Monday, May 7, 2012

കൊന്നു കൊലവിളിക്കുന്നവര്‍ക്ക്..

കൊന്നു കൊലവിളിക്കുന്നവര്‍ക്ക്

ഉറക്കം നഷ്ടപ്പെടുന്ന

നീണ്ട രാവുകള്‍

സമ്മാനിക്കാന്‍

വികൃതമാക്കപ്പെട്ട മുഖത്തിനു

പുറകില്‍ ഒരിക്കലും

വികൃതമാക്കാന്‍

കഴിയാത്ത നന്മ നിറഞ്ഞ

ആശയങ്ങളുടെ

ഏടുകളുണ്ട്

തന്റെ രക്തസാക്ഷിത്വത്തിലൂടെ

ലോകത്തിനു നല്‍കിയ

വലിയൊരു സന്ദേശം നിറഞ്ഞ

ആശയങ്ങളുടെ ഏടുകള്‍

ആശയങ്ങളെ ആയുധങ്ങളാല്‍

നേരിടാന്‍ ഇരുട്ടിന്റെ മറവില്‍

ഹിജഡകളെ പോലെ

പ്രാപിക്കാന്‍ വന്നു

തലയറുത്തവരെ ഓര്‍ക്കുക..

ഓരോ തുള്ളി ചോരയില്‍ നിന്നും

ഒരായിരം പേര്‍ പുനര്‍ജ്ജനിക്കും

ഉറക്കം നഷ്ടപ്പെട്ട നീണ്ട രാവുകള്‍

നിങ്ങള്ക്ക്  സമ്മാനിക്കാന്‍ ..

3 comments:

ajith said...

കൊല്ലാം, തോല്പിക്കാനാവില്ല....(രമ)

Najeemudeen K.P said...

നന്നായിട്ടുണ്ട്. എഴുത്തിന്‍റെ ലോകത്ത് പുതിയ ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Mohiyudheen MP said...

ഓരോ തുള്ളി ചോരയില്‍ നിന്നും ഒരായിരം പേര്‍ ഉയര്‍ന്നേല്‍ക്കാം നല്ല കവിത