ഞാന്‍ ഇവിടെയും
നീയകലെയും
അതാണ് ശരി..
നീയിവിടെയും
ഞാനകലെയും
അത്
മറ്റൊരു ശരി ..
നീയും ഞാനും
ഒരുമിക്കുന്നത്
ആണത്രേ തെറ്റ്..!
അതുകൊണ്ട്
നാമെപ്പോഴും
അകലം പാലിക്കുക..
നീയും ഞാനും
ഒരുപോലെ
ശരിയാവാനും
നമ്മുടെ തെറ്റുകള്‍
ശരിയായി തുടരാനും
ഇതേ അകലം
ഉള്‍ക്കൊള്ളുക..
അപ്പോള്‍ എന്റെയും
നിന്റെയും ശരികള്‍
ഉണ്മയാകുന്നു.
3 comments:
ശരി...
:)
ഇഷ്ടായി...
ഹാ, ഇതല്ലേ സമദൂരം
enikkishtamayi ee varikal
Post a Comment