ജീവിതത്തിലെ ആഘോഷമില്ലാത്ത ആദ്യത്തെ പെരുന്നാള്‍ ആയിരുന്നു മിനിയാന്ന്.മൈലാഞ്ചി യിടാത്ത റുബീനയുടെ വിളറി വെളുത്ത കൈവെള്ള പോലെ ഐശുബിയുടെ മനസ്സും വിളറി നിന്നു.
പുറമ്പോക്കില്‍ നട്ടു നനക്കാതെ തഴച്ചു വളര്‍ന്ന കുമ്പളയില അത്താഴത്തിന്റെ കറിക്കു വേണ്ടി ശേഖരിക്കുകയായിരുന്നു ഐശുബി .മുറ്റത്തു കാല് കഴുകാനിട്ട കല്ലിനടുത്തു അസര്‍മുല്ലപ്പൂവുകള്‍ വിടരാന്‍ വെമ്പി നിന്നു.
സ്കൂള്‍ വിട്ടിനിയും തിരിചെത്താത്ത മകളുടെ ആധിയിലേക്ക് അവള് തന്റെ പ്രാര്‍ത്ഥന കള്‍ വീണ്ടും ചൊല്ലിക്കൊണ്ടിരുന്നു .റുബീനയുടെ സഹപാഠിയും പ്രിയ തോഴിയുമായിരുന്ന പെണ്‍കുട്ടി ദാരുണമായി തന്റെ മകളുടെ കണ് മുന്നില്‍ വെച്ചു അപകടത്തില്‍ പെട്ട ദൃശ്യം മകളുടെ വിവരണങ്ങളിലൂടെ ഐശുബിയെ വീണ്ടും നടുക്കി.
ഒരാഴ്ച മുമ്പ് അന്നും പതിവ് പോലെ മകളുടെ കൈവിരലുകള്‍ പിടിച്ചു കിലുക്കം പെട്ടി യെപോലെ പൊളിഞ്ഞ മുള്ള് വേലിക്കിടയില്‍ രൂപപ്പെട്ട കൊള്ളു കടന്നു ഇടവഴിയിലേക്കിറങ്ങി പോയ പെണ് കുട്ടി...ബസ് സ്ടോപ്പിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞു കയറിയ വാഹനം അനാഥമാക്കപ്പെട്ട രണ്ടു മൂന്നു കുടുംബങ്ങള്‍.. പ്രിയ തോഴിയെ നഷ്ടപ്പെട്ട ദുരന്തം കണ്ടു പതറിപ്പോയ തന്റെ മകള്‍ കണ്ണ് നീര് തോരാത്ത അയല്‍ വീട്.... ഇതിനൊക്കെ ആരാണ് ഉത്തരവാദി എന്നറിയാതെ ഐശുബിയുടെ മനസ്സ് പിന്നെയും തേങ്ങി.
സായാഹ്ന വെയില് ഉതിര്‍ത്ത വശ്യതയില്‍ മുള്ള് വേലിയില്‍ ഇണ ചേര്‍ന്ന രണ്ടു പച്ചിലപ്പാമ്പുകള്‍ പുറമ്പോക്കിലെ കുറ്റിക്കാടുകളിലേക്ക് ഇഴഞ്ഞു പോയി.
ദുരന്തം കണ് മുന്നില്‍ കണ്ട ആഘാതത്തിലും തല നാരിഴക്ക് ജീവന് തിരിച്ചു കിട്ടിയ മകള്‍ വാഹനത്തില്‍ കയറാന്‍ മടിച്ചു രണ്ടു കിലോ മീറ്ററുകളോളം നടന്നു സ്കൂളില്‍ പോകാമെന്ന അഭ്യര്‍ത്ഥന മനസ്സില്ലാ മനസ്സോടെ ഐശുബി സ്വീകരിക്കുകയായിരുന്നു.
കളിത്തോഴി നഷ്ടപ്പെട്ട റുബീനയുടെ വാടിയ കണ്ണുകള്‍പോലെ അസര്മുല്ലപ്പൂക്കള് വാടിത്തുടങ്ങുംനേരം പൊളിഞ്ഞ മുള്ള് വേലിയുടെ ഇട വഴി കടന്നു ശൂന്യമായ മനസ്സും ക്ഷീണിച്ച മുഖവുമായി താഴോട്ട് നോക്കി മകള്‍ മുറ്റത്തേക്കു കയറി വന്നപ്പോള്‍ ഐശുബി ദീര്‍ഘ നിശ്വാസമയച്ചു .
മേഘാ വൃതമായ ആകാശം ഒരു നരച്ച പകല്‍ കൂടി ഭൂമിക്കു സമ്മാനിച് രാത്രിയിലേക്ക് നടന്നടുത്തു.കൂടണയാന്‍ കൂട്ടമായെത്തിയ കാക്കകള്‍ പുറമ്പോക്കിലെ അരയാല്‍ മരത്തിലെ നിശബ്ധത ഭന്ജിചു .അരയാല്‍ മരത്തില്‍ ഉറക്കം തൂങ്ങി നിന്ന വവ്വാലുകള്‍ രാത്രി സഞ്ചാരത്തിനു കാത്തു കിടന്നു
ഇനിയുമൊരു ദുരന്തം ആര്‍ക്കു മുണ്ടാവരുതെയെന്നു ഒരിക്കല്‍ കൂടി സര്‍വ്വ ശക്തനോട് പ്രാര്‍ഥിചു ഐശുബി മകളെ ചേര്‍ത്തു പിടിച്ചു വിതുമ്പി .
.......
8 comments:
:(
സര്വശക്തന് നല്ലത് വരുത്തട്ടെ
ആശംസകള്‍ ............
സായാഹ്ന വെയില് ഉതിര്‍ത്ത വശ്യതയില്‍ മുള്ള് വേലിയില്‍ ഇണ ചേര്‍ന്ന രണ്ടു പച്ചിലപ്പാമ്പുകള്‍ പുറമ്പോക്കിലെ കുറ്റിക്കാടുകളിലേക്ക് ഇഴഞ്ഞു പോയി.
അവ പോയത് അനുവാചക ഹൃദയത്തിലെക്കോ .
നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങൾ സ്വന്തം കാഴ്ചപ്പാടിൽ വിരിയുമ്പോൾ…
തുടങ്ങിയ വരികള്‍ തന്നെ ശരിക്കും പിടിച്ചിരുത്തുന്നു. അനുഭവത്തിന്റെ വേദന ശരിക്കും പകര്‍ന്നു നല്കുന്നു വരികളിലൂടെ. അഭിനന്ദനങ്ങള്‍
ദൈവം തുണ
കളിത്തോഴി നഷ്ടപ്പെട്ട റുബീനയുടെ വാടിയ കണ്ണുകള്‍പോലെ അസര്മുല്ലപ്പൂക്കള് വാടിത്തുടങ്ങുംനേരം പൊളിഞ്ഞ മുള്ള് വേലിയുടെ ഇട വഴി കടന്നു ശൂന്യമായ മനസ്സും ക്ഷീണിച്ച മുഖവുമായി താഴോട്ട് നോക്കി മകള്‍ മുറ്റത്തേക്കു കയറി വന്നപ്പോള്‍ ഐശുബി ദീര്‍ഘ നിശ്വാസമയച്ചു " Touching!
Post a Comment