Sunday, October 23, 2011

നന്മയുടെ കൈയൊപ്പ്‌..

കാശം താഴ്ന്നു കുന്നിനു മുകളില്‍ ഒട്ടിക്കിടന്ന  ഭാഗത്ത് പ്രകൃതി കോറിയിട്ട നിറച്ചാര്‍ത്തുകളില്‍ നോക്കി സമസാരം തുടങ്ങുമ്പോള്‍ കൃഷ്ണേട്ടന്റെ മുഖം പ്രസന്നമായിരുന്നു.ആകാശച്ചരിവിലെ കടും വര്‍ണ്ണങ്ങളില്‍ മുഴുകി താന്‍ അനുഭവിച്ച കഠിനമായ യാതനകള്‍ മറക്കാന്‍ ശ്രമിക്കുകയാണ് അയാള്‍ എന്നെനിക്കു തോന്നി.

ഇരു വീട്ടുകാരുടെയും കടുത്ത എതിര്‍പ്പിനെ അവഗണിച്ചു എന്റെ ജീവിത പങ്കാളിയോടോന്നിച്ചു ജീവിതം തുടങ്ങുന്ന ദിവസമാണ് കൃഷ്ണേട്ടന്‍ എന്റെ സൌഹൃദ വലയത്തിലേക്ക് ,അല്ല ജീവിതത്തിലേക്ക് തന്നെ കടന്നു വന്നത്.

രജിസ്റെര്‍ ഓഫീസിലെ മുഹൂര്‍ത്തത്തിന് സാക്ഷിയായി ഒപ്പിടെണ്ട ആത്മാര്‍ത്ഥ സുഹൃത്തുക്കളില്‍ ഒരാളുടെ അഭാവം നികത്തുകയും താന്‍ ഒറ്റക്കല്ല എന്ന ആത്മവിശ്വാസവും നേടിത്തന്ന അദ്ദേഹത്തിന്റെ കൈയൊപ്പ്‌ പിന്നീട് ഹൃദയത്തിലേക്ക് സൂക്ഷിച്ചു വെക്കുകയായിരുന്നു.

ആരോടും പകയില്ലാതെ ആത്മാര്‍ഥമായ അദ്ദേഹത്തിന്റെ സ്നേഹം നന്മയില്‍ അധിഷ്ടിതമായിരുന്നു.അതായിരുന്നു  കൃഷ്ണേട്ടനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കിയത്.അത് തന്നെയായിരുന്നു അദ്ദേഹത്തിന്റെ പരാജയവും.

കുന്നിനുമുകളില്‍ ഒട്ടിക്കിടന്ന ആകാശത്തിനു വര്‍ണ്ണങ്ങള്‍ നഷ്ടമായിരുന്നു.പകരം ചാരനിറമുള്ള മേഘങ്ങള്‍ കീഴടക്കിയപ്പോള്‍ കൃഷ്ണേട്ടന്റെ മുഖവും ഇരുണ്ടു.

''എല്ലാവരെയും കൂടപ്പിറപ്പിനെപോലെ സ്നേഹിച്ചു ,വിശ്വസിച്ചു..പക്ഷേ..കൃഷ്ണേട്ടന്‍ ഇടയ്ക്കു നിര്‍ത്തി എന്തോ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.

ഏതോ ഒരു ആപല്‍ ഘട്ടത്തില്‍ ആത്മഹത്യ വരെ എത്തിനിന്ന സുഹൃത്തിന് ,മകളുടെ വിവാഹത്തിനായി സ്വരുക്കൂട്ടി വെച്ച സമ്പാദ്യം ഏല്‍പ്പിക്കുമ്പോള്‍ ഒരിക്കലും കരുതിയിരുന്നില്ല താന്‍ വഞ്ചിക്കപ്പെടുകയാണെന്ന്.

നിശ്ചയിച്ചുറപ്പിച്ച മകളുടെ വിവാഹം നടത്താന്‍ കിടപ്പാടം നഷ്ടപ്പെടുത്തേണ്ടി വന്നത്..സ്വന്തക്കാരില്‍ നിന്നും അനുഭവിച്ച മാനസിക പീഡനങ്ങള്‍,ഏക വരുമാന മാര്‍ഗ്ഗമായ സ്വകാര്യ കമ്പനിയിലെ ജോലി നഷ്ടമായത്,ദുരന്തങ്ങള്‍ ഒരശനിപാതം പോലെ ഒന്നൊന്നായി വേട്ടയാടുകയായിരുന്നു.

ആകാശം ഇരുണ്ടു തുടങ്ങിയിരുന്നതിനാലാവാം കൃഷ്ണേട്ടന്റെ മുഖത്തെ ഭാവമെന്താണെന്നു എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
പക്ഷേ ആത്മ വിശ്വാസം സ്ഫുരിക്കുന്ന ആ കണ്ണുകളുടെ തിളക്കത്തില്‍ നന്മയുടെ പ്രതിഫലനങ്ങള്‍ ഞാന്‍ കണ്ടറിഞ്ഞു.

കടം വാങ്ങിയ തുക തിരിച്ച് എല്പിക്കാതെ  വഴിമാറി നടന്ന സുഹൃത്തിനോട് പോലും പകയില്ലാത്ത ഈ മനുഷ്യനാണ് ഈ കലികാലത്തെ
മനുഷ്യനെന്ന പദത്തിന്റെ അര്‍ത്തമെന്നു ഞാന്‍ തിരിച്ചറിഞ്ഞു.കിടപ്പാടം നഷ്ടപ്പെട്ട ശേഷം താമസം മാറിയ ലൈന്‍ മുറിയായ വാടക വീട്ടിലേക്കുള്ള  ക്ഷണത്തെ സ്നേഹപൂര്‍വ്വം നിരസിച്ച് ഞാന്‍ യാത്ര പറയുമ്പോള്‍ ആകാശം വെളുത്ത് ഒരു പാല്കടല്‍ പോലെയായിരുന്നു.

6 comments:

Jefu Jailaf said...

"ഈ മനുഷ്യനാണ് ഈ കലികാലത്തെ
മനുഷ്യനെന്ന പദത്തിന്റെ അര്‍ത്തമെന്നു ഞാന്‍ തിരിച്ചറിഞ്ഞു"

അത് തന്നെയാണ് ശരി..

റോസാപ്പൂക്കള്‍ said...

പാവം കൃഷ്ണേട്ടന്‍...

കൊമ്പന്‍ said...

ക്ഷമയും സഹനവും മനുഷ്യന്റെ നന്മ ആണെന്ന് വിളിച്ചോതുന്ന കഥ

rasheed mrk said...

നന്നായിട്ടുണ്ട്

സമയം കിട്ടുമ്പോള്‍ എന്റെ ലോകത്തേക്ക് സ്വാഗതം
http://apnaapnamrk.blogspot.com/

Kattil Abdul Nissar said...

എഴുത്തില്‍ നന്നായി വേദനിച്ചു. കുടില ഹൃദയങ്ങളെ തിരിച്ചറിയാന്‍ കഴിയണം.
നിങ്ങളുടെ പ്രൊഫൈല്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു.കുറച്ചു വരികള്‍ ഞാന്‍ കൊത്തി
പ്പറക്കുകയാണ് ഞാന്‍ .സ്വസ്ഥമായി ഇരുന്നു
നീറാന്‍ .അത്രയ്ക്ക് സൌന്ദര്യമുണ്ട് ആ വാക്കുകള്‍ക്കു . വീണ്ടും കാണാം

K@nn(())raan*خلي ولي said...

നല്ല അനുഭവം. ഈ കഥ നെഞ്ചില്‍ തന്നെ കൊണ്ടല്ലോ നന്മണ്ടാ!