു മണിക്കൂര്‍ കൂടി യാത്ര .അതി രാവിലെ അഞ്ചു മണിക്ക് വിമാനം കൈറോ വിമാനത്താവളത്തില്‍ ഇറങ്ങും.റൂം ബുക്ക് ചെയ്ത ഹോടലില്‍ നിന്നും ആരെങ്കിലും കൂട്ടാന്‍ എത്തുമെന്ന് കമ്പനിയില്‍ നിന്നും അറിയിച്ചിരുന്നു. ലൈറ്റുകള്‍ അണച്ച് എല്ലാവരും നിദ്രയിലേക്ക് വീണിരുന്നു .നേരത്തെ കണ്ട റഷ്യന്‍ കുടുംബത്തിലെ പെണ്‍കുട്ടിയുടെ മുഖം നേര്‍ത്ത ഇരുട്ടിനെ വെല്ലും വിധം മനോഹരമായി പ്രകാശിച്ചു കൊണ്ടിരുന്നു.
പട്ടണത്തിലെ തിരക്കില്‍ നിന്നൊഴിഞ്ഞു തലയുയര്‍ത്തി നില്‍ക്കുന്ന സാമാന്യം ഭേദപ്പെട്ട ഒരു ഹോട്ടല്‍ .വിശാലമായ മുറി,പരമ്പരാഗതമായി ചിത്രപ്പണികള്‍ ചെയ്ത ജനല്‍ കര്‍ട്ടനുകള്‍ .നിലക്കണ്ണാടി യുടെ മുകളിലായി ക്ലിയോപാട്രയുടെ മനോഹരമായ ഒരു പെയിന്റിംഗ് തൂക്കിയിരുന്നു
വളരെ ഇറുകിയ വസ്ത്രം ധരിച്ച ഒരു പരിചാരകന്‍ വെളുപ്പില്‍ മെറൂണ്‍ കളറുള്ള ഈന്തപ്പനയുടെ ചിത്രമുള്ള ഒരു കിടക്ക വിരി വൃത്തിയായി വിരിച്ചു ,ഒരു ഗ്ലാസ് ഓറഞ്ചു ജൂസും അല്പം ഈത്തപ്പഴവും ടേബിളില്‍ വെച്ചു തിരികെ പോയി.
ജനല്‍ കര്‍ട്ടന്റെ നടുഭാഗത്തെ ചരട് വലതു വശത്തേക്ക് വലിച്ചപ്പോള്‍ പുറത്ത് മരുഭൂമി ദൃശ്യമായി.സൂര്യ വെളിച്ചത്തില്‍ മരുഭൂമി വശ്യമായി ചിരിച്ചു .കാറ്റിനു പ്രധിരോധിക്കാന്‍ ഈ കെട്ടിടം മാത്രമേ ഈ പ്രദേശത്ത് ഉണ്ടായിരുന്നു.
അതിനാലാവാം മരുകാറ്റ് ഇടയ്ക്കിടെ കെട്ടിടത്തിന്റെ പള്ളയില്‍ ഊക്കോടെ പ്രഹരിച്ചു കൊണ്ടിരുന്നു.പകല്‍ മരുഭൂമി കാണാന്‍ സാന്ദ്ര ഇഷ്ടപ്പെട്ടില്ല. സന്ധ്യക്ക് ശേഷം മരുഭൂമി തന്റെ കാമുകനും,അസ്കറിന്റെ കാമുകിയും ആവരാന് പതിവ്.
പരിചാരകന്‍ കൊണ്ടുവന്ന മെനുവില്‍ ഹോട്ടലിന്റെ അഡ്രെസ്സ് ഉണ്ടായിരുന്നു.ആദ്യം തന്നെ അസ്കറിനു ഒരു മെയിലയച്ചു. പിന്നെ കമ്പനിയിലേക്കും.ഇന്ന് മുഴുവന്‍ ഫ്രീ ആണ്.വിശ്രമവും,വൈകുന്നേരം വേണമെങ്കില്‍ ഒരു കറക്കവും ആവാം .അഞ്ചു മണിക്ക് ശേഷം ഹോടലില്‍ നിന്നും ടൂറിസ്റ്റു കള്‍ക്കായി ഒരു ബസ്സ് പുറപ്പെടുന്നുണ്ട്.
വിശാലമായ കുളിക്കു ശേഷം സാന്ദ്ര അല്പം മയങ്ങുവാന്‍ വേണ്ടി കിടക്കയിലേക്ക് ചരിഞ്ഞു.പതിയെ മയക്കത്തിലേക്ക് ഊര്‍ന്നിറങ്ങി.സ്വപ്നങ്ങളില്‍ മരുഭൂമിയും പെയ്തിറങ്ങി.മരുഭൂമി കടല്‍ പോലെയായിരുന്നു.
അങ്ങിങ്ങ് പിരമിഡുകള്‍ നൌകകളെ പോലെ,മണല്‍ ത്തരികള്‍ തിരകളായും കാറ്റ്ഓളങ്ങള്‍ ആയും പരിണമിച്ചു
.മരുഭൂമിയുടെ മാസ്മരികത യെക്കുറിച്ച് പണ്ട് യമനി ആദില്‍ ശുഐബിയും അസകരും സൗദി അറേബ്യയുടെ മരുഭൂമിയിലൂടെ നടത്തിയ യാത്രയെക്കുറിച്ച് പറഞ്ഞത് സ്വപ്നത്തിലൂടെ വീണ്ടും സാന്ദ്രക്ക് ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞു.
തുടരെ തുടരെ കോളിംഗ് ബെല്ല് അടിക്കുന്നത് കേട്ടാണ് സാന്ദ്ര ഉണര്‍ന്നത്.പരിചാരകന്‍ ഉച്ചഭക്ഷണം ടേബിളില്‍ വെച്ചു പതിവ് പോലെ ശബ്ധമുണ്ടാക്കാതെ തിരികെ പോയി.ഭക്ഷണത്തിനു മറ്റു അറേബ്യന്‍ രാജ്യാങ്ങളില്‍ നിന്നും കിട്ടുന്നതിനേക്കാള്‍ എരിവനുഭവപ്പെട്ടു.
പുറത്ത് മരുഭൂമിയില്‍ വെയില്‍ കത്തി നിന്നു .വിരി മാറ്റിയ ജനല്‍ ഗ്ലാസ്സിലൂടെ അനന്തമായി പരന്നു കിടക്കുന്ന മരുഭൂമിയുടെ ദൃശ്യം.
ഇടയ്ക്കു കുലച്ചു നില്‍ക്കുന്ന ഈന്തപ്പനകള്‍.സൂര്യ പ്രകാശം പഴുത്ത മണലില്‍ തട്ടി ഈന്തപ്പന ക്കുലകളിലേക്ക് പ്രതിഫലിച്ചു വീതിയേറിയ കന്തൂറ ധരിച്ച പ്രായമേറിയ ഒരു മിസ്‌രി ഒരു ഒട്ടകത്തിനെ രാത്രി ഭക്ഷണത്തിനുള്ള അറവിന്നു വേണ്ടി ഹോടലിന്റെ പുറകിലേക്ക് നടത്തി ക്കൊണ്ട് പോയി .
നാളെ കോഴ്സ് തീരുകയാണ്.പിന്നെ രണ്ടു ദിവസം കൂടി സ്ഥലം ചുറ്റി ക്കാണുവാനും മറ്റും അവസരമുണ്ട്.അസ്കറിന്റെ യാതൊരു വിവരവുമില്ല.മൊബൈല്‍ പ്രവര്‍ത്തന രഹിതം.ദിവസവും ഒരുപാട് തവണ ഇമെയില്‍ തുറന്നു നോക്കി.നിരാശയായിരുന്നു ഫലം.ബിസിനസ്സിന്റെ പുതിയ മേഖലകള്‍ കെട്ടിപ്പടുക്കാന്‍ കമ്പനി അസ്കറിനെ ലോകത്തിന്റെ മറ്റേതോ കോണിലേക്ക് അയച്ചിരിക്കുമോ.?
ചരിത്രങ്ങളുടെ പൊരുള്‍ തേടി ഇറങ്ങിയ ഒരു യൂറോപ്യന്‍ കമ്പനി മര്ഭൂമി ഖനനംചെയ്യുന്നതിനു പത്തു വാര അകലെയായി ടൂറിസ്റ്റു ബസ്സ് പാര്‍ക്ക് ചെയ്തു.സാന്ദ്ര അസ്കറിന്റെ സന്ദേശം ഒരാവര്‍ത്തി കൂടി വായിച്ചു .
''ക്ഷമിക്കണം സാന്ദ്ര..ആകസ്മികമായ കൂടി ക്കാഴ്ചകള്‍ ആണല്ലോ സൌഹൃദങ്ങള്‍ തളിര്ക്കുവാനുള്ള പ്രചോദനങ്ങള്‍..എവിടെ നിന്നോ ആരൊക്കെയോ ചേര്‍ന്ന് ചരട് വലിക്കുന്ന ജീവിതം.അതിലെ ആടുന്ന പാവകള്‍ മാത്രമാണ് നമ്മള്‍.നൈല്‍ നദി ക്കരയിലെ സായാഹ്നം മറക്കാം.മരുഭൂമിയിലെ ഞാന്‍ ഒന്നിച്ചുള്ള നിന്റെ യാത്ര മനസ്സിന്റെ അടിത്തട്ടില്‍ സൂക്ഷിച്ചതിന് നന്ദി.ഞാനിപ്പോള്‍ തെംസ് നദിക്കരയില്‍ ഇരിക്കുകയാണ് .നീയുണ്ടായിരുന്നെങ്കില്‍ കുറച്ചു വരികള്‍ നിന്റെ ടയരിയിലേക്ക് നിനക്ക് കോറി യിടാമായിരുന്നു. ഇന്നെനിക്കു അടുത്ത യാത്രക്കുള്ള അറിയിപ്പ് ലഭിച്ചു.നാളെ പുലര്‍ച്ചെ ആഫ്രിക്കന്‍ ഉപ ഭൂഖണ്ടത്തിലേക്ക് യാത്രയാവും
ഇന്ന് ഞാന്‍ തെംസ് നദിക്കരയിലിരുന്നു എന്റെ വിദേശി സുഹൃത്തിനോട് ,കൊയിലാണ്ടിയിലെ കണ്ടല്‍ കാടുകള്‍ അതിര് തീര്‍ത്ത പുഴയെ ക്കുറിച്ച് പറഞ്ഞപ്പോള്‍ അവന്റെ വെള്ളാരം കല്ലു കണ്ണുകള്‍ തിളങ്ങിയത് കണ്ടു ഞാന്‍ ആത്മ സംതൃപ്തിയടഞ്ഞു .
നിന്റെ യാത്രകള്‍ ആസ്വദിക്കുക.,ആകസ്മികമായ കണ്ടു മുട്ടലുകളിലേക്ക് പങ്കു വെക്കാം എല്ലാം ഹൃദയത്തില്‍ സൂക്ഷിക്കുക,'' അസ്കര്‍..
മരുഭൂമി തണുത്തു തുടങ്ങി.പിരമിടുകള്‍ക്ക് താഴെ കല്ലറകളില്‍ ഫാരോവന്‍ രാജാക്കന്മാരും രാജ്ഞ്ഞികളും രാജ പ്രൌഡിയോടെ ശയിച്ചു.അലങ്കൃത മല്ലാത്ത കല്ലറകളില്‍ ഭടന്മാരും.മരുഭൂമിയില്‍ നിലാവ് പടരാന്‍ തുടങ്ങി.പിരമിടുകള്‍ക്ക് താഴെ ശോകം പോലെ നിഴലും.കാറ്റ് നിഴലുകളില്‍ പതിയിരുന്നു.കാര്‍ മേഘങ്ങള്‍ ചന്ദ്രനെ മൂടും നേരം പതിയിരുന്ന കാറ്റ് വിരസമായി വീശാന്‍ തുടങ്ങി.
സാന്ദ്രയുടെ കണ്ണുകള്‍ നിറഞ്ഞു.കൂട്ടില്ലാത്ത സഞ്ചാരങ്ങള്‍ വിരസതയുടെ മരുഭൂമി കളാണെന്നു അവളോര്‍ത്തു.കാര്‍ മേഘങ്ങള്‍ ചന്ദ്രനെപൂര്‍ണ്ണമായും മറച്ചു.കാറ്റ് വന്യമായി വീശാന്‍ തുടങ്ങി .തണുത്തു റഞ്ഞ മരുഭൂമിയിലെ കല്ലറകള്‍ ക്കിടയില്‍ മമ്മികളുടെ റോമ കൂപങ്ങള്‍ പോലും എഴുന്നു നില്‍ക്കാന്‍ തുടങ്ങി
അസ്കരുമായി ആകസ്മികമായ കൂടി ചേരലില്ലാത്ത മടക്ക യാത്രയില്‍ നൈല്‍ നദിയിലേക്ക് ഒന്ന് കണ്ണ യക്കാന്‍ പോലും സാന്ദ്ര മടിച്ചു .അസ്കരിനായി മാത്രമുള്ള മെയില്‍ ബോക്സില്‍ ,ആഫ്രിക്കയില്‍ തകര്‍ന്നു വീണ ഒരു വിമാന ദുരന്തത്തിന്റെ സന്ദേശം ഒഴുകിയെത്തുന്നുണ്ടായിരുന്നു.......
1 comment:
നല്ല എഴുത്ത് ...എല്ലാ ആശംസകളും നേരുന്നു
Post a Comment