Monday, March 12, 2012

എഴുതി തീര്‍ന്നപ്പോള്‍...

.
ഴുതി തീര്‍ന്നപ്പോള്‍
ഇനിയും എന്തോ
ബാക്കിയുണ്ടെന്ന തോന്നല്‍.
വേദനയുടെ
തോരാമഴയായിരുന്നു
ബാക്കിയായത്‌.
അത് കണ്ണുനീരായി
പെയ്തിറങ്ങി
എഴുതിയതെല്ലാം
മായ്ച്ചുകളയുമെന്ന്
ഭയപ്പെടുന്നു .
അതിനു മുമ്പ്
ഈ കടലാസ്സു മടക്കി വെക്കട്ടെ.
സ്വസ്ഥമായി ഒന്നുറങ്ങട്ടെ.
പുലരും നേരം
വീണ്ടുമെന്റെ മനസ്സില്‍
മഞ്ഞും നിലാവും നിറയട്ടെ.

4 comments:

ajith said...

ബാക്കി രാവിലെ എഴുതാം അല്ലേ?

Arun Kumar Pillai said...

എന്തോ ഇതെനിക്ക് വല്ലാതെ ഇഷ്ടമായി.. എന്റെ മാനസികാവസ്ഥ പോലെ തോന്നിച്ചു.. :)

Anu said...

gud work.....

പ്രവീണ്‍ ശേഖര്‍ said...

Good ...