വിദ്യാധരന്‍ ഇറങ്ങിപ്പോയ വഴിയരികില്‍ തൊട്ടാവാടി ചെടികള്‍ വെയിലേറ്റു തളര്‍ന്നു
നിന്നു..ചെറു സൂര്യനെപ്പോലെ വിടര്‍ന്നു നിന്ന തൊട്ടാവാടിപ്പൂക്കള്‍ സൂര്യ താപമേറ്റ് തണ്ടിന് ശേഷിയില്ലാതെ മണ്ണിലേക്ക് തൂങ്ങി നിന്നു.
ചോര വാര്ന്നുവീഴുന്ന ഇടതു ചെവിയിലേക്ക് അല്പം തേയില പ്പൊടി വിതറി ശ്യാമ ആലോചനകളില്‍ മുഴുകി.ദ്രവിച്ചു തുടങ്ങിയ വാടക വീടിന്റെ തറയുടെ ഉയരം വരെ ചിതലുകള്‍ വാസമുറപ്പിച്ചിരുന്നു .മണ്ണ് കൊണ്ടുണ്ടാക്കിയ ചിതല്‍ വീടുകള്‍ പുതുതായി പണിയുന്നിടം നനവാര്‍ന്നു നിന്നു.
വിധ്യാധാരന്റെ സ്വഭാവത്തിലെ മാറ്റം ശ്യാമയെ അത്ഭുത പ്പെടുത്തിയില്ല.തെറ്റ് തന്റേതു മാത്രം .രണ്ടു മക്കളുടെമാതാവും വിവാഹിതയുമായ താന്‍ സ്നേഹ സമ്പന്നനായ ഭര്‍ത്താവിനെ ഉപേക്ഷിച്ചു അയാളുടെ കൂടെ ഇറങ്ങി പ്പുറ പ്പെട്ടത് എന്തിനു വേണ്ടി യായിരുന്നു വന്നു ശ്യാമക്കിപ്പോഴും അജ്ഞാതമായിരുന്നു.
''നിന്നെ ഞാന്‍ ഒരു പാടുസ്നേഹിക്കുന്നു..തന്റെ സ്ത്രൈണതയെ തൊട്ടുണര്‍ത്തിയ വാക്കുകള്‍ തന്റെ ജീവിതം തന്നെഇരുട്ടു വഴികളില്‍ നഷ്ടപ്പെടുത്തിയിരിക്കുന്നു എന്ന തിരിച്ചറിവ് അറിയാന്‍ ഒരു പാടു വൈകിയിരുന്നു.ശൌചാലയം വൃത്തിയാക്കുന്ന ഒരു ഉല്പന്നം വീട് തോറും കയറി വിറ്റഴിക്കുന്ന സുമുഖനായ ഒരു യുവാവ്.വിദ്യാധരന്‍ ഒരു ദിവസം തന്റെ വീട്ടിലും വാണിഭക്കാരനായെത്തി .ആകര്‍ഷണമായ സൌന്ദര്യവും സരസമായ വാക്ചാതുരിയും തന്നെ അയാളിലേക്ക് ആകര്‍ഷിക്കുകയായിരുന്നോ? അതോ നിഷ്കളങ്കമായ തന്റെ ഹൃദയത്തിന്റെ ബലഹീനത അയാള്‍ ചൂഷണം ചെയ്തോ?.
വിധ്യാധരന്റെ കൂടെയുള്ള ഒളിച്ചോട്ടം തകര്‍ത്തത് അനേകം കുടുംബങ്ങളെയാവാം.കടുത്ത മദ്യപാനിയും അഴുക്കു ചാലിലൂടെ ജീവിച്ചു വളര്ന്നവനു മാണ യാളെന്ന യാഥാര്‍ത്ഥ്യം മനസ്സിലാവുമ്പോഴേക്കും പാണ്ടി നാട്ടിലെ ഇടുങ്ങിയ ഈ ഗല്ലിയിലെ പഴയ പഴയ വീട്ടില്‍ ബന്ധനസ്ഥയായിരുന്നു.
അഞ്ചു വയസ്സായ മൂത്ത മകളിലെക്കും പിച്ച വെച്ചു തുടങ്ങുന്ന കുഞ്ഞു മകനിലെക്കും ശ്യാമ തന്റെ മനസ്സ് കൊട്ടിയടച്ചു.
ഇടതു ചെവിയില്‍ നിന്നും പറിച്ചെടുത്തു കൊണ്ട് പോയ കമ്മല്‍ വിറ്റു മദ്യപിചെത്തിയ വിദ്യാധരന്‍ തന്ന പാനീയം തൊണ്ടയും പൊള്ളിച്ചു വന്‍ കുടല്‍ വരെ എരിഞ്ഞ് നിന്നു.
പിന്നെ ഗാ ഡമായ നിദ്രയായിരുന്നു.കിനാവില്‍ പിച്ച വെക്കാനാരംഭിച്ച ഒരാണ്‍ കുട്ടി മുലപ്പാലിന് വേണ്ടി കരഞ്ഞു കൊണ്ടിരുന്നു.വാത്സല്യം നിറഞ്ഞ ഒരു തലോടലിനു വേണ്ടി അഞ്ചു വയസ്സുകാരി പെണ് കുട്ടി തേങ്ങി.
ചൂട് കുറഞ്ഞ സൂര്യ രശ്മികളുടെ പ്രഹര മേറ്റ് തോട്ടാവാടിചെടികള്‍ ഉണര്‍ന്നു നിന്നു.കൊച്ചു മുള്ളുകള്‍ നിറഞ്ഞ തൊട്ടാവാടിയുടെ കാണ്ഡങ്ങള്‍ ശരീരത്തിലേക്ക് പടര്‍ന്നു നീറിത്തുടങ്ങി,
വിദ്യാധരന്‍ നല്‍കിയ പാനീയം ഏല്‍പിച്ച നിദ്ര വിട്ടു ഉണരുമ്പോള്‍ അയാളുടെതല്ലാത്ത ഒരപരിചിത പുരുഷ ഗന്ധം മുറിയില്‍ തങ്ങി നില്പുണ്ടായിരുന്നു....
,,..
2 comments:
nannayi katha..
best wishes
“രണ്ടു മക്കളുടെമാതാവും വിവാഹിതയുമായ താൻ സ്നേഹ സമ്പന്നനായ ഭര്‍ത്താവിനെ ഉപേക്ഷിച്ചു അയാളുടെ കൂടെ ഇറങ്ങി പ്പുറപ്പെട്ടത് എന്തിനു വേണ്ടി യായിരുന്നു വന്നു ശ്യാമക്കിപ്പോഴും അജ്ഞാതമായിരുന്നു.“
ഇതോ ഭാരതസ്ത്രീതൻ ഭാവശുദ്ധി???
Post a Comment