Thursday, September 20, 2012

ഒറ്റയാവുക..



രേയൊരു സന്ധ്യയില്‍
ഒറ്റയായി പ്പോയ
അല്പനരത്തെക്കാണ്
ഒറ്റപ്പെട്ടവന്റെ ദുഃഖം
നീ കവിതയാക്കിയത്.
ഒരിക്കലും ഒറ്റയാവരുതെന്ന
വ്യാമോഹം ഉപേക്ഷിക്കുക
പ്രണയം,അന്തിവെയില്‍,
പ്രിയപ്പെട്ടതൊന്നും
നിനക്ക് സ്വന്തമല്ല.
ഒരു നിലാത്തുണ്ടോ
ഒരു വെയില്ക്കീറോ
എത്തി നോക്കാത്ത
ശ്മശാനത്തിലെ
നീളന്‍ ചതുരഗൃഹത്തില്‍
മറ്റൊരു പുനര്‍ജ്ജനിവരെ
ഒറ്റയാവാനാണ്
നിന്റെ വിധി.

No comments: