നീമൌനിയാവുമ്പോഴാണ്
എന്നിലും മൌനം കനക്കുന്നത്
നീ വീണ്ടും പെയ്തിറങ്ങുമ്പോള്‍
തൊടിയിലെവിടെയോ നഷ്ടപ്പെട്ട
എന്റെ ബാല്യവും
മനസ്സിലേക്ക് പെയ്തിറങ്ങുന്നു
പെയ്തൊഴിഞ്ഞ ചെറിയൊരീ
ഇടവേളയിലേക്ക് മാത്രം
തൊട്ടാവാടിപ്പൂക്കള്ക്കും
ഇലകള്‍ക്കുമൊപ്പം
എന്റെ കണ്പീലികളും
അല്പം തുറന്നു വെക്കട്ടെ
നിന്റെ സ്പര്‍ശത്താല്‍
കുളിര്‍ന്നു കൂമ്പുവാനായി
തീഷ്ണമായ കൌമാരവും
നഷ്ട പ്രണയവും
ഞാനോര്‍ത്തെടുക്കട്ടെ
ചെമ്പോത്തുകള്‍ ഇണ ചേര്‍ന്ന
പാട വരമ്പത്ത് അന്യം
നിന്നു പോയ തുമ്പപ്പൂക്കളുടെ
ഗൃഹാതുരത്വം
ഞാനെന്റെ കുഞ്ഞിലേക്ക് പകരെട്ടെ
തോരാതെ പെയ്യുന്ന നിന്റെ
ആരവങ്ങളിലേക്ക് ഞാനെന്റെ
വിരഹം മറക്കട്ടെ .......,,,
എന്നിലും മൌനം കനക്കുന്നത്
നീ വീണ്ടും പെയ്തിറങ്ങുമ്പോള്‍
തൊടിയിലെവിടെയോ നഷ്ടപ്പെട്ട
എന്റെ ബാല്യവും
മനസ്സിലേക്ക് പെയ്തിറങ്ങുന്നു
പെയ്തൊഴിഞ്ഞ ചെറിയൊരീ
ഇടവേളയിലേക്ക് മാത്രം
തൊട്ടാവാടിപ്പൂക്കള്ക്കും
ഇലകള്‍ക്കുമൊപ്പം
എന്റെ കണ്പീലികളും
അല്പം തുറന്നു വെക്കട്ടെ
നിന്റെ സ്പര്‍ശത്താല്‍
കുളിര്‍ന്നു കൂമ്പുവാനായി
തീഷ്ണമായ കൌമാരവും
നഷ്ട പ്രണയവും
ഞാനോര്‍ത്തെടുക്കട്ടെ
ചെമ്പോത്തുകള്‍ ഇണ ചേര്‍ന്ന
പാട വരമ്പത്ത് അന്യം
നിന്നു പോയ തുമ്പപ്പൂക്കളുടെ
ഗൃഹാതുരത്വം
ഞാനെന്റെ കുഞ്ഞിലേക്ക് പകരെട്ടെ
തോരാതെ പെയ്യുന്ന നിന്റെ
ആരവങ്ങളിലേക്ക് ഞാനെന്റെ
വിരഹം മറക്കട്ടെ .......,,,
1 comment:
nalla varikal..
Post a Comment