പൂര്‍ണ്ണ ഗര്‍ഭിണി യായിരുന്നു ശ്രീനിയുടെ പ്രിയതമ ദീപ .നീര് വന്ന കാല് സ്ടൂളിലേക്ക് പൊക്കി വെച്ചു അവള് ശ്രീനിയോട് പരിഭവം പറഞ്ഞു.
പ്രശസ്തിയിലേക്ക് താനെ ഉയര്‍ത്തുന്ന തന്റെ ഇനിയും പിറക്കാത്ത ഒരു കഥയെ ഓര്‍ത്ത് സ്വയം പരിതപിക്കുകയായിരുന്നു ശ്രീനി.
ദീപയുടെ ആദ്യ പ്രസവത്തിന്റെ കടമ്പകള്‍ താണ്ടാന്‍ വീട്ടിലേക്കു കയറുന്ന വഴിയുടെ ഒരു വശം കല്ലുവെട്ടു കുഴിയാക്കേണ്ടി വന്ന ബാക്കി ഭാഗത്ത് അശോക ത്തെച്ചികള്‍ വളര്‍ന്നു നിന്നു.വഴിയിലേക്ക് ചാഞ്ഞ കൊമ്പുകള്‍ വകഞ്ഞു മാറ്റി മുറ്റത്തെത്തിയ തപാല്ക്കാരന് ഒരു ഗ്ലാസ് സംഭാരം കൊടുത്തു ദീപ മന്ദസ്മിതത്തോടെ കഞ്ഞി കൂര്‍ക്കല്‍ ഇല തേടി തൊടിയിലേക്കിറങ്ങി.
''എഴുത്ത് നിര്‍ത്തണം ഇനി താങ്കള്‍ എഴുതാന്‍ പാടില്ല.''എന്ന താപാലിലെ കത്തില്‍ ഒരു മാന്യ പ്രേക്ഷകന്റെ കൈയക്ഷരം ദീപയുടെതുമായി സാമ്യം തോന്നിയത് യാദൃശ്ചികമായിരിക്കാം .
ഉച്ച വെയില് മൂത്ത് അശോക ത്തെച്ചികള്‍ വാടും നേരം വരെ ദീപയുടെ വിസ്തരിച്ചുള്ള കുളി നീണ്ടു.അഞ്ചാറു വീടുകള്‍ ക്കപ്പുറത്ത് ഡങ്കിപ്പനി മൂത്ത് മരണം വരിച്ച കാര്‍ത്തിയമ്മയുടെ ചിത കത്തി തീരുമ്പോഴേക്കും ശ്രീനിയുടെ പുതിയ കഥ അവസാന ഖണ്ഡികയില്‍ എത്തിച്ചേര്‍ന്നു.
എഴുത്ത് ശ്രീനിയുടെ ബലഹീനതയായിരുന്നു.എഴുതാത്ത ജീവിതം സങ്കല്പ്പിക്കാന് പോലും കഴിയില്ലായിരുന്നു.തന്റെ കഥകളിലെ കഥാപാത്രങ്ങള്‍ എഴുതുന്ന കഥ ക്കനുസൃതമായി യാഥാര്ത്യത്തിലേക്ക് ഇറങ്ങി വരാറുണ്ടായിരുന്നു പലപ്പോഴും.പനി ഇതിവൃത്തമായി കഥ രചിച്ചപ്പോള്‍ കാര്ര്തിയമ്മ ഡങ്കിപ്പനി ബാധിച്ചു മരിച്ചപ്പോഴും പ്രണയം വിഷയമാക്കി കഥ പ്രസിദ്ധീകരിച്ച നാള് സുഹൃത്തായ ബാലെട്ടന്റ്ടന് മകള്‍ നഷ്ടപ്പെട്ടപ്പോഴും ശ്രീനി തന്റെ കഥ എഴുത്ത് തുടര്‍ന്നു.
പിറക്കാന്‍ പോകുന്ന കുഞ്ഞിനു ആണ് കുട്ടിയുടെ പേര് തിരഞ്ഞെടുക്കുന്ന വിചാരങ്ങളിലായിരുന്ന ദീപ നിറ വയര്‍ തലോടിയ നേരം പുതിയൊരു കഥാതന്തു ശ്രീനിയുടെ മനസ്സിലേക്ക് ഇറങ്ങി വന്നു.കഥയും കഥാപാത്രങ്ങളും മനസ്സിനെ പെറ്റു നോവിലെക്കാനയിച്ചു.കഥയിലേക്ക് യാഥാര് ത്യത്തിലെ ഒരു കഥാപാത്രത്തെ ലഭിക്കാതെ ശ്രീനിയുടെ ഉറക്കംനഷ്ടപ്പെട്ടു.
കഥാപാത്രത്തിന്റെ പേര് പ്രിയതമ ദീപയെന്നു തീരുമാനിച്ച ദിവസം സന്ധ്യാ നേരത്താണ് ദീപക്ക് പേറു നോവാരംഭിച്ചത്.പ്രസവ വാര്‍ഡിലേക്ക് ദീപയെ മാറ്റിയ ഇടവേളയില്‍ ശ്രീനി തന്റെ പ്രസിദ്ധമായ കഥ എഴുതി ത്തീര്‍ത്തു.ദീപക്ക് പിറന്നത് ഒരാണ് കുട്ടിയായിരുന്നു.ആ വര്‍ഷത്തെ ഏറ്റവും നല്ല കഥയ്ക്കുള്ള അവാര്‍ഡു കഥാകാരന് ശ്രീനിക്കായിരുന്നു...
7 comments:
കഥ നന്നായിരിക്കുന്നു!
..
നന്നായി രസിച്ചു,
മാത്രമല്ല, പ്രത്യേകരീതിയിലെ പറച്ചില് ഇഷ്ടമായി.
..
വേറിട്ടൊരു കഥ, നന്നായി.
രസകരമായ വായന.
കൊള്ളാം മാഷേ....
കൊള്ളാം... നന്നായിട്ടുണ്ട്...
നന്നായിട്ടുണ്ട്...
അയാൾ കഥ എഴുതുകയാണു…
Post a Comment